Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുതിയ 500 രൂപ നോട്ടിൽ ദണ്ഡിയാത്രയുടെ ചിത്രമില്ല; 2000 രൂപ നോട്ടിൽ മംഗൾയാന്റെ ചിത്രം; മറ്റന്നാൾ മുതൽ പുതിയ നോട്ടുകൾ നൽകുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ ഗവർണർ; കള്ളനോട്ടുകളുടെ വിതരണം വലിയ തോതിലെന്ന് ഊർജിത് പട്ടേൽ; പരാതി പരിഹരിക്കാൻ ടോൾ ഫ്രീ നമ്പറും

പുതിയ 500 രൂപ നോട്ടിൽ ദണ്ഡിയാത്രയുടെ ചിത്രമില്ല; 2000 രൂപ നോട്ടിൽ മംഗൾയാന്റെ ചിത്രം; മറ്റന്നാൾ മുതൽ പുതിയ നോട്ടുകൾ നൽകുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ ഗവർണർ; കള്ളനോട്ടുകളുടെ വിതരണം വലിയ തോതിലെന്ന് ഊർജിത് പട്ടേൽ; പരാതി പരിഹരിക്കാൻ ടോൾ ഫ്രീ നമ്പറും

ന്യൂഡൽഹി: 500, 1000 നോട്ടുകൾ പിൻവലിച്ച തീരുമാനത്തിന് പിന്നാലെ കേന്ദ്രസർക്കാർ പുതിയ 500ന്റേയും 2000ത്തിന്റേയും നോട്ടുകളുടെ ചിത്രങ്ങൾ പുറത്ത് വിട്ടു. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. രൂപത്തിലും നിറത്തിലുമൊക്കെ വ്യത്യസ്ഥത പുലർത്തുന്നതാണ് പുതിയ നോട്ടുകൾ.

ദണ്ഡിയാത്രയുടെ ചിത്രമില്ലാതെയാണ് പുതിയ 500 രൂപ നോട്ട് പുറത്തിറങ്ങുക. ദണ്ഡിയാത്രക്കു പകരം ചെങ്കോട്ടയുടെ ചിത്രമാകും പുതിയ 500 രൂപ നോട്ടിൽ ആലേഖനം ചെയ്യപ്പെടുക. പുതിയ 2000 രൂപ നോട്ടിൽ മംഗൾയാന്റെ ചിത്രവും രേഖപ്പെടുത്തും. നോട്ടിന്റെ പിൻവശത്തായാണ് മംഗൾയാൻ പ്രത്യക്ഷപ്പെടുക. 500, 1000 നോട്ടുകൾ ഇന്ന് അർധരാത്രി മുതൽ അസാധുവാകുന്നതോടെ മറ്റന്നാൾ മുതൽ പുതിയ നോട്ടുകൾ നൽകുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ ഗവർണർ ഉർജിത് പട്ടേൽ അറിയിച്ചു.

രാജ്യത്ത് കള്ളനോട്ടുകളുടെ വിതരണം വലിയ തോതിൽ നടക്കുന്നുണ്ടെന്നും ഇത് ഭീകരവാദ പ്രവർത്തനത്തിന് വരെ വൻ തോതിൽ ഉപയോഗിക്കുന്നുണ്ടെന്നും സർക്കാരിന് വിവരം ലഭിച്ചതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ അടിയന്തര നടപടിയെന്നും ഉർജിത് പട്ടേൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമളോട് സംസാരിക്കുകയുമായിരുന്നു അദ്ദേഹം.

ഇതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി ധനകാര്യമന്ത്രാലയം ടോൾ ഫ്രീ നമ്പറും തുറന്നിട്ടുണ്ട്. 022 22602201, 22602944 എന്നതാണ് ആർ.ബി.ഐ യുടെ ടോൾ ഫ്രീ നമ്പർ. 011 23093230 എന്ന നമ്പർ ന്യൂഡൽഹിയിലും തുറക്കും. നാളെ മുതൽ പത്ത് ദിവസം 24 മണിക്കൂറും കൺട്രോൾ റൂം നമ്പർ പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP