Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻസ്റ്റാഗ്രാമിലും ഫേസ്‌ബുക്കിലും പോഷ് കാറിന്റെ പളപളപ്പൻ പടം ഇടാൻ വരട്ടെ; വലവിരിച്ച് ആദായനികുതി വകുപ്പ് നിങ്ങളുടെ വീട്ടുവാതിലിൽ മുട്ടാം; കള്ളപ്പണം പിടിക്കാനുള്ള പ്രോജക്റ്റ് ഇൻസൈറ്റ് അടുത്ത മാസം മുതൽ

ഇൻസ്റ്റാഗ്രാമിലും ഫേസ്‌ബുക്കിലും പോഷ് കാറിന്റെ പളപളപ്പൻ പടം ഇടാൻ വരട്ടെ; വലവിരിച്ച് ആദായനികുതി വകുപ്പ് നിങ്ങളുടെ വീട്ടുവാതിലിൽ മുട്ടാം; കള്ളപ്പണം പിടിക്കാനുള്ള പ്രോജക്റ്റ് ഇൻസൈറ്റ് അടുത്ത മാസം മുതൽ

മറുനാടൻ ഡസ്‌ക്‌

ന്യൂഡൽഹി: അടുത്ത തവണ നിങ്ങളുടെ ആഡംബര കാറിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിലോ, വിലയേറിയ വാച്ചിന്റെ ചിത്രം ഫേസ്‌ബുക്കിലോ പോസ്റ്റ് ചെയ്യും മുമ്പ് രണ്ടുവട്ടം ആലോചിക്കുക.അധികം വൈകാതെ വലയും വിരിച്ച് നികുതി പിരിവുകാർ വീട്ടുവാതിലിൽ മുട്ടിയേക്കും.കള്ളപ്പണം പിടിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ പ്രോജക്റ്റ് ഇൻസൈറ്റ് പദ്ധതി അടുത്ത മാസം തുടങ്ങുകയാണ്. സോഷ്യൽ മീഡിയയിലെ ഡാറ്റ അനലിറ്റിക്‌സാണ് വകുപ്പിന്റെ മുഖ്യ ആയുധം.

നിങ്ങൾ വെളിപ്പെടുത്തിയ ആദായനികുതിയും,ചെലവഴിക്കൽ ക്രമവും തമ്മിൽ പൊരുത്തക്കേടുണ്ടോയെന്നാണ് പരിശോധന.നികുതി വെട്ടിപ്പും, കള്ളപ്പണവും പിടിക്കാൻ ഇതിലും നല്ലൊരുമാർഗ്ഗമില്ലെന്നാണ് നികുതി വകുപ്പിന്റെ ചിന്ത. പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ പറഞ്ഞതും കൂടി ചേർത്ത് വേണം പുതിയ പദ്ധതിയെ വായിച്ചെടുക്കാൻ.വ്യക്തികളുടെ ജീവിതത്തിലേക്ക് കടന്ന് ശല്യപ്പെടുത്താതെ അവരെ സൂത്രത്തിൽ നിരീക്ഷിക്കുകയാണ് പദ്ധതിയുടെ പരിപാടി.പ്രോജക്റ്റ് ഇൻസൈറ്റ് നടപ്പാക്കാൻ എൽ ആൻഡ് ടി ഇൻഫോടെക്കുമായി നികുതി വകുപ്പ് കരാർ ഒപ്പിട്ടിട്ടുണ്ട്.

നികുതി വല വിപുലമാക്കുകയും തട്ടിപ്പും വെട്ടിപ്പും കള്ളപ്പണവും പരമാവധി തടയുകയുമാണ് പ്രോജക്റ്റ് ഇൻസൈറ്റിന്റെ ലക്ഷ്യമെന്ന് ആദായ നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.അടുത്ത മാസം തുടക്കമിടുന്ന പദ്ധതി വഴി ഉയർന്ന മൂല്യമുള്ള ഇടപാടുകളും, കള്ളപ്പണയിടപാടുകളും നിരീക്ഷിക്കാൻ നികുതി ഉദ്യോഗസ്ഥർക്ക് സാധിക്കും.അനധികൃത സമ്പാദ്യം,വെളിപ്പെടുത്താത്ത നികുതി എന്നിവ കണ്ടെടുക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഓപ്പറേഷൻ ക്ലീൻ മണി പദ്ധതിയുടെ ഭാഗമാണ് പ്രോജക്റ്റ് ഇൻസൈറ്റ്.

നികുതിയൊടുക്കാൻ വ്യക്തികളെയും, കമ്പനികളെയും പ്രേരിപ്പിക്കാൻ പ്രോജക്റ്റ് ഇൻസൈറ്റ് സഹായിക്കുമെന്നാണ് കണക്കാക്കുന്നത്. ആദായനികുതി റിട്ടേണുകൾ,ആദായ നികുതി ഫോറങ്ങൾ, ടിഡിഎസ്-ടിസിഎസ് സ്‌റ്റേറ്റ്‌മെന്റുകൾ, ധനകാര്യസ്ഥാപനങ്ങളുടെ സ്റ്റേറ്റ്‌മെന്റുകൾ എന്നിവയുടെ ഡാറ്റാബേസ് സമാഹരിക്കാനും പ്രോജക്റ്റ് ഇൻസൈറ്റ് ഉപകരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP