Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിറ്റ്‌കോയിൻ തട്ടിപ്പിലൂടെ രാജ്യത്തെ നിക്ഷേപകർക്ക് നഷ്ടപ്പെട്ടത് 22,000 കോടി രൂപ ?; 2016ലെ നോട്ട് നിരോധന സമയം ആളുകൾ ശ്രദ്ധ കേന്ദ്രീകരിച്ചത് ബിറ്റ് കോയിനിൽ; ബിറ്റ് കണക്റ്റ് പോലുള്ള ക്രിപ്‌റ്റോ കറൻസി കമ്പനികൾ ആളുകൾക്ക് വാഗ്ദാനം ചെയ്തത് പ്രതിദിനം ഒരു ശതമാനം വരെ പലിശ; കള്ളപ്പണം വെളുപ്പിക്കാനുള്ള വഴികൾ ഗൂഗിളിൽ സെർച്ച് ചെയ്തത് അധികവും ഗുജറാത്തിൽ നിന്നുള്ളവരെന്നും റിപ്പോർട്ട്

ബിറ്റ്‌കോയിൻ തട്ടിപ്പിലൂടെ രാജ്യത്തെ നിക്ഷേപകർക്ക് നഷ്ടപ്പെട്ടത് 22,000 കോടി രൂപ ?; 2016ലെ നോട്ട് നിരോധന സമയം ആളുകൾ ശ്രദ്ധ കേന്ദ്രീകരിച്ചത് ബിറ്റ് കോയിനിൽ; ബിറ്റ് കണക്റ്റ് പോലുള്ള ക്രിപ്‌റ്റോ കറൻസി കമ്പനികൾ ആളുകൾക്ക് വാഗ്ദാനം ചെയ്തത് പ്രതിദിനം ഒരു ശതമാനം വരെ പലിശ; കള്ളപ്പണം വെളുപ്പിക്കാനുള്ള വഴികൾ ഗൂഗിളിൽ സെർച്ച് ചെയ്തത് അധികവും ഗുജറാത്തിൽ നിന്നുള്ളവരെന്നും റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ് : കോടികൾ സമ്പാദിച്ചു കൂട്ടിയ ശേഷം പിന്നീട് നോട്ടു നിരോധനമെന്ന കെണി പിന്തുടർന്നപ്പോൾ രാജ്യത്ത് ബിറ്റ് കോയിനെ ആശ്രയിക്കാനും ആളുകൾ ശ്രമിച്ചുവെന്ന് റിപ്പോർട്ട്. ബിറ്റ് കോയിനിൽ തൊട്ട് കൈ പൊള്ളിയവർക്ക് നഷ്ടപ്പെട്ട തുക 22000 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. ദിവസം ഒരു ശതമാനം പലിശ വച്ച് 100 ദിവസങ്ങൾ കൊണ്ട് പണം ഇരട്ടിപ്പിക്കാമെന്ന വാഗ്ദാനമാണ് കമ്പനികൾ നൽകിയത്. നോട്ടു നിരോധനത്തിന് ശേഷമാണ് ആളുകളിൽ ബിറ്റ്‌കോയിൻ കമ്പം ആരംഭിച്ചത്. ബിറ്റ്‌കോയിനായി പണം മാറ്റുന്ന ഇടപാടിന് തിരിച്ചറിയൽ രേഖകൾ ആവശ്യമായിരുന്നില്ല. മാത്രമല്ല ലോകത്തെവിടെ നിന്നും പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന തരത്തിലായിരുന്നു ബിറ്റ് കോയിൻ സജ്ജീകരിച്ചിരുന്നത്.

സുറത്തിൽ ബിറ്റ് കോയിൻ വ്യാപാരത്തിനായി ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് നിരവധി ബ്രോക്കർമാരും ഉണ്ടായിരുന്നു. നോട്ടു നിരോധന സമയത്ത് കള്ളപണം വെളുപ്പിക്കുന്നതെങ്ങനെയെന്ന് ഗൂഗിളിൽ ഏറ്റവുമധികം തപ്പിയതും ഗുജറാത്തിൽ നിന്നുള്ളവരാണെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല ഇവരിൽ മിക്കവരും ഒരു ബിറ്റ്‌കോയിന് 25 ശതമാനം തുക അധികം നൽകാനും തയാറായിരുന്നു. 2017ലും ഏറ്റവും കൂടുതൽ മൂല്യം വർധിച്ച ഒന്നാണ് ബിറ്റ്‌കോയിൻ. ഒരു ബിറ്റ്‌കോയിന് 900 ഡോളർ മുതൽ 20,000 ഡോളർ വരെ വില കുതിച്ചുയർന്നു. ബിറ്റ് കോയിൻ വാങ്ങുന്നത് ഏറ്റവും സുരക്ഷിതവും ലാഭകരവുമായ നിക്ഷേപമാണെന്നാണ് അന്ന് പ്രചരണം നടത്തിയിരുന്നത്. ബിറ്റ് കണക്റ്റ് എന്ന ക്രിപ്‌റ്റോ കറൻസി കമ്പനി നിക്ഷേപകർക്ക് പ്രതിദിനം ഒരു ശതമാനം പലിശ നൽകാമെന്നാണ് വാഗ്ദാനം നൽകിയത്.

ബിറ്റ് കണക്റ്റ് എന്നത് തട്ടിപ്പാകാനാണ് സാധ്യതയെന്ന പല വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും നിക്ഷേപകരിൽ മിക്കവരും ചെവിക്കൊണ്ടില്ല. ഈ വർഷം ജനുവരിയിൽ ബിറ്റ് കണക്റ്റിന്റെ മൂല്യം താഴേയ്ക്ക് പോയിരുന്നു. നീരവ് മോദി തട്ടിയതിലും അധികം പണം ബിറ്റ്‌കോയിനിലൂടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് വന്നിരുന്നു. നിക്ഷേപകരിൽ അധികവും നിക്ഷേപിച്ചത് കള്ളപണമായതിനാൽ പരാതി നൽകാനും ആരും മുന്നോട്ട് വന്നിരുന്നില്ല. ആകെ 1.14 കോടി രൂപ തട്ടിയെടുത്തുവെന്ന് മാത്രമാണ് തങ്ങൾക്ക് പരാതി ലഭിച്ചിരുന്നതെന്നും പോലസ് വൃത്തങ്ങൾ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP