Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറരക്കോടി ആളുകൾ ആദായ നികുതി റിട്ടേൺ സമർപ്പിച്ചപ്പോൾ നിയമം പാലിക്കാത്തത് 11 ലക്ഷം പേർ; റിട്ടേൺ സമർപ്പിക്കാത്തവർക്ക് ഇ-നോട്ടീസ് നൽകാൻ ആദായ നികുതി വകുപ്പ്; നികുതി വരുമാന ഇടിവിലെ ആശങ്ക പരിഹരിക്കാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം പാലിച്ചില്ലെന്ന് കാട്ടി ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ കത്ത്

ആറരക്കോടി ആളുകൾ ആദായ നികുതി റിട്ടേൺ സമർപ്പിച്ചപ്പോൾ നിയമം പാലിക്കാത്തത് 11 ലക്ഷം പേർ; റിട്ടേൺ സമർപ്പിക്കാത്തവർക്ക് ഇ-നോട്ടീസ് നൽകാൻ ആദായ നികുതി വകുപ്പ്; നികുതി വരുമാന ഇടിവിലെ ആശങ്ക പരിഹരിക്കാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം പാലിച്ചില്ലെന്ന് കാട്ടി ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ കത്ത്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി : പുത്തൻ സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ ആദായ നികുതി റിട്ടേൺ സമർപ്പിക്കാത്തവർക്കെതിരെ നടപടിയെന്നറിയിച്ച് ആദായ നികുതി വകുപ്പ്. രാജ്യത്ത് ആറരക്കോടി ആളുകൾ ആദായ നികുതി റിട്ടേൺ സമർപ്പിച്ചുവെന്നും ഇനിയും 11 ലക്ഷം ആളുകളാണ് റിട്ടേൺ സമർപ്പിക്കാനുള്ളതെന്നും വകുപ്പ് അധികൃതർ പറയുന്നു. നികുതി സമർപ്പിക്കാത്തവർക്ക് ഇ- നോട്ടീസ് നൽകുമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 31ന് അവസാനിച്ച സാമ്പത്തിക വർഷവുമായി ബന്ധപ്പെട്ട പരിശോധനയിലാണ് ഇത്രയധികം ആളുകൾ ആദായ നികതി അടയ്ക്കാത്തതായി ശ്രദ്ധയിൽപെട്ടത്.

അടുത്തിടെ ആരംഭിച്ച കേന്ദ്രീകൃത പരിശോധന കേന്ദ്രത്തിൽ (സെൻവിസി) നിന്നാവും നോട്ടിസെത്തുക. ആദായനികുതി വകുപ്പ് ഓഫിസിൽ സജ്ജമാക്കിയ 'സെൻവിസി' സംവിധാനം രാജ്യത്തെ മുഴുവൻ നികുതി റിട്ടേണുകളും പരിശോധിക്കും. നികുതി അടച്ചവരിൽ ബാങ്ക് നിക്ഷേപങ്ങൾ, മ്യൂച്ച്വൽ ഫണ്ട് നിക്ഷേപം, സ്ഥലം ഇടപാടുകൾ തുടങ്ങിയവ മറച്ചുവച്ചവർക്കും നോട്ടിസ് നൽകും.

സാമ്പത്തിക ഇടപാടു നടത്തിയിട്ടും റിട്ടേൺ നൽകാത്തവർക്കാണ് ആദ്യഘട്ടത്തിൽ നോട്ടിസ് നൽകുന്നത്. പ്രധാനമന്ത്രി നോട്ട് നിരോധിച്ച കാലത്താണ് കേസുകളുമായി ബന്ധപ്പെട്ട ഇടപാടുകൾ കൂടുതലായും നടന്നതെന്നും ഇവരിൽ നിന്നും മറുപടി ലഭിച്ചില്ലെങ്കിൽ സൂക്ഷ പരിശോധനയ്ക്കായി നികുതി നിർണയ ഉദ്യോഗസ്ഥർക്കു കൈമാറി തുടർനടപടി സ്വീകരിക്കും. എന്നാൽ ഇതിനോടകം തന്നെ ഏതെങ്കിലും തരത്തിൽ മറുപടി നൽകിയവരുമുണ്ട്. ഇവരെ നടപടികളിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമവും നടക്കുകയാണ്.

ഇതിനിടെയാണ് ചാർട്ടേഡ് അക്കൗണ്ടന്റുമാർ ആദായനികുതി ഉദ്യോഗസ്ഥർക്കെതിരെ പ്രധാനമന്ത്രിക്കും ധനമന്ത്രാലയത്തിനും കത്ത് നൽകിയത്.നികുതി വരുമാന ഇടിവിലെ ആശങ്ക പരിഹരിക്കാൻ ആദായനികുതി ഉദ്യോഗസ്ഥർക്കു സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇതിനു പിന്നാലെ ഉദ്യോഗസ്ഥർ നിലപാടു കടുപ്പിച്ചതോടെയാണ് ഇവരെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി വിവിധ സംസ്ഥാനങ്ങളിലെ സിഎക്കാരുടെ സംഘടനകൾ സർക്കാരിനെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP