Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തം കറൻസിയുമായി ഫേസ്‌ബുക്ക് ഇന്ത്യയിലേക്ക്; ഇന്ത്യൻ വിപണിയിൽ ക്രൈപ്റ്റോ കറൻസി ഇറക്കി ബിറ്റ് കോയിനെ പോലും കടത്തി വെട്ടാൻ സുക്കർബർഗിന്റെ പദ്ധതി; ഒരുങ്ങുന്നത് വാട്സാപ്പിലൂടെ ഏത് ഇടപാടും നടത്താനാവുന്ന പദ്ധതി

സ്വന്തം കറൻസിയുമായി ഫേസ്‌ബുക്ക് ഇന്ത്യയിലേക്ക്; ഇന്ത്യൻ വിപണിയിൽ ക്രൈപ്റ്റോ കറൻസി ഇറക്കി ബിറ്റ് കോയിനെ പോലും കടത്തി വെട്ടാൻ സുക്കർബർഗിന്റെ പദ്ധതി; ഒരുങ്ങുന്നത് വാട്സാപ്പിലൂടെ ഏത് ഇടപാടും നടത്താനാവുന്ന പദ്ധതി

മറുനാടൻ ഡെസ്‌ക്‌

ത് ക്രൈപ്റ്റോകറൻസികളുടെ കാലമാണല്ലോ..അതിന്റെ ഭാഗമായി സ്വന്തം കറൻസിയുമായി സോഷ്യൽ മീഡിയ ഭീമൻ ഫേസ്‌ബുക്ക് ഇന്ത്യയിലേക്ക് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇന്ത്യൻ വിപണിയിൽ ക്രൈപ്റ്റോ കറൻസി ഇറക്കി ബിറ്റ്കോയിനെ പോലും കടത്തി വെട്ടാനാണ് സുക്കർബർഗ് പദ്ധതിയൊരുക്കുന്നത്. അണിയറയിൽ ഒരുങ്ങുന്നത് വാട്സാപ്പിലൂടെ ഏത് ഇടപാടും നടത്താനാവുന്ന പദ്ധതിയാണ്. ഇതിനായുള്ള ഒരു ' സ്റ്റേബിൾകോയിൻ' പ്രാവർത്തികമാക്കുന്നതിനാണ് ഫേസ്‌ബുക്ക് തയ്യാറെടുത്ത് വരുന്നത്.

യുഎസ് ഡോളറിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഡിജിറ്റൽ കറൻസിയാണ് സ്റ്റേബിൾകോയിൻ. ബിറ്റ്കോയിൻ പോലുള്ള മറ്റ് കറൻസികളെ പോലെ എളുപ്പത്തിൽ വിലകുറയുകയും കൂടുകയും ചെയ്യുന്ന ബുദ്ധിമുട്ട് കുറഞ്ഞ ഗണത്തിലാണ് സ്റ്റേബിൾകോയിനുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ വലിയൊരു റെമിറ്റൻസ് മാർക്കറ്റുള്ളതിനാലാണ് ഫേസ്‌ബുക്ക് തങ്ങളുടെ കറൻസി ആദ്യം ഇവിടെ ലോഞ്ച് ചെയ്യുന്നതെന്നും സൂചനയുണ്ട്. നിരവധി ഇന്ത്യക്കാർ വിവിധ വിദേശരാജ്യങ്ങളിൽ നിന്നും സ്വന്തം നാട്ടിലെ കുടുംബാംഗങ്ങൾക്ക് വൻ തോതിൽ പണമയക്കുന്നതിന്റെ സാധ്യത തങ്ങൾക്ക് പ്രയോജനപ്പെടുത്താമെന്നാണ് ഫേസ്‌ബുക്ക് പ്രതീക്ഷിക്കുന്നത്.

എന്നാൽ അതിന് മുമ്പ് ഫേസ്‌ബുക്ക് തങ്ങളുടേതായ കറൻസി യാഥാർത്ഥ്യമാക്കേണ്ടതുണ്ട്. ഇത് ലോഞ്ച് ചെയ്യുന്നതിനുള്ള തിരക്ക് പിടിച്ച തയ്യാറെടുപ്പുകളാണ് ഫേസ്‌ബുക്ക് നടത്തിക്കൊണ്ടിരിക്കുന്നത്. മറ്റ് നിരവധി കമ്പനികളെ പോലെ ഫേസ്‌ബുക്ക് ഇതിനായി ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ ശക്തി വർധിപ്പിക്കാനാണ് ഫേസ്‌ബുക്കും ശ്രമിക്കുന്നതെന്നാണ് കമ്പനിയുടെ വക്താവ് വെളിപ്പെടുത്തുന്നത്. ചില ഫിനാൻഷ്യൽ സർവീസുകളെ ഫേസ്‌ബുക്ക് ഇതിനായി പിന്തുടരുന്നുണ്ടാണ് ഊഹാപോഹങ്ങളുയർന്നിരിക്കുന്നത്.

തങ്ങളുടെ ബ്ലോക്ക്ചെയിൻ ഡിവിഷനെ നയിക്കുന്നതിനായി മുൻ പേപാൽ പ്രസിഡന്റ് ഡേവിഡ് മാർകസിനെ ഫേസ്‌ബുക്ക് നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനായി ഈ ടീം വിവിധ അപ്ലിക്കേഷനുകളിൽ പരീക്ഷണം നടത്തുന്നുണ്ടെന്നും ഫേസ്‌ബുക്ക് വക്താവ് പറയുന്നു. ഇക്കാര്യത്തിൽ എന്തെങ്കിലും കാര്യം പങ്ക് വയ്ക്കാവുന്ന ഘട്ടത്തിലെത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിൽ തന്നെയുള്ള വാട്സാപ്പിന് ഇന്ത്യയിൽ നിലവിൽ 200 മില്യൺ യൂസർമാരാണുള്ളത്. ഇന്ത്യയിലേക്ക് വിവിധ വിദേശരാജ്യങ്ങളിൽ നിന്നും 2017ൽ എത്തിയിരിക്കുന്നത് 69 ബില്യൺ ഡോളറാണ്.ഇന്ത്യയിലെ ഈ അനുകൂല സാഹചര്യങ്ങൾ തങ്ങളുടെ പുതിയ കറൻസിയുടെ വളർച്ചക്ക് പരമാവധി പ്രയോജനപ്പെടുത്താനാണ് ഫേസ്‌ബുക്ക് പദ്ധതിയിടുന്നത്.

മാർകസും അദ്ദേഹത്തിന്റെ ബ്ലോക്ക് ചെയിൻ ഗ്രൂപ്പും എന്തൊക്കെ പദ്ധതികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇനിയും വെളിപ്പെട്ടിട്ടില്ല. ജെയിംസ് എവറിങ്ഹാമിനെ പോലുള്ള ഇൻസ്റ്റാഗ്രാമിലെ നിരവധി മുതിർന്ന മുൻ എക്സിക്യൂട്ടീവുകൾ, ഇൻസ്റ്റാഗ്രാമിന്റെ വൈസ് പ്രസിഡന്റ് ഓഫ് പ്രൊഡക്ടായിരുന്ന കെവിൽ വെയിൽ തുടങ്ങിയവർ ഈ ടീമിലുണ്ട്.തങ്ങൾ സ്വന്തം കറൻസി തുടങ്ങുന്നതിന്റെ ഭാഗമായി ജനുവരി മുതൽ ക്രൈപ്റ്റോകറൻസിയുമായി ബന്ധപ്പെട്ടഎല്ലാ പരസ്യങ്ങളും ഫേസ്‌ബുക്ക് ബ്ലോക്ക് ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP