Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷൂവിൽ ഓമും ബിയർ കുപ്പിയിൽ ഗണപതിയും; ഹിന്ദുവികാരം ഉണർത്തി വിവാദത്തിലായി ശ്രദ്ധനേടാൻ ബോധപൂർവം അമേരിക്കൻ കമ്പനികൾ; പ്രതിഷേധവുമായി ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ

ഷൂവിൽ ഓമും ബിയർ കുപ്പിയിൽ ഗണപതിയും; ഹിന്ദുവികാരം ഉണർത്തി വിവാദത്തിലായി ശ്രദ്ധനേടാൻ ബോധപൂർവം അമേരിക്കൻ കമ്പനികൾ; പ്രതിഷേധവുമായി ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ

നെഗറ്റീവ് പബ്ലിസിറ്റിയാണ് പുതിയ കാലത്തെ ഏറ്റവും വലിയ പ്രചാരണായുധം. വിവാദങ്ങൾ സൃഷ്ടിച്ച് അതുമുതലെടുക്കാനാണ് എല്ലാവരുടെയും ശ്രമം. ഹിന്ദു ചിഹ്നങ്ങൾ ഷൂവിലും ബിയർ കുപ്പിയിലും ചേർക്കുന്ന അമേരിക്കൻ കമ്പനികളുടെ ലക്ഷ്യം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതിനെക്കാൾ, അത് മുതലാക്കി ഉത്പന്നം കൂടുതൽ ചെലവഴിക്കുക എന്നത് മാത്രമാണ്.

അമേരിക്കയിലുള്ള രണ്ട് ഓൺലൈൻ റീട്ടെയിൽ സ്ഥാപനങ്ങളാണ് ഹിന്ദു വികാരം വ്രണപ്പെടുത്തുന്ന രീതിയിൽ ഉത്പന്നങ്ങൾ വിറ്റഴിക്കുനന്ത്. ഷൂവിൽ ഓം ചിഹ്നവും ബിയർകുപ്പിയിൽ ഗണപതിയുമാണ് ചേർ്ത്തിട്ടുള്ളത്. ഓൺലൈൻ സ്ഥാപനങ്ങളുടേത് ഹിന്ദുവിശ്വാസത്തിനെതിരായ നടപടിയാണെന്ന് ഡൽഹിയിലെ പ്രശാന്ത് വിഹാർ പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കമ്മീഷണറും മൃഗാവകാശ പ്രവർത്തകനുമായ നരേഷ് കഡ്യാനാണ് പരാതിക്കാരൻ.

യെസ്‌വീബ് ഡോട്ട് കോം എന്ന ഓൺലൈൻ വ്യാപാരസ്ഥാപനമാണ് ഓം എന്ന് മുദ്രണം ചെയ്തിട്ടുള്ള ഷൂ വിപണിയിലിറക്കിയത്. ലോസ്റ്റ്‌കോസ്റ്റ് ഡോട്ട് കോമാണ് ഗണപതിയുടെ ചിത്രമുള്ള ബിയർ വിൽക്കുന്നത്. രണ്ട് സ്ഥാപനങ്ങൾക്കെതിരെയും വ്യത്യസ്ത പരാതികളാണ് നരേഷ് നൽകിയിട്ടുള്ളത്. ഓം ചിഹ്നം ഹൈനന്ദവ വിശ്വാസത്തിന്റെ ഭാഗമാണെന്നും ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികളെ ഇത് മുറിവേൽപ്പിക്കുമെന്നും നരേഷ് പറയുന്നു.

പരാതിയെക്കുറിച്ച് അന്വേഷിച്ച് എത്രയും വേഗം നടപടിയെടുക്കാൻ രോഹിണി ജില്ലയിലെ ഡപ്യൂട്ടി പൊലീസ് കമ്മീഷണർ എം.എൻ.തിവാരി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തിങ്കളാഴ്ചവരെ പൊലീസ് എഫ്.ഐ.ആർ തയ്യാറാക്കാത്തതിനാൽ, നരേഷ് ഇക്കാര്യം കാണിച്ച് വിദേശകാര്യമന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് കർശന നടപടികളെടുക്കാൻ തീരുമാനിച്ചത്.

ഹിന്ദു ചിഹ്നങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് നരേഷ് ഈ കമ്പനികളെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യം ഉടമകളെ അറിയിക്കാമെന്ന അറിയിപ്പ് ലഭിച്ചതലല്ലാതെ, പിന്നീട് യാതൊന്നുമുണ്ടായില്ല. ഇതേത്തുടർന്നാണ് അദദ്ദേഹം പൊലീസിനെയും പിന്നീട് വിദേശ കാര്യമന്ത്രാലയത്തെയും സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP