Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജൂൺ 15 മുതൽ ബിഎസ്എൻഎല്ലിൽ റോമിങ് സൗജന്യം; കൊച്ചിയടക്കം 100 വൈഫൈ ഹോട്ട് സ്‌പോട്ടുകളും; ജനങ്ങളിലേക്ക് കൂടുതൽ അടുക്കാൻ പൊതുമേഖലാ ടെലികോം കമ്പനി

ന്യൂഡൽഹി: ജൂൺ 15 മുതൽ ബി.എസ്.എൻ.എൽ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) രാജ്യത്ത് റോമിങ് സൗജന്യമാക്കും. ഇതിന്റെ ഭാഗമായി ട്രായുടെ ടെലികോം താരിഫ് ഓർഡർ അനുസരിച്ച് മെയ് മുതൽ മൊബൈൽ കണക്ഷനുകളുടെ റോമിങ് നിരക്ക് 40ശതമാനത്തോളം ബി.എസ്.എൻ.എൽ വെട്ടിക്കുറച്ചു.

ബി.എസ്.എൻ.എല്ലും എം ടി.എൻ.എല്ലും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. 2004ൽ 10,000 കോടി രൂപയുടെ ലാഭമുണ്ടായിരുന്ന ബി.എസ്.എൻ.എല്ലിന് കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം 7,500 കോടി രൂപയുടെ നഷ്ടമാണുണ്ടാക്കിയത്. കൂടുതൽ ജനകീയമായി ഇത് മറികടക്കാനാണ് നീക്കം. നേരത്തെ ലാൻഡ് ഫോണുകളിലേക്കുള്ള വിളികൾ രാത്രി ഒൻപത് മണി മുതൽ രാവിലെ ഏഴ് വരെ സൗജന്യമാക്കുകയും ബിഎസ്എൻഎൽ ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ തീരുമാനങ്ങളും.

അധികാരത്തിലേറിയ മുതൽ എൻ.ഡി.എ സർക്കാർ ജനങ്ങൾക്ക് സൗജന്യ റോമിങ് സംവിധാനങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. മുൻയു.പി.എ സർക്കാർ പാലിക്കാത്ത വാഗ്ദാനം ഒരു വർഷത്തിനിടെ നടപ്പിൽ വരുത്താനാണ് എൻ.ഡി.എ ശ്രമിച്ചത്. ഈ വർഷം തുടക്കത്തിൽ തന്നെ റോമിങ് ചാർജുകൾ പരമാവധി കുറക്കുമെന്ന് വൊഡാഫോൺ, റിലയൻസ് എന്നീ കമ്പനികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജനുവരി മുതൽ സൗജന്യമായി തന്നെ റോമിങ് പദ്ധതി കൊണ്ടുവരാനായിരുന്നു ബി.എസ്.എൻ.എല്ലിന്റെ ശ്രമം. അതാണ് ഇപ്പോൾ നടപ്പാക്കുന്നത്.

വിനോദസഞ്ചാര കേന്ദ്രങ്ങളായ കൊച്ചി, ഹൈദരാബാദ്, ബംഗളൂരു, വിജയവാഡ എന്നിവിടങ്ങളിൽ നൂറ് വൈ ഫൈ ഹോട്ട് സ്‌പോട്ടുകൾ ഉടൻ തുടങ്ങും. ഈ വർഷം തന്നെ 2,500 വൈ ഫൈ സ്‌പോട്ടുകൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്നും കേന്ദ്ര ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. മെന്ന് സ്‌പെക്ട്രം ഷയറിങ്, ട്രേഡിങ് എന്നിവയെ സംബന്ധിച്ച നയങ്ങൾ ഈ മാസം മന്ത്രിസഭ പരിഗണിക്കുമെന്നും പൂർണ തോതിലുള്ള മൊബൈൽ പോർട്ടബിലിറ്റി ജൂലായ് മുതൽ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നരേന്ദ്ര മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് തന്റെ വകുപ്പിന്റെ നേട്ടങ്ങളെ കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP