Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൻകിടക്കാർ ബാങ്കുകൾക്ക് നൽകാനുള്ളത് രണ്ടര ലക്ഷം കോടി; എന്നിട്ടും ഈടുപോലുമില്ലാത്ത തട്ടിപ്പ് കമ്പനികൾക്ക് വാരിക്കോരി കൊടുത്തത് ശതകോടികൾ; നഷ്ടം നികത്തുന്നത് സാധാരണക്കാരിൽ നിന്നും ഫീസുകൾ ഈടാക്കി; ഈ കൊള്ള നടക്കുന്നത് 250 രൂപ മാത്രം ബാങ്കിൽ ഉള്ള ഒരു പാവപ്പെട്ടവന് അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കിൽ പോലും 500 രൂപ പിഴയൊടുക്കേണ്ട നാട്ടിൽ

വൻകിടക്കാർ ബാങ്കുകൾക്ക് നൽകാനുള്ളത് രണ്ടര ലക്ഷം കോടി; എന്നിട്ടും ഈടുപോലുമില്ലാത്ത തട്ടിപ്പ് കമ്പനികൾക്ക് വാരിക്കോരി കൊടുത്തത് ശതകോടികൾ; നഷ്ടം നികത്തുന്നത് സാധാരണക്കാരിൽ നിന്നും ഫീസുകൾ ഈടാക്കി; ഈ കൊള്ള നടക്കുന്നത് 250 രൂപ മാത്രം ബാങ്കിൽ ഉള്ള ഒരു പാവപ്പെട്ടവന് അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കിൽ പോലും 500 രൂപ പിഴയൊടുക്കേണ്ട നാട്ടിൽ

പാവപ്പെട്ടവൻ ജീവിച്ച് പോകാൻ ബാങ്കിൽ നിന്നും പത്ത് രൂപ കടമെടുത്താൽ അത് എങ്ങനെ തിരിച്ചു വാങ്ങണമെന്നും എത്ര രൂപയായി തിരിച്ചു വാങ്ങണമെന്നും നമ്മുടെ ബാങ്കുകൾക്ക് കൃത്യമായി അറിയാം. പാവപ്പെട്ടവനെ ചക്രവ്യൂഹത്തിലിട്ട് കറക്കുന്ന ബാങ്കുകൾ വൻകിടക്കാർക്ക് വേണ്ടി എഴുതി തള്ളുന്നതാവട്ടെ കോടികളും. ഒന്നും രണ്ടും കോടികളല്ല. രണ്ടര ലക്ഷം കോടിക്ക് മുകളിൽ വരും വൻകിടക്കാർ ബാങ്കുകൾക്ക് നൽകാനുള്ള കിട്ടാകടത്തിന്റെ കണക്കെടുത്താൽ.

ഒരു ഈട് പോലുമില്ലാതെയാണ് ഇത്തരം മുതലാളിമാർക്ക് ബാങ്കുകൾ പണം നൽകുന്നത്. ഒടുവിൽ ഈ മുതലാളിമാർ പറ്റിച്ചിട്ടു പോകുമ്പോൾ ആ പണം എല്ലാം ഈടാക്കുന്നതാവട്ടെ പാവപ്പെട്ടവന്റെ അക്കൗണ്ടിൽ നിന്നും പണം ഈടാക്കിയും. 2017 ഓഗസ്റ്റിലെ കണക്കുപ്രകാരം ഇന്ത്യയിലെ ബാങ്കുകൾക്കു വൻകിടക്കാരിൽനിന്നുള്ള കിട്ടാക്കടം 2.54 ലക്ഷം കോടി രൂപയാണ്. ഏതാണ്ട് കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പ്രതിരോധത്തിന് വേണ്ടി നീക്കി വച്ച തുകയ്ക്ക് തുല്യം. അതായത് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പ്രതിരോധത്തിന് മാത്രം നീക്കി വെച്ചത് 2.95 ലക്ഷം കോടി രൂപയാണ്.

ദിനം തോറും കൂടി വരുന്ന ഈ കിട്ടാക്കടത്തിന്റെ കണക്ക് ഈ വർഷം മാർച്ചോടെ ഒൻപതു ലക്ഷം കോടി വരെയാകുമെന്നാണു കണക്കുകൂട്ടൽ. അതായത് പാവപ്പെട്ടവനെ പിഴിഞ്ഞ് ബാങ്കുകൾ എല്ലാം ഈ പണം കണ്ടെത്താനുള്ള പുതിയ മാർഗം തേടും എന്നർത്ഥം. അസോചം ക്രിസിൽ പഠനപ്രകാരം ബാങ്കുകളുടെ കിട്ടാക്കടം ഈ മാർച്ചോടെ 9.5 ലക്ഷം കോടി രൂപയിലെത്തും. മൊത്തം വായ്പയായി വിതരണം നടത്തിയ തുകയുടെ ഏകദേശം 10.5 ശതമാനമാണിത്.

പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും കൂടുതൽ കിട്ടാക്കടം എഴുതിത്ത്ത്ത്തള്ളിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 201617ൽ 20,339 കോടി രൂപയാണ് എസ്‌ബിഐ എഴുതിത്ത്ത്ത്തള്ളിയത്. അസോഷ്യേറ്റ് ബാങ്കുകളെ എസ്‌ബിഐയിൽ ലയിപ്പിച്ചതിനു മുൻപുള്ള കണക്കാണിത്. (ഫെബ്രുവരി 12, 2018). വിവിധ ഇന്ത്യൻ ബാങ്കുകളിൽനിന്നു കടമെടുത്ത 9000 കോടി രൂപ തിരിച്ചടയ്ക്കാതെ രാജ്യംവിട്ട വ്യവസായി വിജയ് മല്യ ഇപ്പോൾ ബ്രിട്ടനിലാണ്.

ഇനി എങ്ങിനെയാണ് ബാങ്കുകൾ പാവപ്പെട്ടവനെ പറ്റിച്ച് പണം ഉണ്ടാക്കുന്നത് എന്നതിന് ഒരു ഉദാഹരണം പറയാം. ഈ ജനുവരിയിൽ, കൂലിത്തൊഴിലാളിയായ ആലത്തൂർ പെരുങ്കുളം തെക്കെഗ്രാമം കോറാട്ടുകുടി അല്ലി തങ്കച്ചന് 248.20 രൂപയുള്ള അക്കൗണ്ട് ക്ലോസ് ചെയ്യാൻ 252 രൂപ കൂടി അടയ്‌ക്കേണ്ടി വന്നു. മിനിമം ബാലൻസ് 2000 രൂപ ഇല്ലാത്തതിനാൽ പുതിയ നിയമപ്രകാരം 536.90 രൂപ പിഴയായി പിടിച്ചതിനെത്തുടർന്നായിരുന്നു ഇത്. ഇനിയും ഈ വിധത്തിൽ ബാങ്കുകൾ തങ്ങളടെ പാവപ്പെട്ട ഉപഭോക്താക്കളെ പറ്റിച്ച് പണം കണ്ടെത്തിക്കൊണ്ടേ ഇരിക്കും.


വൻകിടക്കാരുടെ കിട്ടാക്കടങ്ങൾ (ആകെ കിട്ടാക്കടം 2,53,729 കോടി രൂപ)
ഭൂഷൺ സ്റ്റീൽ 44,478
ലാൻകോ ഇൻഫ്ര 44,364

എസാർ സ്റ്റീൽ 37,284

ഭൂഷൺ പവർ ആൻഡ് സ്റ്റീൽ 37,248

അലോക് ഇൻഡസ്ട്രീസ് 22,075

അംടെക് ഓട്ടോ 14,074

മൊനെറ്റ് ഇസ്പാറ്റ് 12,115

ഇലക്ട്രോസ്റ്റീൽ 10,273

ഇറ ഇൻഫ്ര 10,065

ജെപി ഇൻഫ്രാടെക് 9,635

എബിജി ഷിപ്യാർഡ് 6,953

ജ്യോതി സ്‌ട്രെച്ചേഴ്‌സ് 5,165

രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ എഴുതിത്ത്ത്ത്തള്ളിയ കടങ്ങൾ (201617) (തുക കോടിയിൽ)
ആകെ എഴുതിത്ത്ത്ത്തള്ളിയത് 81,683 കോടി രൂപ
എസ്‌ബിഐ: 20,338

പഞ്ചാബ് നാഷനൽ ബാങ്ക്: 9,205

ബാങ്ക് ഓഫ് ഇന്ത്യ: 7,346

എസ്‌ബിഐ അസോഷ്യേറ്റ് ബാങ്കുകൾ: 7,234

കനറാ ബാങ്ക്: 5,545

ബാങ്ക് ഓഫ് ബറോഡ: 4,348

കോർപറേഷൻ ബാങ്ക്: 3,574

ഇന്ത്യൻ ഓവർസീസ് ബാങ്ക്: 3,066

ഐഡിബിഐ: 2,868

സെൻട്രൽ ബാങ്ക്: 2,396

ഓറിയന്റൽ ബാങ്ക്: 2,308

അലഹബാദ് ബാങ്ക്: 2,442

യൂക്കോ ബാങ്ക്: 1,937

ആന്ധ്ര ബാങ്ക്: 1,623

ബാങ്ക് ഓഫ് മഹാരാഷ്ട്ര: 1,374

സിൻഡിക്കറ്റ് ബാങ്ക്: 1,271

യൂണിയൻ ബാങ്ക്: 1,264

വിജയ ബാങ്ക്: 1,068

ദേന ബാങ്ക്: 833

യുണൈറ്റഡ് ബാങ്ക്: 714

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്: 491

ഇന്ത്യൻ ബാങ്ക്: 437

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP