Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒറ്റമിനിട്ടുകൊണ്ട് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബ്രേക്കിട്ടു നിർത്തി; കള്ളപ്പണത്തെ നിയന്ത്രിക്കാൻ ഈ തീരുമാനം കൊണ്ടാകില്ല; കള്ളപ്പണം സ്വത്തുക്കളായും വസ്തുക്കളായും സൂക്ഷിച്ചിരിക്കുന്നതു വിദേശത്ത്; തിരിച്ചടിയാകുന്നതു സാധാരണക്കാർക്കു മാത്രം; ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും തോമസ് ഐസക്

ഒറ്റമിനിട്ടുകൊണ്ട് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബ്രേക്കിട്ടു നിർത്തി; കള്ളപ്പണത്തെ നിയന്ത്രിക്കാൻ ഈ തീരുമാനം കൊണ്ടാകില്ല; കള്ളപ്പണം സ്വത്തുക്കളായും വസ്തുക്കളായും സൂക്ഷിച്ചിരിക്കുന്നതു വിദേശത്ത്; തിരിച്ചടിയാകുന്നതു സാധാരണക്കാർക്കു മാത്രം; ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും  തോമസ് ഐസക്

തിരുവനന്തപുരം: ഒറ്റമിനിട്ടുകൊണ്ട് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബ്രേക്കിട്ടു നിർത്തിയെന്നു ധനമന്ത്രി ടി എം തോമസ് ഐസക്. 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. പൂർണമായും തെറ്റായ തീരുമാനമാണിതെന്നും ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രഖ്യാപനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നിശ്ചലമാക്കിയിരിക്കുകയാണ്. ആശുപത്രികളെയും റെയിൽവെ സ്റ്റേഷനുകളെയുമാണ് ഇതിൽനിന്ന് നിലവിൽ ഒഴിവാക്കിയിരിക്കുകയാണ്. നാളെ മുതൽ ട്രഷറികളിൽ എങ്ങനെ ക്രയവിക്രയം നടത്തുമെന്നും തോമസ് ഐസക് ചോദിച്ചു.

കള്ളപ്പണം തടയാനുള്ള ഈ നടപടി കേന്ദ്ര സർക്കാരിന്റെ ചെപ്പടിവിദ്യ മാത്രമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടി മാത്രമാണിത്. വിജയ് മല്യ, അംബാനി തുടങ്ങിയവരുടെ കള്ളപ്പണം കണ്ടെത്താൻ കഴിയാതിരുന്ന മോദി സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ചെയ്യുന്നത്.

കള്ളപ്പണം ഒരിക്കലും കൈയിൽ സൂക്ഷിക്കാറില്ല. പണം കയ്യിലിരിക്കുന്ന സാധാരണക്കാരനാണ് ഇതിന്റെ ബുദ്ദിമുട്ടെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു. അതേ സമയം രാജ്യത്ത് നാളെയും മറ്റന്നാളെയും ബാങ്കുകൾ പ്രവർത്തിക്കില്ല. ബാങ്കുകൾക്ക് പുറമെ രാജ്യത്തെമ്പാടുമുള്ള എടിഎമ്മുകളും അടുത്ത രണ്ടു ദിവസങ്ങളിൽ പ്രവർത്തിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ പെട്രോൾ പമ്പുകളും, റീടെയ്ൽ ഔട്ട്ലെറ്റുകളും അടുത്ത 72 മണിക്കൂർ നേരത്തേക്ക് 500ന്റെയും, 1000ന്റെയും നോട്ടുകൾ സ്വീകരിക്കും. നിലവിൽ യാത്ര ചെയ്തു കൊണ്ടിരിക്കുന്ന ജനങ്ങൾക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ഈ തീരുമാനം.

ഇന്ന് അർധരാത്രി മുതലാണ് 500ന്റെയും 1000ന്റെയും നോട്ടുകൾ അസാധുവാക്കുക. മന്ത്രിസഭാ യോഗത്തിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം കള്ളപ്പണവുമായി ബന്ധപ്പെട്ട് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ തീരുമാനത്തിന്റെ വിശദാംശങ്ങളുമായി ഇന്ന് രാത്രി 9 മണിക്ക് റിസർവ്വ് ബാങ്ക് ഗവർണർ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പുതിയ 500, 1000 നോട്ടുകൾ സർക്കാർ ഉടൻ പുറത്തിറക്കും. ഡിസംബർ 30നുള്ളിൽ ബാങ്കുകളിലൂടെയും പോസ്റ്റ് ഓഫീസുകളിലൂടെയും ജനങ്ങൾക്ക് പഴയ നോട്ടുകൾ ബാങ്കുകളിലൂടെ മാറാം. അതേസമയം പുതിയ തീരുമാനത്തിന്റെ ഭാഗമായി അടുത്ത രണ്ടു ദിവസം എടിഎമ്മുകൾ പ്രവർത്തിക്കില്ല. ഇനി മുതൽ 2000ത്തിന്റെ നോട്ടുകളും ലഭ്യമാകും

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP