Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജ്യത്ത് അതിവേഗം കുതിച്ച് മുകേഷ് അംബാനിയുടം ജിയോ ടെലികോം കമ്പനി; വരിക്കാരുടെ എണ്ണത്തിൽ രാജ്യത്തെ രണ്ടാമത്ത ടെലികോം കമ്പനിയിലായി; ഒന്നാം സ്ഥാനം നിലനിർത്തി വോഡഫോൺ - ഐഡിയ കൂട്ടുകെട്ട്; മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഭാരതി എയർടെൽ

രാജ്യത്ത് അതിവേഗം കുതിച്ച് മുകേഷ് അംബാനിയുടം ജിയോ ടെലികോം കമ്പനി; വരിക്കാരുടെ എണ്ണത്തിൽ രാജ്യത്തെ രണ്ടാമത്ത ടെലികോം കമ്പനിയിലായി; ഒന്നാം സ്ഥാനം നിലനിർത്തി വോഡഫോൺ - ഐഡിയ കൂട്ടുകെട്ട്; മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഭാരതി എയർടെൽ

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലിക്കോം കമ്പനിയാകാൻ കുരിച്ച് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റ് ജിയോ. വരിക്കാരുടെ എണ്ണത്തിൽ എതിരാളികളായ ഭാരതി എയർടെലിനെ പിന്നിലാക്കി മെയ് മാസത്തിൽ വരിക്കാരുടെ രണ്ടാമത്തെ വലിയ ഓപ്പറേറ്ററായി മാറ്റിയതായി സർക്കാർ കണക്കുകൾ. ഒന്നാം സ്ഥാനത്ത് വോഡഫോൺ - ഐഡിയ കൂട്ടുകെട്ടാണ്.

ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള ജിയോ, 2016 ൽ ആരംഭിച്ചതു മുതൽ രാജ്യത്തെ മറ്റു ടെലികോം വ്യവസായത്തെ തടസ്സപ്പെടുത്തി കൊണ്ട് വിലകുറഞ്ഞ ബണ്ടിലുകൾ വാഗ്ദാനം ചെയ്യുകയും മറ്റു കമ്പനികളെ അടച്ചുപൂട്ടലുകൾക്ക് പ്രേരിപ്പിക്കുകയും ചെയ്തു. മെയ് അവസാനം വരെ 323 ദശലക്ഷം വയർലെസ് ഉപഭോക്താക്കളുമായി ഓപ്പറേറ്റർ ഏപ്രിൽ മുതൽ 8.2 ദശലക്ഷം ഉപയോക്താക്കളെ ചേർത്തിട്ടുണ്ടെന്ന് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഡാറ്റ വ്യക്തമാക്കുന്നു. ഡാറ്റ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു.

387.6 ദശലക്ഷം ഉപഭോക്താക്കളുള്ള ടോപ്പ് ഓപ്പറേറ്ററായ വോഡഫോൺ ഐഡിയയ്ക്കും ഭാരതി എയർടെലിനും ഈ മാസം ഉപയോക്താക്കളെ നഷ്ടപ്പെട്ടു. റിലയൻസ് ഇൻഡസ്ട്രീസ് ത്രൈമാസ ഫലങ്ങൾ പിന്നീട് രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വളരെ കുറഞ്ഞ നിരക്കുകളിൽ തങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കിയ ജിയോ രാജ്യത്ത് ഒരു ഡാറ്റാ വിപ്ലവത്തിന് തിരികൊളുത്തിയിരുന്നു. ജിയോയോട് മാർക്കറ്റിൽ പിടിച്ചു നിൽക്കാനാകാതെ നിരവധി സേവനദാതാക്കൾക്ക് തങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നിരുന്നു.

ജിയോ ഉയർത്തിയ ഭീഷണിയെ നേരിടുന്നതിനായിരുന്നു ഐഡിയ സെല്ലുലാർ ലിമിറ്റഡ് വോഡഫോണിനോട് ലയിക്കാൻ തീരുമാനിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP