1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
19
Friday

മോദി ഭരണത്തിൽ എത്തിയാൽ ഡോളറിന്റെ വില 40 ആകുമെന്ന് അവകാശപ്പെട്ടവർ എവിടെ? മോദിയുടെ തലതിരിഞ്ഞ നയങ്ങൾ രൂപയെ കൊന്നുകഴിഞ്ഞു; അടുത്ത വർഷവും രൂപ കീഴോട്ടെന്ന് അന്താരാഷ്ട്ര റിപ്പോർട്ട്

December 08, 2018

അടിക്കടി വീണുകൊണ്ടിരിക്കുന്ന രൂപയുടെ മൂല്യം അടുത്ത വർഷവും കീഴോട്ടെന്ന് തന്നെയെന്ന് അന്താരാഷ്ട്ര റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. നിലവിൽ 71 രൂപയിൽ നിൽക്കുന്ന ഡോളർ വില അടുത്ത വർഷം ഇനിയും വർധിച്ച് 75 രൂപയാകുമെന്നാണ് പ്രവചനം. മോദി ഭരണത്തിൽ എത്തിയാൽ ഡോളർ...

തട്ടിപ്പുകാരുടെ വലയിൽ വീണ് ക്രൈപ്റ്റോകറൻസിയിൽ കാശിട്ടവർ കൈയും കാലുമിട്ടടിച്ച് കൊണ്ടേയിരിക്കുന്നു; ബിറ്റ് കോയിന്റെ വില സർവ റെക്കോർഡുകളും തകർത്ത് വീണത് 3400 ഡോളറിലേക്ക്; ഡിജിറ്റൽ കറൻസി സ്വപ്നങ്ങൾ അവസാനിക്കുമ്പോൾ കാശ് പോയവരിൽ മലയാളികളും

December 07, 2018

ക്രൈപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട് കൂടുതൽ നഷ്ടങ്ങളുടെ കണക്കുകൾ പുറത്ത് വന്നു. ബിറ്റ് കോയിന്റെ വില സർവ റെക്കോർഡുകളും തകർത്ത് വീണത് 3400 ഡോളറിലേക്കാണെന്നാണ് റിപ്പോർട്ട്. തൽഫലമായി തട്ടിപ്പുകാരുടെ വലയിൽ വീണ് ക്രൈപ്റ്റോ കറൻസിയിൽ കാശിട്ടവർ കൈയും കാലും ഇട്...

നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ജിഡിപിക്ക് 'കാലിടറി' ; ആദ്യ പാദത്തിൽ 8.2 ആയിരുന്ന ജിഡിപി രണ്ടാം പാദത്തിൽ ഇടിഞ്ഞത് 7.1ലേക്ക് ; ജിഡിപി 7.4നും 7.7നും ഇടയിൽ വരുമെന്ന റേറ്റിങ് ഏജൻസി പ്രവചനങ്ങളും വിഫലം ; വൻ ഇടിവ് നേരിട്ടത് മൈനിങ്-ക്വാറി മേഖലയും ഫാമിങും; ജിഡിപി കുറഞ്ഞത് നിരാശപ്പെടുത്തുന്നുവെന്ന് സാമ്പത്തിക സെക്രട്ടറി; ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ 'ജിഡിപി വീഴ്‌ച്ച' ആയുധമാക്കാൻ പ്രതിപക്ഷം

November 30, 2018

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ രാജ്യത്തെ ജിഡിപിക്ക് കാലിടറി. ഈ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെ രാജ്യത്തെ മൊത്തം ആഭ്യന്തര (ജിഡിപി) ഉൽപ്പാദനം 7.1 മാത്രമാണ്. എന്നാൽ 2017-18 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ജിഡിപി 8.2 ശതമാനമായിരുന്ന...

'നികുതി വെട്ടിപ്പിനെ' പൂട്ടാൻ ആദായ നികുതി വകുപ്പ് ; പുതിയ പാൻ കാർഡ് നിയമപ്രകാരം ആദായ നികുതി വകുപ്പ് നിയമങ്ങൾ മാറ്റുന്നു; രണ്ടര ലക്ഷം രൂപയ്ക്ക് മുകളിൽ വ്യാപാരം നടത്തുന്ന ഏത് സ്ഥാപനവും വ്യക്തിയും പാൻ കാർഡ് എടുത്തിരിക്കണം; അമ്മമാർ ഏക രക്ഷകർത്താവാണെങ്കിൽ പാൻ അപേക്ഷയിൽ പിതാവിന്റെ പേര് രേഖപ്പെടുത്തേണ്ട

November 30, 2018

ന്യൂഡൽഹി : രാജ്യത്ത് നികുതി വെട്ടിപ്പ് തുടച്ചു നീക്കാൻ ആദായ നികുതി വകുപ്പിന്റെ ഊർജിത ശ്രമം. ഇതിന്റെ ഭാഗമായി ഡിസംബർ അഞ്ചു മുതൽ ഇപ്പോൾ നിലവിലുള്ള ആദായ നികുതി വകുപ്പ് നിയമങ്ങളിൽ മാറ്റം വരുത്തും. മാത്രമല്ല, ഡയറക്ടർ ബോർഡ് നൽകിയ നോട്ടിഫിക്കേഷൻ പ്രകാരം, ഒരു...

മോദിയെ കേമനാക്കാൻ യുപിഎ സർക്കാരിന്റെ കാലത്തെ സാമ്പത്തിക വളർച്ചാ നിരക്ക് കുറച്ചു കാണിച്ച് കേന്ദ്രം; 'ശസ്ത്രക്രിയ വിജയം, എന്നാൽ രോഗി മരിച്ചു'വെന്ന് പരിഹസിച്ച് കോൺഗ്രസ്; നോട്ട് നിരോധനം കിരാതമായ നടപടിയെന്നും രാജ്യത്തെ സാമ്പത്തികാവസ്ഥയെ പിന്നോട്ടടിച്ചുവെന്നും മോദി സർക്കാറിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ്; അസംഘടിത തൊഴിൽ മേഖലയെ തകർത്തെറിഞ്ഞെന്നും അരവിന്ദ് സുബ്രഹ്മണ്യം

November 29, 2018

ന്യൂഡൽഹി: യുപിഎ സർക്കാരിന്റെ കാലത്ത് രാജ്യം നേടിയ സാമ്പത്തിക വളർച്ചാ നിരക്ക് കുറച്ചു കാണിച്ചുകൊണ്ട് മോദി സർക്കാർ കണക്കുകൾ പുറത്തു വിട്ട നടപടിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. 2010-11 കാലയളവിൽ ഡോ. മന്മോഹൻസിംഗിന്റെ ഭരണകാലത്ത് സാമ്പത്തിക വളർച്ചാ നിര...

ചൈനയിൽ നിന്നു വാങ്ങിയ കടം വീട്ടാൻ ഇന്ത്യയുടെ സഹായം തേടി മാലിദ്വീപ്; വിദേശകടത്തിൽ 70 ശതനമാനവും ചൈനയിൽ നിന്നുള്ളത്; ദ്വീപിന്റെ വികസനത്തിലും ഇന്ത്യയുടെ പങ്കാളിത്തത്തിൽ പ്രതീക്ഷയർപ്പിച്ച് വിദേശകാര്യമന്ത്രി അബ്ദുള്ള ഷഹീദ്; ഇന്ത്യാ സന്ദർശനം നടത്തുന്ന മാലിദ്വീപ് മന്ത്രിക്ക് ഇന്ത്യയിൽ നിന്നു വേണ്ടത് കൈയയഞ്ഞ സഹായം

November 26, 2018

ന്യൂഡൽഹി: വിദേശകടം പെരുകിയ മാലിദ്വീപ് ഇന്ത്യയുടെ സഹായത്തിനായി കൈനീട്ടുന്നു. മുൻ പ്രസിഡന്റ് അബ്ദുള്ള യമീന്റെ ഭരണകാലത്ത വിദേശകടം കുമിഞ്ഞുകൂടുകയായിരുന്നു മാലിദ്വീപിനു മേൽ. കടംപെരുകിയ മാലിദ്വിപിന് ഇനി പിടിച്ചു നിൽക്കാൻ ഇന്ത്യ പോലെയുള്ള രാജ്യങ്ങളുടെ സഹായം...

ബിറ്റ്കോയിൻ തകർന്ന് തരിപ്പണമായി; കഴിഞ്ഞ വർഷം ഈ സമയത്ത് 20,000 ഡോളർ വില ഉണ്ടായിരുന്ന ഡിജിറ്റൽ കറൻസി 4000ത്തിലേക്ക് വീഴുന്നു; ഒരാഴ്ച കൊണ്ട് വിപണി മൂല്യം പോയത് 700 ബില്യൺ ഡോളറിന്റെ; ക്രൈപ്റ്റോ കറൻസിയുടെ പേരിൽ കാശ് പിടുങ്ങിയവർ മിടുക്കന്മാരായിരിക്കുമ്പോൾ മോഹവലയത്തിൽ വീണ് പണം നഷ്ടപ്പെട്ടത് അനേകം പേർക്ക്

November 24, 2018

ക്രൈപ്റ്റോ കറൻസിയുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണി അടിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഈ മേഖലയിൽ നിന്നും പുറത്ത് വന്നിരിക്കുന്നത്. ഇത് പ്രകാരം ബിറ്റ്കോയിൻ തകർന്ന് തരിപ്പണമായിരിക്കുകയാണ്. കഴിഞ്ഞ വർഷം ഈ സമയത്ത് 20,000 ഡോളർ വില ഉണ്ടായിരുന്ന ഡിജിറ്റൽ ക...

കേന്ദ്രവുമായി ഇടഞ്ഞു നിന്ന ഊർജിത് പട്ടേൽ അവസാനം രാജിയിൽ നിന്ന് പിന്മാറിയത് ആശ്വാസം; കരുതൽ ധനം പങ്കുവയ്ക്കുന്നതിന് നിർദ്ദേശം നൽകാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത് ആർബിഐ ഫണ്ടിൽ കണ്ണുവെച്ചു തന്നെ; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആർബിഐയെ പിണക്കാതിരുന്നത് മോദിയുടെ തന്ത്രം; ആർബിഐയുമായി കേന്ദ്രം സമവായത്തിലെത്തിയത് കോൺഗ്രസിന് വടി നൽകാതിരിക്കാൻ

November 21, 2018

ന്യൂഡൽഹി: പ്രവർത്തന സ്വാതന്ത്ര്യത്തെ ചൊല്ലി കേന്ദ്രസർക്കാരുമായി ഇടഞ്ഞുനിന്ന റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ അവസാനം സർക്കാരിന്റെ സമ്മർദത്തിനു വഴങ്ങി രാജിയിൽ നിന്നു പിന്മാറിയത് കേന്ദ്രസർക്കാറിനും ആശ്വാസകരമായി മാറി. ഉർജിത് പട്ടേൽ രാജിവെക്കുന്ന ഘട്ടം വ...

എങ്ങനെയാണ് രൂപയുടെ വില കുറയുന്നതും കൂടുന്നതും? ഡോളറുമായി എന്താണ് ഇതിന് ബന്ധം? ആവശ്യവും ലഭ്യതയും എങ്ങനെയാണ് കറൻസി മാർക്കറ്റിൽ പ്രവർത്തിക്കുന്നത്? രൂപയുടെ വിലമാറ്റം എങ്ങനെയാണ് സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നത്? സാധാരണക്കാർ അറിഞ്ഞിരിക്കാൻ ചില വിപണി വിശേഷങ്ങൾ

November 20, 2018

മുംബൈ: 1947ൽ ഒരു രൂപയ്ക്കുണ്ടായിരുന്ന വില ഇന്നില്ല. അതായത് രൂപത്തിലും പർച്ചേസിങ് പവറിലും രൂപയ്ക്ക് കാര്യമായ മാറ്റമാണുണ്ടായിരിക്കുന്നത്. രൂപയടക്കമുള്ള ഏത് കറൻസിയുടെയും മൂല്യം നിർണയിക്കപ്പെടുന്നത് രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയും രാജ്യം സ്വീകരിച്ച് വര...

പെട്രോൾ, ഡീസൽ വിലയിൽ തുടർച്ചയായി ഇടിവ്; രൂപയുടെ മൂല്യം ഉയർന്നു; അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് ഒറ്റദിവസത്തിലുണ്ടായ ഇടിവ് ഏഴു ശതമാനം; ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്കും പച്ചക്കൊടി; ഇന്ധന വിലയെ താഴേയ്ക്ക് പിടിച്ചു വലിച്ച കാരണങ്ങൾ ഇവയൊക്കെ

November 17, 2018

ന്യൂഡൽഹി: സാധാരണക്കാരുടെ നടുവൊടിച്ചുകൊണ്ട് കുത്തനെ ഉയർന്ന പെട്രോൾ ഡീസൽ വില താഴോട്ട്. തുടർച്ചയായി ഒരു മാസമായി പെട്രോൾ ഡീസൽ വിലയിൽ ഇടിവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടായതും ഡോളറിനെതിരേ രൂപയുടെ മൂല്യം ഉ...

പണം എന്നത് സമ്പദ് ഘടനയുടെ ലൂബ്രിക്കന്റാണ്; ഒറ്റരാത്രിയിൽ പണം ഇല്ലാതെയാവുക എന്നുവച്ചാൽ ഇന്ധനം തീർന്ന വണ്ടിക്ക് സംഭവിച്ചത് എന്താണോ അതാവും സംഭവിക്കുക; എന്നെപോലുള്ളവർ ആദ്യം കരുതിയത് കള്ളപ്പണം ധാരാളം ഒഴുകിയെത്തുമെന്നായിരുന്നു; മോദിയുടെ നോട്ട് നിരോധനം വലിയ പരാജയമായിരുന്നു; സാമ്പത്തിക വിദഗ്ദ്ധ ഡോ.മേരി ജോർജ്ജ് മറുനാടൻ മലയാളിയോട്

November 08, 2018

തിരുവനന്തപുരം: നോട്ട് നിരോധനം തങ്ങൾക്ക് പറ്റിയ തെറ്റാണ് സമ്മതിക്കാൻ കേന്ദ്ര സർക്കാർ ഇപ്പോഴും തയ്യാറാകുന്നില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധ ഡോ.മേരി ജോർജ്ജ്. രൂപയുടെ മൂല്യം ഇതുവരെ നാം കണ്ടിട്ടില്ലാത്ത അത്ര ഇടിഞ്ഞിരിക്കുതയാണ്. സകലമേഖലയിലും മാന്ദ്യം വരുത്തുക...

ഇന്ത്യക്കാരുടെ കരണത്തടിച്ച മോദിയുടെ തുഗ്ലക്ക് പരിഷ്‌ക്കാരത്തിന് രണ്ടു വയസ്സ്; അർദ്ധരാത്രിയിൽ മോദി പ്രഖ്യാപിച്ച നോട്ട് നിരോധനത്തിൽ ഒരു ലക്ഷ്യം പോലും നേടാനായില്ല; കിട്ടിയ അവസരത്തിൽ കള്ളപ്പണം വെളുപ്പിച്ച് വൻകിടക്കാർ; 10,720 കോടി രൂപ മാത്രം തിരിച്ച് വരാതിരുന്നപ്പോൾ പുതിയ നോട്ടടിക്കാൻ ചെലവാക്കിയത് 8,000 കോടി; ഇന്ത്യക്കാരെ മുഴുവൻ പൊരിവെയിലത്ത് നിർത്തിയ മോദിയുടെ 'സർജിക്കൽ സ്‌ട്രൈക്കിന്റെ' ആഫ്റ്റർ ഇഫക്ട് വൻ സാമ്പത്തിക, തൊഴിൽ നഷ്ടം മാത്രം

November 08, 2018

തിരുവനന്തപുരം: ഇന്ത്യക്കാരെ മുഴുവൻ പൊരിവെയിലത്ത് നിർത്തിയ മോദിജിയുടെ 'സർജിക്കൽ സ്‌ട്രൈ'ക്കിന് ഇന്ന് രണ്ട് വയസ്. 2016 നവംബർ എട്ടിന് രാത്രിയിലാണ് ഇടിവെട്ടിയത് പോലെ ടി.വിയിലും മറ്റും ആ ഫ്‌ളാഷ് ന്യൂസ് മിന്നി മറഞ്ഞത്. നാളെ മുതൽ 500 ന്റെയും 1000ത്തിന്റെയും...

60,000 കോടി രൂപയുടെ റാഫേൽ പ്രതിരോധ ഇടപാടിൽ പങ്കാളിയായ അനിൽ അംബാനിയുടെ ടെലിക്കോം കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുന്നു! 46,000 കോടി രൂപയുടെ കടബാധ്യതമൂലം കഴിഞ്ഞ വർഷം പ്രവർത്തനം അവസാനിപ്പിച്ച റിലയൻസ് കമ്യൂണിക്കേഷൻസിന്റെ അക്കൗണ്ടുകളിലുള്ളത് 19.34 കോടി രൂപ മാത്രം; ജ്യേഷ്ഠനെ വെല്ലുവിളിച്ച് തുടങ്ങിയ കമ്പനി ഒടുവിൽ കടം കയറി മുടിഞ്ഞപ്പോൾ ഒടുവിൽ രക്ഷകനായതും മുകേഷ്

November 07, 2018

മുംബൈ: ഇന്ത്യൻ പ്രതിരോധ രംഗത്തു നടന്ന ഏറ്റവും വലിയ ആയുധ വ്യാപരമായിരുന്നു അടുത്തകാലത്ത് നടന്ന റഫേൽ പ്രതിരോധ ഇടപാട്. മോദി സർക്കാറിനെ അഴിമതിയുടെ നിഴലിൽ നിർത്തിയ ഈ ഇടപാടിൽ ലാഭം കൊയ്തത് അനിൽ അംബാനി ആണെന്ന തെളിവുകളാണ് ദിവസം തോറും പുറത്തുവരുന്നത്. ഫ്രഞ്ച് വ...

ആദായ നികുതിദായകരുടെ പട്ടികയിൽ ഈ സാമ്പത്തിക വർഷം 75 ലക്ഷം 'പുതുമുഖങ്ങൾ' ; 2019 മാർച്ചിനകം 1.25 കോടി ആളുകളെ പട്ടികയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്; പ്രയോജനം ചെയ്തത് നികുതിവെട്ടിപ്പ് തടയുന്നതിനുള്ള നടപടികൾ; വരുമാനമെത്രയെന്ന കണക്കുകൾ അജ്ഞാതമായി സൂക്ഷിക്കുന്നതിനെതിരെ കേന്ദ്ര സർക്കാരിന്റെ 'സെൻട്രൽ ലോക്ക്' !

November 05, 2018

ന്യൂഡൽഹി: 2018  വിടപറയാൻ ആഴ്‌ച്ചകൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും സന്തോഷം പകരുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. ഈ സാമ്പത്തിക വർഷം ഇതുവരെ 75 ലക്ഷം പേർ ആദായ നികുതി ദാതാക്കളുടെ പട്ടികയിൽ ഇടം നേടിയെന്ന കണക്കാണ് ഇപ്പോൾ പുറത്ത് ...

അമേരിക്കയെ ഇങ്ങനെ ചങ്കുറപ്പോടെ നേരിടാൻ മോദിക്ക് ധൈര്യമോ...?ഇറാനുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കാൻ ആറുമാസം മാത്രം അവശേഷിക്കവെ ഉപരോധം ബാധിക്കാതിരിക്കാൻ ഇന്ത്യൻ രൂപയിൽ ഇടപാടുറപ്പിച്ച് ഇന്ത്യയും ഇറാനും; ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണക്ക് വില ഇനി ഇന്ത്യൻ രൂപയിൽ നൽകിയാൽ മതിയാവും; ആ കാശ് മുഴുവൻ മുടക്കി ഇറാൻ ഇന്ത്യൻ ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യും

November 04, 2018

ന്യൂഡൽഹി: നാളെ മുതൽ അമേരിക്ക ഇറാന് മേൽ കടുത്ത ഉപരോധം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ ഇന്ത്യയും ധീരമായി ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. അമേരിക്കയുടെ സഖ്യകക്ഷിയെന്ന നിലയിൽ ഇറാനുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാൻ ഇന്ത്യയടക്കമുള്ള ചില ...

Loading...

MNM Recommends