Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൂട്ടുടമസ്ഥതയിൽ വീടുള്ളവർ, വർഷം ഒരു ലക്ഷം രൂപ വൈദ്യുതി ബിൽ അടയ്ക്കുന്നവർ, വിദേശയാത്രയ്ക്കു 2 ലക്ഷം രൂപ ചെലവഴിക്കുന്നവരോണോ നിങ്ങൾ? എങ്കിൽ ഇനി മുതൽ ഐടിആർ1 ഫോമിൽ റിട്ടേൺ സമർപ്പിക്കാനാവില്ല; ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്ന ഫോമുകളിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ

കൂട്ടുടമസ്ഥതയിൽ വീടുള്ളവർ, വർഷം ഒരു ലക്ഷം രൂപ വൈദ്യുതി ബിൽ അടയ്ക്കുന്നവർ, വിദേശയാത്രയ്ക്കു 2 ലക്ഷം രൂപ ചെലവഴിക്കുന്നവരോണോ നിങ്ങൾ? എങ്കിൽ ഇനി മുതൽ ഐടിആർ1 ഫോമിൽ റിട്ടേൺ സമർപ്പിക്കാനാവില്ല; ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്ന ഫോമുകളിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്ന ഫോമുകളിൽ കാര്യമായ മാറ്റം വരുത്തി കേന്ദ്രസർക്കാർ. കൂട്ടുടമസ്ഥതയിൽ വീടുള്ളവരോ, വർഷം ഒരു ലക്ഷം രൂപ വൈദ്യുതി ബിൽ അടയ്ക്കുന്നവർ, വിദേശയാത്രയ്ക്കു 2 ലക്ഷം രൂപ ചെലവഴിക്കുന്നവർ എന്നീ വിഭാഗക്കാർക്കു ഇനി മുതൽ ഐടിആർ-1 ഫോമിൽ റിട്ടേൺ സമർപ്പിക്കാനാവില്ല. ഇവർ ഏതു ഫോം ഉപയോഗിക്കണമെന്നു പിന്നീട് ഉത്തരവിറക്കുമെന്നും അധികൃതർ പറഞ്ഞു.

വാർഷിക വരുമാനം 50 ലക്ഷത്തിൽ കൂടാത്ത വ്യക്തികൾ ഐടിആർ-1 സഹജ് ഫോമിലാണ് റിട്ടേൺ നൽകേണ്ടത്. കൂട്ടുകുടുംബങ്ങൾക്കും ലിമിറ്റഡ് കമ്പനികൾ ഒഴികെയുള്ള സ്ഥാപനങ്ങൾക്കും ബിസിനസിലൂടെയും തൊഴിൽവഴിയും 50 ലക്ഷം രൂപയിൽ താഴെയാണ് വരുമാനമെങ്കിൽ ഐടിആർ-4 ഫോം ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി വിജ്ഞാപനമിറക്കിയത്.

സാധാരണ ഏപ്രിൽ മാസത്തിലാണ് ഏതേതു ഫോമുകളിലാണ് റിട്ടേണുകൾ സമർപ്പിക്കേണ്ടതെന്ന് സർക്കാർ നിർദ്ദേശിക്കുക. ഇക്കുറി 3 നു പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പുതിയ നിർദ്ദേശം വന്നിരിക്കുന്നത്. ഇത് യഥാസമയം അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP