Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയുടെ അതിവേഗ പാതിയിൽ കണ്ണുനട്ട് ആഗോള ഭീമന്മാർ; ചൈനയും ഫ്രാൻസും ജർമ്മനിയുമെല്ലാം സാധ്യതാ പഠനത്തിന് തയ്യാർ

മോദിയുടെ അതിവേഗ പാതിയിൽ കണ്ണുനട്ട് ആഗോള ഭീമന്മാർ; ചൈനയും ഫ്രാൻസും ജർമ്മനിയുമെല്ലാം സാധ്യതാ പഠനത്തിന് തയ്യാർ

മുബൈ: നരേന്ദ്ര മോദിയുടെ ബുള്ളറ്റ് ട്രയിൻ സ്വപ്‌നം സഫലമാക്കാൻ ചൈനയുൾപ്പെടെയുള്ള ആറു രാജ്യങ്ങൾ രംഗത്ത്. ഫ്രാൻസിലേയും ജർമ്മിയിലേയും ഇറ്റലിയിലേയും പ്രധാന റെയിൽവേ കമ്പനികളാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയിൽ പങ്കാളിയാകാൻ രംഗത്തുള്ളത്. അതിവേഗ റെയിൽവേ സംവിധാനമാണ് മോദി സർക്കാർ പദ്ധതിയിടുന്നത്. ഡൽഹിമുബൈ, മുബൈ ചെന്നൈ, ഡൽഹികൊൽക്കത്താ നഗരങ്ങളെ ബന്ധപ്പിക്കുന്ന മൂന്ന് അതിവേഗ റെയിൽ കോറിഡോറുകളാണ് മോദി സർക്കാർ മുന്നോട്ട് വയ്ക്കുന്നത്.

അതിവേഗ റെയിലിനായുള്ള സാധ്യതാ പഠനത്തിനായുള്ള ആഗോള ടെൻഡറിലാണ് ആഗോള കമ്പനികൾ വലിയ പ്രതീക്ഷകളുമായി മത്സരിക്കുന്നത്. ചൈനയിൽ നിന്ന നാല് കമ്പനികളുണ്ട്. ഇതിൽ സിയൂൻ അടക്കമുള്ള പ്രമുഖരുണ്ട്. ഫ്രഞ്ച് കമ്പനിയായ സ്യസ്ത്ര, ഇറ്റലിയുടെ ഇറ്റലസേർ എന്നിവരും സർവ്വേ കോൺട്രാക്ട് നേടാൻ മത്സരിക്കുന്നു. ഒരു ബെൽജിയം കമ്പനിയും മത്സരത്തിനുണ്ട്. ഒരു കമ്പനിയെ ഒരു കോറിഡോറിനായുള്ള പഠനം ഏൽപ്പിക്കാനാണ് പരിപാടി. അതുകൊണ്ട് തന്നെ മൂന്ന് വ്യത്യസ്ത കമ്പനികൾക്ക് സാധ്യത വരും. ഇത് മനസ്സിലാക്കിയാണ് കൂടുതൽ വിദേശ കമ്പനികൾ ടെൻഡറിൽ സജീവമായത്.

ജൂലൈയോടെ സാധ്യതാ പഠനത്തിനുള്ള കമ്പനിയെ നിശ്ചയിക്കുന്ന തരത്തിലാണ് നടപടി ക്രമങ്ങൾ പുരോഗമിക്കുന്നത്. മൂപ്പത് കോടി രൂപയാണ് മൂന്ന് കോറിഡോറുകളുടേതുമായി സാധ്യതാ പഠനത്തിന് മാറ്റിവച്ചിട്ടുള്ളത്.

നിലവിൽ ഡൽഹിമുബൈ റൂട്ടിൽ ഓടുന്ന വേഗതയുള്ള തീവണ്ടി രാജധാനി എക്‌സപ്രസാണ്. പതിനാറ് മണിക്കൂർ കൊണ്ട് ഡൽഹിയിൽ നിന്ന് മുബൈയിലും തിരിച്ചു എത്താം. പുതിയ കോറിഡോർ എത്തുന്നതോടെ യാത്രസമയം എട്ടുമണിക്കൂറായി കുറയും. ഡൽഹിചെന്നൈ അതിവേഗ റയിലിനായുള്ള സാധ്യതാ പഠനം നടക്കുന്നുണ്ട്. ചൈനീസ് കമ്പനിക്കാണ് ഇതിന്റെ കരാർ. ജപ്പാൻ സഹകരണത്തോടെ അഹമ്മദാബാദ്മുബൈ പാതിയുടെ പഠനവും പുരോഗമിക്കുന്നുണ്ട്.

രണ്ട് ലക്ഷം കോടി രൂപ ചെലവിലാണ് പ്രത്യേക അതിവേഗ റെയിൽ വഴികൾ പണിയുക. തീവണ്ടികളുടെ വേഗത മണിക്കൂറിൽ 300 കിലോമീറ്ററിലെത്തിക്കാനാണ് നീക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP