Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബദൽ ഇന്ധനത്തിലേക്ക് മാറൂ; ഇല്ലെങ്കിൽ ബുൾഡോസർ വരും; മലിനീകരണമുണ്ടാക്കുന്ന പെട്രോൾ-ഡീസൽ എഞ്ചിനുകൾക്ക് പകരം മാർഗ്ഗങ്ങൾ തേടാൻ ആഹ്വാനം ചെയ്ത് നിതിൻ ഗഡ്കരി; വൈകാതെ ഇലക്ട്രിക് വാഹനങ്ങൾ നിരത്ത് കീഴടക്കുമെന്നും കേന്ദ്രഗതാഗത മന്ത്രി

ബദൽ ഇന്ധനത്തിലേക്ക് മാറൂ; ഇല്ലെങ്കിൽ ബുൾഡോസർ വരും; മലിനീകരണമുണ്ടാക്കുന്ന പെട്രോൾ-ഡീസൽ എഞ്ചിനുകൾക്ക് പകരം മാർഗ്ഗങ്ങൾ തേടാൻ ആഹ്വാനം ചെയ്ത് നിതിൻ ഗഡ്കരി; വൈകാതെ ഇലക്ട്രിക് വാഹനങ്ങൾ നിരത്ത് കീഴടക്കുമെന്നും കേന്ദ്രഗതാഗത മന്ത്രി

മറുനാടൻ ബ്യൂറോ

ന്യൂഡൽഹി:പെട്രോൾ-ഡീസൽ എഞ്ചിനുകൾ ഉപയോഗിച്ച് വാഹനങ്ങൾ നിർമ്മിക്കുന്ന നിർമ്മാതാക്കളുടെ ശ്രദ്ധയ്ക്ക്. മലിനീകരണം കുറവായ ബദൽ മാർഗങ്ങളിലേക്ക് നീങ്ങിയില്ലെങ്കിൽ, നിർമ്മാതാക്കൾക്ക് ഇഷ്ടമായില്ലെങ്കിലും അത്തരം വാഹനങ്ങൾ നിരത്തിൽനിന്ന് തുരത്താൻ ഒരുമടിയും കാണിക്കില്ലെന്ന് നിതിൻ ഗഡ്ഗരി മുന്നറിയിപ്പ് നൽകി. നേരത്തെ 2030ഓടെ പരമ്പരാഗത ഇന്ധന വാഹനങ്ങൾ നിരോധിച്ച് ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

മലിനീകരണം തടയാൻ കേന്ദ്ര ഗവൺമെന്റിന് വളരെ കൃത്യമായ നയങ്ങളുമുണ്ടെന്ന് 57ാംമത് സിയാം (സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ച്ചേഴ്‌സ്) വാർഷിക യോഗത്തിൽ സംസാരിക്കവെയാണ് നിതിൻ ഗഡ്ഗരി വ്യക്തമാക്കിയത്. അധികം വൈകാതെ ഇലക്ട്രിക് വാഹനങ്ങൾക്കായി കേന്ദ്രസർക്കാർ പ്രത്യേക നയം രൂപപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു. 

ഇലക്ട്രിക് വാഹനങ്ങളിൽ നിങ്ങൾ കൂടുതൽ ഗവേഷണം നടത്തണം. ആദ്യം ഞാൻ ഇത് സൂചിപ്പിച്ചപ്പോൾ നിർമ്മാണ ചെലവ് വളരെ കൂടും ബാറ്ററികൾക്ക് വില അധികമാണെന്ന് നിങ്ങൾ പറഞ്ഞു. എന്നാൽ ഇന്ന് ബാറ്ററികൾക്ക് 40 ശതമാനം വില കുറവാണ്. സമയം ഇനിയും വൈകിയിട്ടില്ല ഇലക്ട്രിക് പരീക്ഷണം ഇപ്പോൾ ആരംഭിച്ചാലും ബഹുതല ഉൽപാദനത്തിൽ ചെലവ് കുറയ്ക്കാൻ സാധിക്കും. എല്ലാ കാര്യങ്ങൾക്കും തുടക്കത്തിൽ അൽപം ബുദ്ധിമുട്ട് സാധാരണമാണ്. ഭാവിയിൽ ബസ്, കാർ, ടാക്‌സി, ബൈക്ക് തുടങ്ങീ സകല വാഹനങ്ങളും ഇലക്ട്രിക്കിലേക്ക് മാറും, ഇന്ത്യയും എത്രയും പെട്ടെന്ന് അതേ വഴിയിൽ സഞ്ചരിക്കണം ഗഡ്ഗരി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP