1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
20
Wednesday

2018 അവസാനിക്കുമ്പോൾ പെട്രോൾ വില ഏറ്റവും താഴ്ന്ന നിലയിൽ ! കൊച്ചിയിൽ പെട്രോളിന് 70.65 രൂപയും ഡീസലിന് 66.34 രൂപയും നിരക്ക് ; രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതോടെ എണ്ണക്കമ്പനികളും വില കുറച്ചു; ഇന്ധനവില തുടർച്ചയായി കുറഞ്ഞു തുടങ്ങിയത് ഒക്ടോബർ മുതൽ

December 31, 2018

കൊച്ചി: 2018 അവസാനിച്ച് പുതുവർഷം പിറക്കുമ്പോൾ പെട്രോൾ വിലയിലും വൻ കുറവ്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോൾ ഇന്ധന വില എത്തി നിൽക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതിന് പിന്നാലെ എണ്ണകമ്പനികളും വില കുറച്ചിരുന്നു. ഇതോടെ...

മൂല്യവർധിത നികുതിയിൽ കുടിശിക 6500 കോടിയോളം; പിരിച്ചെടുക്കാൻ മാപ്പക്കൽ പദ്ധിതി; സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിലൂടെ ധനമന്ത്രി തോമസ് ഐസക് ലക്ഷ്യമിടുന്നത് 5000കോടയെങ്കിലും തിരികെ പിടിക്കാൻ

December 25, 2018

തിരുവനന്തപുരം: മൂല്യവർധിത നികുതിയിൽ കുടിശികയായിട്ടുള്ള 6500 കോടിയോളം രൂപ പിരിച്ചെടുക്കാൻ മാപ്പാക്കൽ പദ്ധതി വരുന്നു. പലിശയും പിഴയും ഒഴിവാക്കിയാകും മാപ്പാക്കൽ എന്നാണു സൂചന. ജനുവരി 31 ന് മന്ത്രി ടി.എം. തോമസ് ഐസക് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ പദ്ധതി ...

പ്രളയാനന്തര പുനർനിർമ്മാണത്തിനു പണം സ്വരൂപിക്കാൻ രാജ്യമാകെ സെസ് അപ്രായോഗികമെന്ന് കേരളവും തിരിച്ചറിയുന്നു; കേരളത്തിൽ മാത്രം ജി എസ് ടിയിൽ അധിക സെസും ഉൾപ്പെടുത്തിയേക്കും; അടുത്ത യോഗം നിർണ്ണായകം

December 23, 2018

പ്രളയാനന്തര പുനർനിർമ്മാണത്തിനു പണം സ്വരൂപിക്കാൻ രാജ്യമാകെ സെസ് അപ്രായോഗികമെന്ന് കേരളവും തിരിച്ചറിയുന്നു; കേരളത്തിൽ മാത്രം ജി എസ് ടിയിൽ അധിക സെസും ഉൾപ്പെടുത്തിയേക്കും; ടുത്ത യോഗം നിർണ്ണായകം ന്യൂഡൽഹി: പ്രളയാനന്തര പുനർനിർമ്മാണത്തിനു പണം സ്വരൂപിക്കാൻ രാജ...

ശ്വാസം മുട്ടിച്ചിരുന്ന ജിഎസ്ടി കുരുക്കിൽ നിന്നും പൊതുജനത്തിന് അൽപം 'ആശ്വാസം'; നാൽപത് ഉൽപന്നങ്ങളുടെ ജിഎസ്ടി തുക വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ; ഏഴ് ഉൽപന്നങ്ങളുടെ 28 ശതമാനം നികുതി എന്നത് ഇനി 18 മാത്രം; 18 ശതമാനം നികുതി അടയ്ക്കേണ്ട 33 ഉൽപന്നങ്ങൾക്ക് നികുതി 12 ശതമാനവും അഞ്ച് ശതമാനവും; പ്രളയ സെസിൽ തീരുമാനമായില്ല; ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി സർക്കാർ ജനത്തിന്റെ ഭാരം കുറയ്ക്കുന്നുവോ ? രാഷ്ട്രീയ തന്ത്രമെന്നാരോപിച്ച് കോൺഗ്രസ്

December 22, 2018

ഡൽഹി: നാൽപത് ഉൽപന്നങ്ങളുടെ ജിഎസ്ടി തുക വെട്ടിക്കുറച്ചു. ഇതിൽ ഏഴ് ഉൽപന്നങ്ങളുടെ 28 ശതമാനം എന്ന നികുതി തുക 18 ശതമാനമായി കുറച്ചു. മാത്രമല്ല 33 ഉൽപന്നങ്ങൾക്ക് നികുതി ശതമാനം പന്ത്രണ്ടും അഞ്ചുമായി താഴ്ന്നു. ഇതോടെ കേന്ദ്ര സർക്കാർ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മു...

സ്വന്തം കറൻസിയുമായി ഫേസ്‌ബുക്ക് ഇന്ത്യയിലേക്ക്; ഇന്ത്യൻ വിപണിയിൽ ക്രൈപ്റ്റോ കറൻസി ഇറക്കി ബിറ്റ് കോയിനെ പോലും കടത്തി വെട്ടാൻ സുക്കർബർഗിന്റെ പദ്ധതി; ഒരുങ്ങുന്നത് വാട്സാപ്പിലൂടെ ഏത് ഇടപാടും നടത്താനാവുന്ന പദ്ധതി

December 22, 2018

ഇത് ക്രൈപ്റ്റോകറൻസികളുടെ കാലമാണല്ലോ..അതിന്റെ ഭാഗമായി സ്വന്തം കറൻസിയുമായി സോഷ്യൽ മീഡിയ ഭീമൻ ഫേസ്‌ബുക്ക് ഇന്ത്യയിലേക്ക് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇന്ത്യൻ വിപണിയിൽ ക്രൈപ്റ്റോ കറൻസി ഇറക്കി ബിറ്റ്കോയിനെ പോലും കടത്തി വെട്ടാനാണ് സുക്കർബർഗ് പദ...

അമേരിക്കയ്ക്കും ചൈനയ്ക്കും ജപ്പാനും ജർമനിക്കും പിന്നിൽ അടുത്ത വർഷം ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കും; ഫ്രാൻസ് ആറാം സ്ഥാനം നിലനിർത്തുമ്പോൾ ബ്രിട്ടൻ അഞ്ചിൽ നിന്നും ഏഴിലേക്ക് പിന്തള്ളപ്പെടും; ആളോഹരി ജിഡിപി താഴ്‌ന്നെങ്കിലും ഇന്ത്യ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയെന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേർസ് വിലയിരുത്തൽ

December 20, 2018

ന്യൂഡൽഹി: ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയെന്ന നിലയിൽ നിന്നും ബ്രിട്ടൻ ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന് റിപ്പോർട്ട്. ഇത് പ്രകാരം അമേരിക്കയ്ക്കും ചൈനയ്ക്കും ജപ്പാനും ജർമനിക്കും പിന്നിൽ അടുത്ത വർഷം ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായിത്തീരുക...

ചരക്ക് സേവന നികുതി വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; എസി, റെഫ്രിജറേറ്റർ, ഡിജിറ്റൽ ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില കുറയും; 28 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിലേക്ക് നികുതി എത്തിക്കാൻ കേന്ദ്ര സർക്കാർ നീക്കം; ആഡംബര വാഹനങ്ങൾ പുകയില ഉൽപന്നങ്ങൾ എന്നിവയ്ക്ക് വില കുറയില്ല

December 19, 2018

ന്യൂഡൽഹി: രാജ്യത്തെ പുത്തൻ നികുതി സമ്പ്രദായമായ ചരക്ക് സേവന നികുതി നിലവിൽ വന്ന് ഒരു വർഷം പിന്നിടുമ്പോൾ ഇപ്പോൾ ഈടാക്കുന്ന നികുതി നിരക്ക് കുറയ്ക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇലക്ട്രോണിക് ഉപകരണങ്ങളായ എസി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ഡിജിറ്റൽ ക്യാമറ...

ജിഎസ്ടിയുടെ കനിവ് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ; പ്രതിമാസം 8400 രൂപ ചെലവഴിക്കുമ്പോൾ 320 രൂപയുടെ ലാഭം; ശരാശരി പൗരനെ ജിഎസ്ടി തുണച്ചുവെന്ന് പറയുന്നത് വാറ്റുമായി താരതമ്യം ചെയ്യുമ്പോൾ; പുത്തൻ നികുതി സമ്പ്രദായം തരുന്നത് ലാഭം തന്നെയോ ?

December 17, 2018

ന്യൂഡൽഹി: രാജ്യത്തെ പുത്തൻ നികുതി സമ്പ്രദായമായ ജിഎസ്ടി നിലവിൽ വന്ന് ഒരു വർഷം പിന്നിടുന്ന അവസരത്തിൽ പൗരന്മാർക്ക് പ്രതിമാസം ജിഎസ്ടി വഴി ലഭിക്കുന്ന ലാഭത്തിന്റെ കണക്ക് കേന്ദ്ര സർക്കാർ പുറത്ത് വിട്ടിരിക്കുകയാണ്. പ്രതിമാസം 8400 രൂപ ചെലവാക്കുന്ന കുടുംബത്തിൽ...

ആർബിഐ ഗവർണറുടെ രാജിക്ക് പിന്നാലെ സാമ്പത്തിക രംഗത്തെ ഞെട്ടിച്ച് ഒരു രാജി കൂടി; ട്വിറ്ററിലൂടെ രാജി അറിയിച്ച് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയംഗം സുർജിത് ഭല്ല; സാമ്പത്തിക വിദഗ്ധരുടെ രാജിക്ക് പിന്നാലെ രൂപയുടേയും ഓഹരി വിപണിയുടേയും ഇടിവിൽ ആശങ്കപ്പെട്ട് രാജ്യം

December 11, 2018

ന്യൂഡൽഹി: ആർബിഐ ഗവർണർ ഊർജിത്ത് പട്ടേൽ രാജി വയ്ച്ചതിന് പിന്നാലെ ഇന്ത്യൻ സാമ്പത്തിക രംഗത്തെ ഞെട്ടിച്ച് മറ്റൊരു രാജി കൂടി. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗവും സാമ്പത്തിക വിദഗ്ധനുമായ സുർജിത് ഭല്ലയാണ് രാജിവയ്ച്ചത്. ഈ മാസം ഒന്നിന് ഉപദേശക സമിതി...

ആർബിഐ ഗവർണറുടെ രാജിയും വോട്ടെണ്ണലിൽ കോൺഗ്രസ് മുന്നേറ്റം കാട്ടിയതും സാമ്പത്തിക മേഖലയ്ക്ക് നൽകിയത് കനത്ത തിരിച്ചടി; 501 പോയിന്റ് നഷ്ടത്തിൽ സെൻസെക്‌സ് ഇടിഞ്ഞപ്പോൾ 137 പോയിന്റ് ഇടിവുമായി നിഫ്റ്റി; രൂപയുടെ മൂല്യത്തിന് 91 പൈസയുടെ ഇടിവ് കൂടിയായതോടെ ആശങ്ക പ്രകടിപ്പിച്ച് വിപണി; തിരഞ്ഞെടുപ്പ് ഫലം രൂപയെ സമ്മർദ്ദത്തിലാക്കാമെന്നും സാമ്പത്തിക വിദഗ്ദ്ധർ

December 11, 2018

മുംബൈ: സംസ്ഥാന തിരഞ്ഞെടുപ്പ് ചൂടിന്റെ പൊള്ളൽ ആദ്യം പ്രതിഫലിച്ചത് ഇന്ത്യയുടെ വിപണിയിലാണ്. കോൺഗ്രസ് തീവ്രമായ മുന്നേറ്റം നടത്തുന്ന സാഹചര്യത്തിൽ ഓഹരി വിപണിക്ക് വൻ ഇടിവാണുണ്ടായത്. വോട്ടെണ്ണലിൽ കോൺഗ്രസ് മുന്നേറുന്നുവെന്ന വാർത്ത വന്ന് ഏതാനും മണിക്കൂറുകൾക്കക...

വളയുന്നിടത്തോളം വളഞ്ഞിട്ടും തല്ലിക്കൊണ്ടിരിക്കുമ്പോൾ മരണ ഭയം മൂർച്ഛിച്ച് രാജി; അതിസമ്പന്നർക്കായി റിസർവ്വ് ബാങ്കിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ ഉണ്ടായത് അതിഭീകര തിരിച്ചടി; ഇന്ത്യയെ കാത്തിരിക്കുന്നത് അർജന്റീനയുടെ ഗതിയെന്നും റിപ്പോർട്ടുകൾ; റിസർവ്വ് ബാങ്കിലെ പ്രതിസന്ധി സാമ്പത്തിക മേഖലയെ ഞെട്ടിച്ചാൽ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാകും; മുൻ ഗവർണ്ണറും ആഗോള സാമ്പത്തിക ശാസ്ത്രജ്ഞനുമായ മന്മോഹനെ തന്നെ രംഗത്തിറക്കി മുതലെടുക്കാൻ കോൺഗ്രസും

December 11, 2018

മുംബൈ: കേന്ദ്ര സർക്കാരും ആർബിഐ ഗവർണറും തമ്മിലുള്ള ഭിന്നതയ്ക്ക് അയവു വന്നെന്ന പ്രതീതി നിലനിൽക്കെ ഉർജിത് പട്ടേലിന്റെ രാജി സാമ്പത്തികരംഗത്ത് ഞെട്ടലായി. ആശങ്കയാർന്ന പ്രതികരണങ്ങളാണ് സാമ്പത്തിക മേഖലയിൽ നിന്നും ഓഹരി വിപണിയിൽ നിന്നും ഉയർന്നത്. റിസർവ്വ് ബാങ്ക...

സാമ്പത്തിക നയങ്ങളുടെയും നോട്ടു നിരോധനത്തിന്റെയും പേരും മുൻ സാമ്പത്തിക ഉപദേഷ്ടാവ് പോലും കൈവിട്ട മോദിയെ പ്രശംസിച്ച് ഐഎംഎഫ് തലവൻ; കഴിഞ്ഞ നാലു വർഷത്തിൽ രാജ്യത്തുണ്ടായത് വൻ സാമ്പത്തിക പരിഷ്‌ക്കരണങ്ങളെന്ന് മൗറീസ്; ഇന്ത്യയുടെ സാമ്പത്തിക വളർച്ച കരുത്തുറ്റത്; ജിഎസ്ടി ഗുണകരമായെന്നും ആഗോള സാമ്പത്തിക വിദഗ്ദ്ധർ: പ്രശംസാപത്രം വോട്ടാക്കി മാറ്റാനുള്ള തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി

December 10, 2018

ന്യൂഡൽഹി: കഴിഞ്ഞ നാലു വർഷം കൊണ്ട് ഇന്ത്യയിലുണ്ടായത് വൻ സാമ്പത്തിക പരിഷ്‌ക്കരണമാണെന്നും മോദിയുടെ കീഴിൽ എൻഡിഎ സർക്കാർ രാജ്യത്തെ സമ്പദ് വ്യവസ്ഥ കരുത്തുറ്റതാക്കി മാറിയെന്നും സ്ഥാനമൊഴിയുന്ന ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് മൗറീസ് ഒബ്‌സ്റ്റ്‌ഫെഡ്. രാജ്യത്ത് ജിഎസ...

മോദി ഭരണത്തിൽ എത്തിയാൽ ഡോളറിന്റെ വില 40 ആകുമെന്ന് അവകാശപ്പെട്ടവർ എവിടെ? മോദിയുടെ തലതിരിഞ്ഞ നയങ്ങൾ രൂപയെ കൊന്നുകഴിഞ്ഞു; അടുത്ത വർഷവും രൂപ കീഴോട്ടെന്ന് അന്താരാഷ്ട്ര റിപ്പോർട്ട്

December 08, 2018

അടിക്കടി വീണുകൊണ്ടിരിക്കുന്ന രൂപയുടെ മൂല്യം അടുത്ത വർഷവും കീഴോട്ടെന്ന് തന്നെയെന്ന് അന്താരാഷ്ട്ര റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. നിലവിൽ 71 രൂപയിൽ നിൽക്കുന്ന ഡോളർ വില അടുത്ത വർഷം ഇനിയും വർധിച്ച് 75 രൂപയാകുമെന്നാണ് പ്രവചനം. മോദി ഭരണത്തിൽ എത്തിയാൽ ഡോളർ...

തട്ടിപ്പുകാരുടെ വലയിൽ വീണ് ക്രൈപ്റ്റോകറൻസിയിൽ കാശിട്ടവർ കൈയും കാലുമിട്ടടിച്ച് കൊണ്ടേയിരിക്കുന്നു; ബിറ്റ് കോയിന്റെ വില സർവ റെക്കോർഡുകളും തകർത്ത് വീണത് 3400 ഡോളറിലേക്ക്; ഡിജിറ്റൽ കറൻസി സ്വപ്നങ്ങൾ അവസാനിക്കുമ്പോൾ കാശ് പോയവരിൽ മലയാളികളും

December 07, 2018

ക്രൈപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട് കൂടുതൽ നഷ്ടങ്ങളുടെ കണക്കുകൾ പുറത്ത് വന്നു. ബിറ്റ് കോയിന്റെ വില സർവ റെക്കോർഡുകളും തകർത്ത് വീണത് 3400 ഡോളറിലേക്കാണെന്നാണ് റിപ്പോർട്ട്. തൽഫലമായി തട്ടിപ്പുകാരുടെ വലയിൽ വീണ് ക്രൈപ്റ്റോ കറൻസിയിൽ കാശിട്ടവർ കൈയും കാലും ഇട്...

നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ജിഡിപിക്ക് 'കാലിടറി' ; ആദ്യ പാദത്തിൽ 8.2 ആയിരുന്ന ജിഡിപി രണ്ടാം പാദത്തിൽ ഇടിഞ്ഞത് 7.1ലേക്ക് ; ജിഡിപി 7.4നും 7.7നും ഇടയിൽ വരുമെന്ന റേറ്റിങ് ഏജൻസി പ്രവചനങ്ങളും വിഫലം ; വൻ ഇടിവ് നേരിട്ടത് മൈനിങ്-ക്വാറി മേഖലയും ഫാമിങും; ജിഡിപി കുറഞ്ഞത് നിരാശപ്പെടുത്തുന്നുവെന്ന് സാമ്പത്തിക സെക്രട്ടറി; ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ 'ജിഡിപി വീഴ്‌ച്ച' ആയുധമാക്കാൻ പ്രതിപക്ഷം

November 30, 2018

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ രാജ്യത്തെ ജിഡിപിക്ക് കാലിടറി. ഈ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെ രാജ്യത്തെ മൊത്തം ആഭ്യന്തര (ജിഡിപി) ഉൽപ്പാദനം 7.1 മാത്രമാണ്. എന്നാൽ 2017-18 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ജിഡിപി 8.2 ശതമാനമായിരുന്ന...

MNM Recommends