Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയുടെ പരിശ്രമങ്ങൾ ഫലം കാണുന്നില്ല; ബ്രാൻഡ് ഇന്ത്യയ്ക്ക് 31ാം സ്ഥാനം മാത്രം; അമേരിക്കയെ കടത്തിവെട്ടി മികച്ച ബ്രാൻഡായത് ജർമ്മനി

മോദിയുടെ പരിശ്രമങ്ങൾ ഫലം കാണുന്നില്ല; ബ്രാൻഡ് ഇന്ത്യയ്ക്ക് 31ാം സ്ഥാനം മാത്രം; അമേരിക്കയെ കടത്തിവെട്ടി മികച്ച ബ്രാൻഡായത് ജർമ്മനി

ന്ത്യയെ ലോകത്തിലെ നമ്പർ വൺ ബ്രാൻഡാക്കാൻ പ്രധാനമന്ത്രി മോദി കിണഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ലോകത്തിൽ ബ്രാൻഡ് ഇന്ത്യക്ക് വെറും 31-ാം സ്ഥാനം മാത്രമെയുള്ളുവെന്ന് അടുത്തിടെ പുറത്ത് വന്നിരിക്കുന്ന ഒരു ആന്വൽ നാഷൻ ബ്രാൻഡിങ് സർവേ വെളിപ്പെടുത്തുന്നു. റിസർച്ച് ഫേമായ ആൻഹോൾട്ട്ജിഎഫ്‌കെയാണ് പ്രസ്തുത സർവേ നടത്തിയിരിക്കുന്നത്. 50 രാജ്യങ്ങളുടെ റെപ്യൂട്ടേഷൻ കണക്കാക്കി നടത്തിയ ഈ സർവേയിൽ ജർമനിക്കാണ് ഒന്നാം സ്ഥാനം. അമേരിക്കയെ കടത്തിയവെട്ടിയാണ് 2014ൽ ജർമനി ഈ നേട്ടം കരഗതമാക്കിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

ഇതിലെ ഓരോ രാജ്യത്തെക്കുറിച്ചുമുള്ള ലോകത്തിന്റെ ധാരണയും പ്രസ്തുത സർവേയിൽ കണക്കാക്കിയിരുന്നു. കയറ്റുമതി, ഭരണം, സംസ്‌കാരം, ജനങ്ങൾ, വിനോദസഞ്ചാരം, ഇമിഗ്രേഷൻ/ നിക്ഷേപം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണീ റാങ്കിങ് നിർവഹിച്ചിരിക്കുന്നത്. മാനുഫാക്ചറിങ് , കയററുമതിയുടെ അളവുമായി ബന്ധപ്പെട്ട കാര്യമാണെങ്കിലും അതിനെ ഒരു ഗുണമേന്മയായി അളന്നെടുക്കാനാണ് പ്രസ്തുത സർവേ ശ്രമിച്ചിരിക്കുന്നത്. അതായത് മാനുഫാക്ചറിംഗിന്റെ അളവിലുപരി അതിന്റെ ഗുണമേന്മയാണ് കണക്കാക്കിയതെന്ന് സാരം. ഒരു രാജ്യത്തെ മാനുഫാക്ചറിങ് അവിടുത്തെ ശാസ്ത്രവുമായും സാങ്കേതികവിദ്യയുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മാനുഫാക്ചറിംഗിൽ പുതിയ കണ്ടെത്തലുകളും ക്രിയാത്മകതയും കൂടുതലായുണ്ടാകുമ്പോൾ അവിടുത്തെ ഉൽപന്നങ്ങൾ വാങ്ങാൻ ഏറെപേർ താൽപര്യം പുലർത്തമെന്നും സർവേ അഭിപ്രായപ്പെടുന്നുണ്ട്.

കയറ്റുമതിയുടെ കാര്യത്തിൽ ചൈനയ്ക്ക് 12ാം സ്ഥാനവും ഇന്ത്യക്ക് 26ാം സ്ഥാനവുമാണുള്ളത്. എന്നാൽ സംസ്‌കാരത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം 23 ആണ്. പൈതൃകം, ടൂറിസ്റ്റ് ലാൻഡ് മാർക്ക് തുടങ്ങിയവായാണ് സംസ്‌കാരത്തിന്റെ അളവുകോലുകളായി കണക്കാക്കിയത്. എന്നാൽ ഭരണമേന്മയുടെ കാര്യത്തിൽ ഇന്ത്യയും ചൈനയും വളരെ പിന്നിലാണ്. ഈ വിഷയത്തിൽ ചൈനയ്കക് 46-ാം സ്ഥാനവും ഇന്ത്യക്ക് 42ാം സ്ഥാനവുമാണുള്ളത്. ഈ കാര്യത്തിൽ ഇന്ത്യ ചൈനയേക്കാൾ അൽപം ഭേദമാണെന്ന് ചുരുക്കം. സർവേ പ്രകാരം 30 സ്ഥാനമുള്ള ചെക്ക് റിപ്പബ്ലിക്കിനും 32-ാം സ്ഥാനമുള്ള തുർക്കിക്കുമിടയിലാണ് ഇന്ത്യയുടെ സ്ഥാനം. ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ ഏറ്റവും കുറഞ്ഞ റാങ്കിംഗുള്ള രാജ്യവും ഇന്ത്യയാണ.് ബ്രിക്‌സിലെ ബ്രസീലിന് 21ഉം ചൈനക്ക് 23 ഉം റഷ്യക്ക് 25 ഉം സ്ഥാനങ്ങളുണ്ട്.

ഈ സർവേയിലെ ഏററവും മുന്നിൽ നിൽക്കുന്ന 10 ബ്രാൻഡുകൾ ഒഇസിഡി രാജ്യങ്ങളാണ്. 2009 ൽ ഈ വാർഷിക സർവേ ആരംഭിച്ചതിന് ശേഷം അമേരിക്കയെ പിന്നിലാക്കി ജർമനി ഒന്നാമതെത്തുന്നതും ഇതാദ്യമാണ്. യൂറോപ്പിൽ തങ്ങളുടെ നേതൃത്ത്വം ശക്തിപ്പെടുത്തിയും വളരുന്ന സാമ്പത്തികവ്യവസ്ഥ സൃഷ്ടിച്ചും ഉറച്ച ഭരണക്രമം നടപ്പാക്കിയുമാണ് ജർമനി ഈ നേട്ടം കൈവരിച്ചിരിക്കുന്നതെന്ന് സർവേ പറയുന്നു. വിശ്വാസ്യതയും കഴിവുമുള്ള സർക്കാർ, നിക്ഷേപത്തിനുള്ള കാലാവസ്ഥ, സാമൂഹിക സമത്വം എന്നീ ഏരിയകളിലാണ് ജർമനി സ്‌കോർ ചെയ്തിരിക്കുന്നത്. എന്നാൽ വികസിത രാജ്യങ്ങൾക്കിടയിൽ യുഎസ് അത്ര നല്ല പ്രകനമല്ല കാഴ്ചവച്ചിരിക്കുന്നത്. ക്രിയേറ്റിവിറ്റി, കണ്ടംപററി കൾച്ചർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ യുഎസിന് ഒന്നാം സ്ഥാനമുണ്ട്. എന്നാൽ ലോകസമാധാനത്തിനുള്ള ശ്രമത്തിൽ 19ാം സ്ഥാനം മാത്രമേ അമേരിക്കക്കുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP