Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നോട്ടുനിരോധനവും ജിഎസ്ടിയും സൃഷ്ടിച്ച മാന്ദ്യം അകലുന്നു; കേന്ദ്ര സർക്കാരിന് ആശ്വാസമായി ജിഡിപി വളർച്ചാനിരക്കിൽ വർദ്ധന; രണ്ടാം പാദത്തിൽ 6.3 ശതമാനം വളർച്ച; സ്വകാര്യ നിക്ഷേപങ്ങളുടെ മാന്ദ്യത്തിൽ ആശങ്ക തുടരുന്നു; ജിഡിപിയിലെ വളർച്ച ജിഎസ്ടിയുടെ നേട്ടമെന്ന് അരുൺ ജെയ്റ്റ്‌ലി

നോട്ടുനിരോധനവും ജിഎസ്ടിയും സൃഷ്ടിച്ച മാന്ദ്യം അകലുന്നു; കേന്ദ്ര സർക്കാരിന് ആശ്വാസമായി ജിഡിപി വളർച്ചാനിരക്കിൽ വർദ്ധന; രണ്ടാം പാദത്തിൽ 6.3 ശതമാനം വളർച്ച; സ്വകാര്യ നിക്ഷേപങ്ങളുടെ മാന്ദ്യത്തിൽ ആശങ്ക തുടരുന്നു; ജിഡിപിയിലെ വളർച്ച ജിഎസ്ടിയുടെ നേട്ടമെന്ന് അരുൺ ജെയ്റ്റ്‌ലി

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് ആശ്വാസം പകർന്ന് കൊണ്ട് ആഭ്യന്തര ധനോദ്പാദനത്തിൽ വളർച്ച രേഖപ്പെടുത്തി സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 6.3 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ നാലുപാദങ്ങളിലായി ജിഡിപി താഴോട്ട് പോവുകയയായിരുന്നു. ഏപ്രിൽ-ജൂണിൽ അത് മൂന്ന് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 5.7 ശതമാനം രേഖപ്പെടുത്തി.

നോട്ടുനിരോധനവും, ജിഎസ്ടിയും സൃഷ്ടിച്ച മാന്ദ്യത്തിൽ നിന്ന് വ്യവസായ ലോകം കരകയറുന്നുവെന്നതിന്റെ സൂചനയാണ് ജിഡിപി വളർച്ചാനിരക്ക് കാണിക്കുന്നത്. റോയിട്ടേഴ്‌സ് നടത്തിയ സാമ്പത്തിക വിദഗ്ധരുടെ വോട്ടെടുപ്പിൽ, വളർച്ചാ നിരക്ക് 6.4 നിരക്കായി ഉയരുമെന്ന് പ്രവചിച്ചിരുന്നു. മറ്റു ചില സാമ്പത്തിക പ്രവചനങ്ങൾ പ്രകാരം ജിഡിപി 5.9 ശതമാനത്തിനും 7.1 ശതമാനത്തിനും മധ്യേയായിരിക്കും എന്നായിരുന്നു.

രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിലുണ്ടായ വളർച്ച നോട്ടുനിരോധനത്തിന്റെയും ജിഎസ്ടിയുടേയും ഫലമാണെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി. വരുന്ന പാദങ്ങളിലും ആഭ്യന്തര ഉത്പാദനം മുകളിലേക്ക് ഉയരുമെന്നും ജയ്റ്റ്‌ലി പ്രതീക്ഷപ്രകടിപ്പിച്ചു.

കഴിഞ്ഞ അഞ്ച് പാദങ്ങളിലും ആഭ്യന്തര ഉത്പാദനം താഴാനുള്ള പ്രവണതയാണ് കാണിച്ചിരുന്നത്. ഇപ്പോൾ നേർ വിപരീതമായ പ്രവണതയാണ് ജിഡിപിയിൽ കാണാൻ കഴിയുന്നത്. ഇത് നോട്ടുനിരോധനത്തിന്റെയും ജിഎസ്ടിയുടേയും ഫലമാണെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ- സെപ്റ്റംബർ ത്രൈമാസത്തിൽ ജിഡിപി 6.3 ശതമാനമായാണ് വർധിച്ചിരിക്കുന്നത്. ഏപ്രിൽ - ജൂൺ ത്രൈമാസത്തിൽ ഇത് 5.7 ശതമാനമായിരുന്നു. മാർച്ച് പാദത്തിൽ 6.1 ശതമാനം ജിഡിപിയാണ് ഉണ്ടായത്. ഇതിൽനിന്നാണ് ഏപ്രിൽ - ജൂൺ പാദത്തിൽ 5.7 ലേക്കു താഴ്ന്നത്.

ജിഡിപി നിരക്ക് പ്രതീക്ഷിച്ച പോലെ തന്നെ എത്തിയെന്ന് ചില സാമ്പത്തിക വിദഗ്ദ്ധർ പ്രതികരിച്ചത്. നിർമ്മാണ മേഖലയിൽ ഉണ്ടായ ഉണർവ് ശുഭസൂചകമാണെന്ന് സാമ്പത്തിക വിദഗ്ധനായ തുഷാർ അറോറ പറഞ്ഞു.വാർഷിക ജിഡിപി നിരക്ക് 6.5 ശതമാനമായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

യാത്രാ വാഹനങ്ങളുടെയും,ട്രാക്്ടറുകളുടെയും വിൽപനയിലെ കുതിപ്പ്, വ്യവസായ ഉൽപാദനം, വൈദ്യുതി ഉൽപാദനം, റെയിൽ ചരക്ക് നീക്കം എന്നിവയിലെല്ലാം കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായ ഉണർവും ജിഡിപിയിൽ പ്രകടമാണ്.സമ്പദ് ഘടന തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും ഉപഭോഗത്തിലെ കുറവും, സ്വകാര്യ നിക്ഷേപങ്ങളിലെ മാന്ദ്യവും ഇപ്പോഴും ആശങ്കകളായി തുടരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP