Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൈനയും റഷ്യയും തളർന്നപ്പോഴും ഉറച്ച കാൽവെപ്പിൽ കരുത്തുകാട്ടി ഇന്ത്യ മുന്നോട്ട്; കഴിഞ്ഞ ആഴ്‌ച്ച ഓഹരി വിപണി കുത്തനെ ഇടിഞ്ഞപ്പോൾ ആർത്തലച്ച് കരഞ്ഞവർക്ക് ആശ്വസിക്കാം; ഇന്ത്യൻ സാമ്പത്തിക വളർച്ച വീണ്ടും 7 ശതമാനത്തിൽ തന്നെ: ലോകം ഭാരതത്തെ അത്ഭുതത്തോടെ നോക്കുന്നു

ചൈനയും റഷ്യയും തളർന്നപ്പോഴും ഉറച്ച കാൽവെപ്പിൽ കരുത്തുകാട്ടി ഇന്ത്യ മുന്നോട്ട്; കഴിഞ്ഞ ആഴ്‌ച്ച ഓഹരി വിപണി കുത്തനെ ഇടിഞ്ഞപ്പോൾ ആർത്തലച്ച് കരഞ്ഞവർക്ക് ആശ്വസിക്കാം; ഇന്ത്യൻ സാമ്പത്തിക വളർച്ച വീണ്ടും 7 ശതമാനത്തിൽ തന്നെ: ലോകം ഭാരതത്തെ അത്ഭുതത്തോടെ നോക്കുന്നു

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഒരാഴ്ച മുൻപ് വരെ ഇന്ത്യൻ വിപണിയിൽ നിന്നും ലക്ഷക്കണക്കിന് കോടി രൂപ ഒലിച്ചു പോയി എന്ന വിലാപമാണ് ഉയർന്നിരുന്നത്. പിടിച്ചു നിൽക്കാൻ ചൈന സ്വന്തം നാണയമായ യുവന്റെ മൂല്യം ഇടിച്ചപ്പോൾ ചൈനീസ് വിപണിയിൽ നിക്ഷേപം നടത്തിയ സകലർക്കും കൈപൊള്ളുക ആയിരുന്നു. ഇക്കൂട്ടത്തിൽ സമീപ കാലത്തൊന്നും സാമ്പത്തിക തളർച്ച നേരിട്ടിട്ടില്ലാത്ത ആസ്‌ട്രേലിയ പോലും ചൈനയുടെ മന്ദതയിൽ വിറങ്ങലിച്ചപ്പോൾ ഇന്ത്യ ഓഹരി ഓഹരി വിപണി സൃഷ്ട്ടിച്ച ഞെട്ടലിൽ നിന്നും പൊടുന്നനെ ഉയർത്തെഴുന്നെൽക്കുന്നു. ഓഗസ്റ്റ് അവസാനം പുറത്തു വന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യൻ സാമ്പത്തിക രംഗം 7 ശതമാനം വളർച്ച സ്ഥിരത നിലനിർത്തുന്നു എന്ന വാർത്ത ലോകം അത്ഭുതത്തോടെയാണ് കാണുന്നത്.

ഇന്ത്യയോടൊപ്പം സാമ്പത്തിക രംഗത്ത് കുതിച്ചിരുന്ന വികസ്വര രാഷ്ട്രങ്ങളായ ബ്രസീൽ, റഷ്യ, ചൈന, സൗത്ത് ആഫ്രിക എന്നിവയ്ക്ക് കാലിടറിയപ്പോഴും ക്ഷീണം അറിയാതെ കുതിപ്പ് തുടരുകയാണ് ഇന്ത്യ. ദക്ഷിണ കൊറിയയിൽ നിന്നുള്ള കയറ്റുമതിയും തായ്‌വാൻ ഉലപ്പദന രംഗവും ബ്രസീൽ വളർച്ചയും ക്ഷീണം നേരിട്ടപ്പോൾ ചൈനയിലേക്ക് ഏറ്റവും കൂടുതൽ അസംസ്‌കൃത വസ്തുക്കൾ കയറ്റി അയച്ചിരുന്ന ആസ്‌ട്രേലിയ പോലും പ്രതിസന്ധി എങ്ങനെ തരണം ചെയ്യും എന്ന സാധ്യതയ്ക്കു മുന്നില് പരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ സമ്പദ് രംഗം തളർച്ച അറിയാതെ മുന്നേറുകയാണ് എന്നത് ലോകത്തിനു തന്നെ പുത്തൻ അനുഭവമായി വിവക്ഷിക്കപ്പെടുകയാണ്.

സാമ്പത്തിക മുന്നേറ്റത്തിൽ കൂടെ ഉണ്ടായിരുന്ന രാഷ്ട്രങ്ങൾ ഒക്കെ തിരിച്ചടി നേരിട്ട് പതുങ്ങുമ്പോഴും ഇന്ത്യൻ വിപണി നിലനിർത്തുന്ന സ്ഥിരത ആശ്ചര്യം വളർത്തുകയാണ്. ഒരു ഘട്ടത്തിൽ 9 ശതമാനം വളർച്ചയിലേക്ക് വരെ നീങ്ങിയ ചൈനീസ് സമ്പദ് രംഗം പൊടുന്നനെ താഴേക്ക് വീണപ്പോൾ ലോകം എങ്ങും അതിന്റെ അലയൊളി മുഴങ്ങുകയായിരുന്നു. ഇന്ത്യയും ബ്രസീലും റഷ്യയും ചൈനയും സൗത്ത് ആഫ്രികയും അടങ്ങുന്ന ബ്രിക്ക് രാഷ്ട്ര കൂട്ടായ്മയിൽ ഇന്ത്യ കഴിഞ്ഞാൽ വലിയ പരുക്കേൽക്കാതെ പിടിച്ചു നില്ക്കുന്നത് സൗത്ത് ആഫ്രിക മാത്രമാണ്. അതെ സമയം ബ്രസീലിനും റഷ്യക്കും നേരിട്ട ക്ഷീണം കടുത്തത് ആണ് താനും. ബ്രിക്ക് കൂട്ടായ്മയിൽ ഇന്ത്യ മാത്രമാണ് സ്ഥിരത കാട്ടുന്നത് എന്നത് ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ഇന്ത്യൻ വളർച്ചയ്ക്ക് തുണയായി ഓട്ടോ മൊബൈൽ രംഗത്തെ കുതിപ്പും ഉല്പാദന രംഗത്തെ സഹായിക്കും വിധം ഇറക്കുമതി രംഗം സജീവം ആയതും എടുത്തു കാട്ടാൻ കഴിയുന്ന വസ്തുതയാണ്.

ചൈനയുടെ ക്ഷീണം നേരിട്ട് ബാധിച്ചത് തായ്‌വാൻ, സിംഗപൂർ, സൗത്തുകൊറിയ എന്നിവയെ ആണെങ്കിൽ ഇന്ത്യയെ വളരെ ചെറിയ തോതിലെ അത് ബാധിച്ചുള്ളൂ. ഇന്ത്യക്ക് ചൈനയിലേക്ക് നാമമാത്രമായ നിരക്കിലെ കയാട്ടുമതി കരാറുള്ളൂ എന്നതിനാൽ കാര്യമായ പ്രതിസന്ധി സൃഷ്ട്ടിക്കതെയാണ് ചൈനീസ് വിപണിയുടെ ക്ഷീണകാലം ഇന്ത്യ മറികടന്നത്. അതെ സമയം ക്രൂഡ് ഓയിൽ വിപണിയിൽ ഉണ്ടായ തിരിച്ചടി റഷ്യക്ക് നേരിട്ട് പരയായപ്പോൾ അതെ പ്രശനം നൈജീരിയയ്ക്കും വെനിസുലെയ്ക്കും നേരിടേണ്ടി വന്നു. എന്നാൽ ഈ രാജ്യങ്ങൾ നേരിട്ട പ്രതികൂല ഘടകം ഇന്ത്യക്ക് അനുകൂലമായി മാറുക ആയിരുന്നു.

ഇന്ത്യൻ ഇറക്കുമതിയുടെ 80 ശതമാനം വരെ കവരുന്ന ക്രൂഡ് ഓയിലിൽ നിന്നും വിലയിടിവ് വഴി ഇന്ത്യ നേടിയത് ചെറിയ തുകയൊന്നുമല്ല. ഇത് കമ്മി ബജറ്റിലെ വിടവ് സാരമായി കുറയ്ക്കാനും ഇന്ത്യക്ക് സഹായകമായി. എണ്ണ വിലയിടിവ് നീണ്ടു നിന്നതോടെ മറ്റു ഇറക്കുമതി മേഖലകളിലും ഇന്ത്യക്ക് വൻനേട്ടം എടുക്കാനായി. ഒട്ടു മിക്ക സാധനങ്ങളുടെയും വില അന്താരാഷ്ട്ര വിപണിയിൽ താഴ്ന്നതും ഗുണകരമായി. ഇതോടെ ഇറക്കുമതി രംഗത്ത് ഡോളർ ചെലവിടുന്നത് കുറയ്ക്കാൻ ഇന്ത്യക്കായി, കരുതൽ ശേഖരത്തിലും പണം മിച്ചം പിടിക്കാനായി.

അതേസമയം കയറ്റുമതിയെ ആശ്രയിച്ചിരുന്ന ബ്രസീൽ, കൊളമ്പിയ, സൗത്ത് ആഫ്രിക എന്നിവയ്ക്ക് ഈ രംഗത്ത് നിന്നുള്ള നേട്ടം കുറയുകയും അത് വളർച്ചയിൽ നേരിട്ട് പ്രതിഫലിക്കുകയും ചെയ്തു. ഈ രാജ്യങ്ങളുടെ കയറ്റുമതി വരുമാനം വൻ കുറവ് കാണിച്ചതോടെ വാർഷിക വളർച്ചയിൽ മുരടിപ്പും കാണിച്ചു തുടങ്ങി. ഒരു തരത്തിൽ ഇവരുടെ കോട്ടം ഇന്ത്യക്ക് നേട്ടമായി മാറുക ആയിരുന്നു. സാമ്പത്തിക രംഗത്ത് ദീർഘകാല നയം പ്രഖ്യാപിച്ചു മുന്നേറുന്ന ഇന്ത്യയെ നിക്ഷേപകരും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. അതിനാൽ തന്നെ ഓഹരി വിപണിയിലും മറ്റും താല്ക്കാലിക തിരിച്ചടികൾ നേരിടുമ്പോളും പണം തിരിച്ചു ഒഴുകുന്നതിലും പതിന്മടങ്ങ് വേഗതയിലാണ് മടങ്ങി എത്തുന്നത്. സ്ഥിരത കാട്ടുന്ന ഒരു സാമ്പത്തിക വിപണി കൈവരിക്കുന്ന ആർജിത വിശ്വാസം കൂടിയാണിത്.



അതെ സമയം ലോക വിപണിയെ മൊത്തത്തിൽ ഗ്രസിച്ച സാമ്പത്തിക ക്ഷീണം ഇന്ത്യയെ തെല്ലും ബാധിച്ചില്ല എന്ന് പ്രചരിപ്പിക്കുന്നതും തെറ്റാണ്. കഴിഞ്ഞ 8 മാസമായി കയറ്റുമതി രംഗം നേരിടുന്ന കുറവ് യഥാർത്ഥത്തിൽ അലോസരപ്പെടുത്തുന്നതാണ്. വ്യവസായ രംഗത്തും പ്രതികൂല ഘടകങ്ങൾ ഏറെയാണ്. നിർമ്മാണ മേഖലയ്ക്കു സഹായകമാകുന്ന സ്റ്റീൽ നിർമ്മാണ രംഗത്തിനു കനത്ത പ്രഹരം സൃഷ്ട്ടിച്ചു ചൈനയിൽ നിന്നും ഗുണമേന്മ കുറഞ്ഞ ഉല്പന്നം പ്രവഹിക്കുകയാണ് ഇന്ത്യൻ വിപണിയിൽ. പൊതു മേഖല ബാങ്കുകളിൽ കുമിഞ്ഞു കൂടുന്ന കിട്ടാക്കടവും മറ്റും പുതിയ പ്രധിസന്ധി ആയി മാറിയേക്കും. സാമ്പത്തിക രംഗം ഉണരവ് കാട്ടിയ 2008 മുതൽ 2012 വരെ ഉദാരമായി നല്കിയ ബാങ്ക് ലോണുകൾ തിരിച്ചടവ് ഇല്ലാതെ കടമായി പെരുകുകയാണ് ഇന്ത്യൻ ബാങ്കുകളിൽ. സുരക്ഷിത നിക്ഷേപം തേടി ജനം റിയൽ എസ്റ്റേറ്റ്, സ്വർണ വിപണികളെ കൈവിട്ടതും ഇന്ത്യൻ വിപണിക്ക് വൻ കുതിപ്പിനുള്ള അവസരം നഷ്ട്ടമക്കി.

അതെ സമയം ഇപ്പോഴും ചൈനീസ് വിപണിയുമായി ഒരു തരത്തിലും ഇന്ത്യൻ സമ്പദ് രംഗം താരതമ്യം പോലും ചെയ്യാനാകില്ല. ചൈനയുടെ ആകെ വിപണി മൂല്യം 11 ട്രില്ല്യൻ ഡോളർ ആണെങ്കിൽ ഇന്ത്യയുടേത് വെറും 2 ട്രില്യൻ ഡോളർ മാത്രമാണ്. അതെ സമയം ശരാശരി പ്രായം 27 ആയി ചുരുങ്ങിയ ഇന്ത്യൻ ജനതയുടെ ചുറു ചുറുക്കു മറ്റേതൊരു രാഷ്ട്രത്തിനും അവകാശപ്പെടാൻ കഴിയാത്ത അനുകൂല ഘടകമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP