Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടൊയൊട്ടക്കും വോക്സ് വാഗനും പിന്നിൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാർ ഉൽപാദകരാകാൻ ഒരുങ്ങി പീഷോയും വോക്സോളും ഫിയറ്റ് ക്രൈസ്ലറുമായി ലയിക്കുന്നു; ഫ്രഞ്ച്- ഇറ്റാലിയൻ കമ്പനികളുടെ ലയനം സൃഷ്ടിക്കുന്നത് മറ്റൊരു കാർ ഭീമനെ; കാർ വിപണി കാത്തിരിക്കുന്നത് മൺമറയാൻ പോകുന്ന സൂപ്പർ ബ്രാൻഡ് ഏതെന്നറിയാൻ

ടൊയൊട്ടക്കും വോക്സ് വാഗനും പിന്നിൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാർ ഉൽപാദകരാകാൻ ഒരുങ്ങി പീഷോയും വോക്സോളും ഫിയറ്റ് ക്രൈസ്ലറുമായി ലയിക്കുന്നു; ഫ്രഞ്ച്- ഇറ്റാലിയൻ കമ്പനികളുടെ ലയനം സൃഷ്ടിക്കുന്നത് മറ്റൊരു കാർ ഭീമനെ; കാർ വിപണി കാത്തിരിക്കുന്നത് മൺമറയാൻ പോകുന്ന സൂപ്പർ ബ്രാൻഡ് ഏതെന്നറിയാൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കാർ ഉൽപാദന രംഗത്തും വിപണന രംഗത്തും വൻ വിപ്ലവത്തിന് വഴിയൊരുക്കി രണ്ട് എതിരാളി കമ്പനികൾ ഒന്നാകുന്നു. പീഷോയുടെയും വോക്സോളിന്റെയും ഉൽപാദകരായ ഫ്രഞ്ച് കമ്പനിയായ പിഎസ്എ ഗ്രൂപ്പും അവരുടെ പരമ്പരാഗത വൈരികളായ ഇറ്റലിയിലെ ഫിയറ്റ് ക്രൈസ്ലറുമാണ് ലയിക്കാൻ പോകുന്നത്. ഇതിനെ തുടർന്ന് ടൊയോട്ടക്കും വോക്സ് വാഗനും പിന്നിൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാർ ഉൽപാദക ഭീമന്റെ ജനനത്തിനായിരിക്കും വഴിയൊരുങ്ങുന്നത്. ഇതിനെ തുടർന്ന് മൺമറയാൻ പോകുന്ന സൂപ്പർ ബ്രാൻഡ് ഏതെന്നറിയാൻ കാത്തിരിക്കുകയാണിപ്പോൾ കാർവിപണി.

ഇതിനെ തുടർന്ന് രൂപം കൊള്ളുന്ന പുതിയ കമ്പനി വരുമാനത്തിന്റെ കാര്യത്തിൽ ലോകത്തിൽ മൂന്നാമത്തെയും വിറ്റ് പോകുന്ന കാറുകളുടെ എണ്ണത്തിൽ നാലാമത്തെയും ഏറ്റവും വലിയ കാർ ഉൽപാദകരായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത്തരത്തിൽ എതിരാളികളായ കാർ ഉൽപാദകർ ലയിക്കുന്നതിനെ തുടർന്ന് ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ചെഷറിലെ എല്ലെസ്മെറെ പോർട്ടിലെ വോക്സോൾ പ്ലാന്റിലെ 1100 ജോലിക്കാരും ഇത്തരത്തിലുള്ള തൊഴിൽ നഷ്ട ഭീഷണി നേരിടുന്നവരിൽ ഉൾപ്പെടുന്നു.

ഇത്തരത്തിൽ ആർക്കും തൊഴിൽ നഷ്ടമുണ്ടാകരുതെന്ന് ഉറപ്പ് വരുത്തണമെന്ന് ലയിക്കാൻ പോകുന്ന കമ്പനികളുടെ തലവന്മാർക്ക് മേലുള്ള സമ്മർദം രൂക്ഷമായിട്ടുണ്ട്. ലയനത്തിന്റെ ഭാഗമായി ഒരൊറ്റ പ്ലാന്റും അടച്ച് പൂട്ടില്ലെന്നാണ് ലയിക്കാൻ പോകുന്ന കമ്പനികളുടെ തലപ്പത്തുള്ളവർ പറയുന്നത്. ഇലക്ട്രിക് കാറുകളുടെയും ക്രമേണ സെൽഫ്-ഡ്രൈവിങ് കാറുകളുടെയും നിർമ്മാണത്തിലേക്ക് ചുവട് മാറ്റുന്നതിനുള്ള വമ്പൻ ചെലവ് പങ്കിട്ടെടുക്കാൻ പുതിയ ലയനത്തിലൂടെ ഇരു കമ്പനികൾക്കും അവസരം ലഭിക്കുമെന്ന നേട്ടമുണ്ട്. എന്നാൽ ഇത്തരമൊരു ലയനത്തിലൂടെ യുകെയിലെ വോക്സാൾ ജോലിക്കാരുടെ ദീർഘകാല ഭാവി ഉറപ്പ് വരുത്തണമെന്നും അതിനായി ഇരു കമ്പനികളുടെയും എക്സിക്യൂട്ടീവുകൾ അടിയന്തിര യോഗം കൂടണമെന്നും ആവശ്യപ്പെട്ട് യുണൈറ്റ് യൂണിയന്റെ തലവന്മാർ രംഗത്തെത്തിയിട്ടുണ്ട്.

തൊഴിലാളികൾക്കിടയിൽ പടർന്നിരിക്കുന്ന അനിശ്ചിതത്വം പരിഹരിക്കുന്നതിനായി ഇത്തരമൊരു യോഗം അനിവാര്യമാണെന്നാണ് യുണൈറ്റ് നാഷണൽ ഓഫീസറായ ഡെസ് ക്യുൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരു കാർ കമ്പനികളും ലയിച്ചുണ്ടാകുന്ന പുതിയ ഗ്രൂപ്പിനെ നയിക്കുന്നത് പിഎസ്എയുടെ ചെലവ് ചുരുക്കൽ വിദഗ്ധനായ ചീഫ് എക്സിക്യൂട്ടീവായ കാർലോസ് ടവാറെസായിരിക്കും നയിക്കുന്നത്. ഫിയറ്റ് ക്രൈസ്ലറിന്റെ ജോൺ എൽകാൻ പുതിയ കമ്പനിയുടെ ചെയർമാനുമാകും.

പുതിയ കമ്പനിയുടെ പിറവിയിലൂടെ നല്ല സാങ്കേതിക തികവും വൃത്തിയുള്ളതും സുരക്ഷിതവും താങ്ങാവുന്ന വിലയിലുള്ളതുമായ പുതിയ തലമുറ കാറുകൾക്ക് രൂപം കൊടുക്കുകയെന്നത് എളുപ്പമായിത്തീരുമെന്നാണ് ടവാറെസ് അവകാശപ്പെടുന്നത്. പുതിയ ലയനത്തിലൂടെ പിഎസ്എയ്ക്ക് യൂറോപ്പിലും നോർത്ത് അമേരിക്കയിലും ലാറ്റിൻ അമേരിക്കയിലും ഫിയറ്റിനും ശക്തമായ സാന്നിധ്യമാകാനാവും. എന്നാൽ ഇതിനെ തുടർന്ന് നിലവിൽ ഇരു കമ്പനികളും ഉൽപാദിപ്പിക്കുന്ന ചില ജനപ്രിയ കാർ മോഡലുകൾ ഇല്ലാതാകുമെന്ന ആശങ്ക കാർ പ്രേമികൾക്കിടയിൽ പടരുന്നുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP