Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാൻബാക്‌സി-സൺഫാർമ ലയനം; വിപണിയെ ദോഷകരമായി ബാധിക്കുമെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ

റാൻബാക്‌സി-സൺഫാർമ ലയനം; വിപണിയെ ദോഷകരമായി ബാധിക്കുമെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ

ന്യൂഡൽഹി: പ്രമുഖ ഔഷധ നിർമ്മാണ കമ്പനികളായ ഔഷധനിർമ്മാണ കമ്പനികളായ റാൻബാക്‌സിയുടേയും സൺഫാർമയുടേയും ലയനം സംബന്ധിച്ച തീരുമാനം വിപണിയെ ദോഷകരമായി ബാധിക്കുമെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി. ഇരു കമ്പനികളുടെയും ലയനത്തെപ്പറ്റി വാർത്തകൾ വെളിയിൽ വന്നതോടെ പൊതുജനങ്ങളിൽ നിന്നും ഓഹരി ഉടമകളിൽ നിന്നും ഇതേപ്പറ്റിയുള്ള അഭിപ്രായം കമ്മീഷൻ തേടിയിരുന്നു.

നാന്നൂറ് കോടി ഡോളറിന്റെ ഈ ഇടപാട് സംബന്ധിച്ച് ഓഹരി ഉടമകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ലഭിച്ച അഭിപ്രായം പരിഗണിച്ച ശേഷം രണ്ട് കമ്പനികളുടെയും ലയനം പ്രഥമദൃഷ്ട്യാ ദോഷമായി ബാധിക്കുമെന്നാണ് കമ്മീഷൻ കണ്ടെത്തിയത്. ലയനം ലോകത്തിലെ അഞ്ചാമത്തെ മരുന്നു കമ്പനിക്കും ഇന്ത്യയിലെ ഒന്നാംനിര കമ്പനിക്കും വഴിതെളിക്കുന്നതാണ്. എന്നാൽ ഇതാദ്യമായിട്ടാണ് രണ്ട് കമ്പനികളുടെ ലയനത്തിൽ സിസിഐ ഇത്തരത്തിൽ പൊതുജനാഭിപ്രായം തേടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP