Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിഎസ്എൻഎൽ എസ്ടിവി 135ൽ സെക്കൻഡ് ബില്ലിങ്ങിന് പകരം മിനിട്ട് ബില്ലിങ്ങ്: ഒരു സെക്കൻഡ് സംസാരിച്ചാലും ഒരു മിനിട്ട് കുറവ് ചെയ്യും; പ്രതിഷേധവുമായി ഉപയോക്താക്കൾ

ബിഎസ്എൻഎൽ എസ്ടിവി 135ൽ സെക്കൻഡ് ബില്ലിങ്ങിന് പകരം മിനിട്ട് ബില്ലിങ്ങ്: ഒരു സെക്കൻഡ് സംസാരിച്ചാലും ഒരു മിനിട്ട് കുറവ് ചെയ്യും; പ്രതിഷേധവുമായി ഉപയോക്താക്കൾ

പത്തനംതിട്ട: സാധാരണക്കാരായ ബി.എസ്.എൻ.എൽ പ്രിപെയ്ഡ് വരിക്കാർക്ക് ഏറെ ആശ്വാസകരമായിരുന്ന എസ്ടിവി 135ന്റെ പൾസ് റേറ്റ് വെട്ടിക്കുറച്ചു. സെക്കൻഡ് ബില്ലിങ്ങിൽനിന്ന് മിനുട്ട് ബില്ലിങ്ങിലേക്ക് മാറ്റിയതാണ് ഉപയോക്താക്കൾക്കു തിരിച്ചടിയായത്.

ബി.എസ്.എൻ.എൽ കേരളാ സർക്കിളിലെ ഏറ്റവും ആകർഷകമായ ഓഫറുകളിൽ ഒന്നായിരുന്നു എസ്.ടി.വി 135. 135 രൂപയ്ക്ക് ടോപ്പ് അപ്പ് ചെയ്താൽ അഞ്ചരമണിക്കൂർ സംസാരസമയം ലഭിക്കുന്ന ഓഫറായിരുന്നു ഇത്. സെക്കൻഡ് ബില്ലിങ്ങാണ് ഈ പ്ലാനിൽ ഉണ്ടായിരുന്നത്.

ഈ ഓഫറിൽ ആകൃഷ്ടരായ ജനങ്ങൾ മറ്റു നെറ്റ്‌വർക്കുകളിൽ നിന്ന് മൊബൈൽ നമ്പർ പോർട്ടബിലിറ്റി വഴി ബി.എസ്.എൻ.എല്ലിലേക്ക് മാറി. മറ്റു കമ്പനികൾ ഒരു സെക്കൻഡ് പൾസിന് 1.5 പൈസ വരെ ഈടാക്കുമ്പോഴായിരുന്നു ബി.എസ്.എൻ.എൽ സെക്കൻഡിന് വെറും ഒരു പൈസ മാത്രം ഈടാക്കി ഈ താരിഫ് വൗച്ചർ കൊണ്ടുവന്നത്. ആദ്യം ലഭിച്ചു കൊണ്ടിരുന്ന സൗജന്യസംസാരസമയത്തിന് പിന്നീട് കുറവു വരുത്തിയെങ്കിലും സ്‌പെഷൽ താരിഫ് വൗച്ചറിനോട് വരിക്കാർക്കുള്ള പ്രിയം കുറഞ്ഞിരുന്നില്ല.

ഇപ്പോഴത്തെ നിരക്ക് അനുസരിച്ച് 135 രൂപയുടെ സ്‌പെഷൽ താരിഫ് വൗച്ചർ ഇടുന്നവർക്ക് ഒരു മാസത്തേക്ക് കിട്ടുന്ന സംസാരസമയം മുന്നൂറു മിനിട്ടാണ്. അതായത് അഞ്ചു മണിക്കൂർ. 159 ന് 365 മിനുട്ടും 149 ന് 20400 സെക്കൻഡുമാണ് സൗജന്യ സംസാര സമയം ലഭിക്കുന്നത്.

ആഘോഷദിനങ്ങളിലും ഉൽസവദിനങ്ങളിലും ബി.എസ്.എൻ.എൽ ബ്ലാക്ക് ഔട്ട് ഡേ പ്രഖ്യാപിക്കുമ്പോൾ മാത്രം ഈ താരിഫ് വൗച്ചറുകളുടെ സേവനം ലഭിക്കില്ല.

ഇത്രയേറെ ജനപ്രിയമായ സ്‌പെഷൽ താരിഫ് വൗച്ചറിനാണ് പൊടുന്നനെ പൾസ് റേറ്റിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ഈ താരിഫ് വൗച്ചറുകൾ ഉപയോഗിക്കുന്നവർ വിളിക്കുമ്പോൾ ഒരു സെക്കൻഡ് മാത്രമാണ് വിളിച്ചതെങ്കിൽ പോലും ആകെയുള്ള സൗജന്യ സംസാരമൂല്യത്തിൽ നിന്ന് ഒരു മിനിട്ട് കുറവു ചെയ്യപ്പെടും. ഇങ്ങനെ വരുന്നതോടെ ഈ താരിഫ് വൗച്ചർ ഉപയോക്താക്കൾക്ക് നഷ്ടമാണുണ്ടാകുക.

താരിഫ് വൗച്ചർ ഇട്ടിട്ടില്ലെങ്കിൽ ബി.എസ്.എൻ.എൽ. പ്രിപെയ്ഡ് പ്ലാനുകൾക്ക് നിരക്ക് സെക്കൻഡ് ഒന്നിന് 1.2 പൈസയാണ്. ഇതിലേക്ക് പതിയെ ഉപയോക്താക്കളെ മടക്കി കൊണ്ടുവരുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ബി.എസ്.എൻ.എൽ ഇപ്പോൾ സംസാരസമയത്തിലും പൾസ് റേറ്റിലും മാറ്റം വരുത്തിയിരിക്കുന്നതെന്നാണ് ആരോപണം.

എന്നാൽ, എസ്.ടി.വി 149ൽ സെക്കൻഡ് ബില്ലിങ് തന്നെയാണുള്ളതെന്നു ബിഎസ്എൻഎൽ അറിയിച്ചു. 149 രൂപയ്ക്ക് ചെയ്താൽ ആറു മണിക്കൂറും ഇന്ത്യയിലെവിടേക്കും ഏതു നെറ്റ്‌വർക്കിലേക്കും ഒരു സെക്കൻഡ് പൾസ് റേറ്റിൽ വിളിക്കാം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP