Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യ ക്രിക്കറ്റ് വിജയത്തിന്റെ ലഹരിയിലായപ്പോൾ ജനങ്ങൾക്ക് ഇരുട്ടടി നൽകി എണ്ണകമ്പനികൾ; ക്രൂഡ് ഓയിൽ വിലയുടെ നേരിയ വർധനവിന്റെ പേരിൽ പെട്രോൾ, ഡീസൽവില വർദ്ധിപ്പിച്ചു

ഇന്ത്യ ക്രിക്കറ്റ് വിജയത്തിന്റെ ലഹരിയിലായപ്പോൾ ജനങ്ങൾക്ക് ഇരുട്ടടി നൽകി എണ്ണകമ്പനികൾ; ക്രൂഡ് ഓയിൽ വിലയുടെ നേരിയ വർധനവിന്റെ പേരിൽ പെട്രോൾ, ഡീസൽവില വർദ്ധിപ്പിച്ചു

ന്യൂഡൽഹി: ലോകകപ്പിൽ ഇന്ത്യ-പാക്കിസ്ഥാനെ തോൽപ്പിച്ചതിന്റെ ആഹ്ലാദത്തിലാണ് രാജ്യം മുഴുവൻ. അതിനിടെ ജനങ്ങൾക്ക് ഇരുട്ടടി നൽകി എണ്ണകമ്പനികൾ. ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ നേരിയ വർധനവിന്റെ പേരിൽ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. പെട്രോളിന് 82 പൈസയും ഡീസലിന് 61 പൈസയുമാണ് വർദ്ധിപ്പിച്ചത്. വർദ്ധിപ്പിച്ച വില ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽവരും.

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില തകർച്ചയിൽനിന്ന് കരകയറി തുടങ്ങി എന്ന കാരണം പറഞ്ഞാണ് എണ്ണകമ്പനികളുടെ ഇപ്പോഴത്തെ നടപടി. രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ അടുത്ത കാലത്തുണ്ടായ വർധനയും ഡോളർ-രൂപ വിനിമയ നിരക്കിലുണ്ടായ വ്യത്യാസവുമാണ് വില കൂട്ടാൻ കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ പ്രസ്താവനയിൽ അറിയിച്ചു.

ഡോളറുമായുള്ള രൂപയുടെ വിനിമയത്തിലും കുറവുണ്ടായിട്ടുണ്ട്. ഇതാണ് വില വർദ്ധിപ്പിക്കാനുള്ള കാരണമെന്ന് ഇന്ത്യൻ ഓയിൽ പ്രസ്താവനയിൽ പറഞ്ഞു. ഫെബ്രുവരി മൂന്നിനായിരുന്നു അവസാനമായി പെട്രോൾ ഡീസൽ വില പുനർനിശ്ചയിച്ചത്. അന്ന് പെട്രോൾ ലിറ്ററിന് 2.42 രൂപയും ഡീസലിന് 2.25 രൂപയുമായിരുന്നു കുറച്ചത്. ഓഗസ്റ്റിന്‌ശേഷം പെട്രോളിന് ആദ്യമായിട്ടാണ് വില കൂടുന്നത്. ഒക്ടോബറിന്‌ശേഷം ഡീസലിനും വില വർദ്ധിപ്പിച്ചിരുന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP