Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബാങ്കുകളെ പറ്റിച്ച് ശതകോടികൾ മുക്കുകയും ആയിരങ്ങളെ പറ്റിക്കുകയും ചെയ്ത മല്ല്യയ്ക്ക് ഇനിയും സുന്ദരികളുമായി കറങ്ങാം; ബാങ്കുകൾ പരാതിയുമായി ചെല്ലും മുമ്പ് 512 കോടിയുമായി മല്ല്യ ലണ്ടനിലേക്ക് മുങ്ങി

ബാങ്കുകളെ പറ്റിച്ച് ശതകോടികൾ മുക്കുകയും ആയിരങ്ങളെ പറ്റിക്കുകയും ചെയ്ത മല്ല്യയ്ക്ക് ഇനിയും സുന്ദരികളുമായി കറങ്ങാം; ബാങ്കുകൾ പരാതിയുമായി ചെല്ലും മുമ്പ് 512 കോടിയുമായി മല്ല്യ ലണ്ടനിലേക്ക് മുങ്ങി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബാങ്കുകളുടെ നീക്കം മണത്തറിഞ്ഞ വിജയ് മല്ല്യ അടിച്ചു പൊളിക്കാനായി ദിവസങ്ങൾക്ക് മുമ്പേ ഇന്ത്യ വിട്ടു. ലണ്ടനിലെത്തിയെന്ന് കരുതുന്ന അദ്ദേഹം തട്ടിപ്പിലൂടെ സ്വന്തമാക്കിയ 512 കോടി രൂപയുമായാണ് മുങ്ങിയതെന്നാണ് സൂചന. ഇതിനിടെ വിജയ് മല്ല്യയെ രാജ്യം വിടാൻ അനുവദിക്കരുതെന്ന് പ്രമുഖ ബാങ്കുകൾ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അവർ സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുമുണ്ട്. ഈ ഹർജിയിലെ വിധി എന്തായാലും മല്ല്യയെ ഇനി ആർക്കും കിട്ടുമെന്ന് കരുതേണ്ടതില്ല. സുഖവാസം ലക്ഷ്യമിട്ടാണ് മല്ല്യയുടെ മുങ്ങൽ.

മല്യ വിവിധ ബാങ്കുകൾക്ക് കോടാനുകോടികൾ കുടിശിക നൽകാനുണ്ട്. ഇയാൾക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ് കേസ് എടുത്തിരുന്നു. മല്ല്യ രാജ്യംവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് എസ്‌ബിഐയുടെ നേതൃത്വത്തിൽ 17 ബാങ്കുകളുടെ കൂട്ടായ്മയാണ് (കൺസോർഷ്യം) സുപ്രീം കോടതിയിൽ ഹർജി നൽകിയത്. പ്രവർത്തനം നിറുത്തിയ, മല്ല്യയുടെ കിങ്ഫിഷർ എയർലൈൻസ് ബാങ്കുകൾക്ക് നൽകാനുള്ളത് 7,000 കോടി രൂപയാണ്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി അടിയന്തരമായി ഇത് പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുമുണ്ട്. പക്ഷേ മല്ല്യ രാജ്യം വിട്ടത് അറിയാതെയാണ് കോടതി ഈ കേസ് പരിഗണിക്കുന്നത്.

അതിനിടെ വിജയ് മല്ല്യയ്ക്ക് എതിരായ അന്വേഷണം സിബിഐ മുറുക്കി. കിങ് ഫിഷർ എയർലൈൻസിനു വേണ്ടി എടുത്ത വായ്പയും അധിക വായ്‌പ്പയും തിരിച്ചടക്കാത്തതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സിബിഐ അന്വേഷിക്കുക. മല്ല്യയ്ക്ക് എതിരെ കൂടുതൽ കേസുകൾ എടുക്കുമെന്നും സൂചനയുണ്ട്. അറസ്റ്റ് ഭയന്നാണ് മല്ല്യ രാജ്യം വിട്ടതെന്നാണ് സൂചന. എന്നാൽ മല്ല്യയെ തടയാൻ ഭരണകൂടങ്ങളോ പൊലീസും ഒന്നും ചെയ്തില്ലെന്നതും വിവാദമായിട്ടുണ്ട്.

മല്ല്യ ലണ്ടനിലെത്തിയെന്നാണ് സൂചന. ഇക്കാര്യത്തിലും ആർക്കും ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ഉൽപാദനത്തിൽ ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തെ രണ്ടാമനുമായ മദ്യക്കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിൽനിന്ന് ഉടമയായിരുന്ന വിജയ് മല്ല്യ 2012ൽ യുണൈറ്റഡ് സ്പിരിറ്റിലെ തന്റെ ഭൂരിപക്ഷം ഓഹരികളും മനേജ്‌മെന്റ് നിയന്ത്രണവും മല്ല്യ ബ്രിട്ടണിലെ ഡിയാജിയോ എന്ന കമ്പനിക്ക് കൈമാറിയിരുന്നു. എന്നാൽ, ചെയർമാനും നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായി തുടർന്നുവരികയായിരുന്നു. എന്നാൽ, വിവിധ സാമ്പത്തിക ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ പദവിയിൽനിന്ന് മാറ്റാൻ കമ്പനിയുടെ ഡയറക്ടർബോർഡ് കഴിഞ്ഞ വർഷം നടപടി തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി 515 കോടി രൂപ കൂടി നൽകികൊണ്ടാണ് കമ്പനി മല്ല്യയെ ഒഴിവാക്കിയത്.

ഇതിനുപുറമേ കമ്പനിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ ബാധ്യതയിൽനിന്ന് മല്ല്യയേയും കുടുംബത്തെയും ഒഴിവാക്കാനും ഇരുകൂട്ടരും ധാരണയിലത്തെി. കിങ് ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട് വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയ മല്ല്യയെ 'ബോധപൂർവം വീഴ്ച വരുത്തിയ' വിഭാഗത്തിൽപെടുത്തി പല ബാങ്കുകളും നിയമനടപടി നേരത്തെ തന്നെ സ്വീകരിച്ചിരുന്നു. ഇതേതുടർന്ന് കൂടുതൽ സമയവും അദ്ദേഹം ലണ്ടനിലാണ് ചെലവഴിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP