Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദായനികുതിയിലെ സ്ലാബ് മാറ്റത്തിൽ പണി കിട്ടിയത് ശമ്പളക്കാർക്ക്;നിരക്കിലെ കുറവുകൾ നിബന്ധനകൾക്കു വിധേയം; വിവിധ വകുപ്പുകളിലെ കിഴിവുകളും ഇനി കിട്ടാൻ പോകുന്നില്ല; സ്ലാബ് മാറ്റത്തിലെ പ്രതിസന്ധികൾ ഇവയെല്ലാം

ആദായനികുതിയിലെ സ്ലാബ് മാറ്റത്തിൽ പണി കിട്ടിയത് ശമ്പളക്കാർക്ക്;നിരക്കിലെ കുറവുകൾ നിബന്ധനകൾക്കു വിധേയം; വിവിധ വകുപ്പുകളിലെ കിഴിവുകളും ഇനി കിട്ടാൻ പോകുന്നില്ല; സ്ലാബ് മാറ്റത്തിലെ പ്രതിസന്ധികൾ ഇവയെല്ലാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആദായ നികുതി നിരക്കു കുറച്ചുവെന്ന ആശ്വസിക്കുമ്പോൾ തിരിച്ചടിയാകുന്നത് ശമ്പളക്കാർക്കാണ്. ബജറ്റ് പ്രഖ്യാപനം കേട്ട് ആശ്വസിച്ച ഉദ്യോഗസ്ഥരെയാണ് പുതിയ അദായ നികുതി നിരക്ക് വലച്ചിരിക്കുന്നത്. നിരക്കിലെ കുറവുകൾ നിബന്ധനകൾക്കു വിധേയമാണ്. കുറഞ്ഞ നിരക്കിന്റെ ആനുകൂല്യം വേണമെങ്കിൽ വിവിധ വകുപ്പുകളിൽപ്പെടുന്ന കിഴിവുകൾ പലതും എടുക്കാൻ പാടില്ല. 

നഷ്ടമാകുന്ന കിഴിവുകൾ

ശമ്പളത്തിൽ നിന്നുമുള്ള 50,000 രൂപയുടെ സ്റ്റാൻഡേഡ് ഡിഡക്ഷൻ, ലീവ് ട്രാവൽ കൺസഷൻ, ഹൗസ് റെന്റ് അലവൻസ്

10 (14) വകുപ്പിൽ പറയുന്ന അലവൻസുകൾ (ചിലതൊഴികെ)

ഭവന വായ്പാ പലിശ (2 ലക്ഷം രൂപവരെ)

എൽഐസി, പിപിഎഫ്, കുട്ടികളുടെ ട്യൂഷൻ ഫീസ് എന്നിവയ്‌ക്കൊക്കെ ഇളവു ലഭിക്കുന്ന 80 സി (ഒന്നര ലക്ഷം രൂപ വരെ)
മെഡി ക്ലെയിമിനുള്ള 80 ഡി വകുപ്പു പ്രകാരമുള്ള 50,000 രൂപ വരെ കഴിവുകൾ
80 സിസിസി, 80 സിസിഡി, 90 ഡിഡിബി, 80 ഇ, 80 ഇഇ, 80 ഇഇഎ, 80 ജി,80 ജിജി മുതലായ കിഴിവുകൾ

ബിസിനസ് വരുമാനക്കാർക്ക് 31 (1) (iia) മുതലായ വകുപ്പുകൾ പ്രകാരമുള്ള അധിക ഡിപ്രിസിയേഷനും 35 (2എഎ) 35എഡി 35 സിസിസി വകുപ്പുകൾ പ്രകാരമുള്ള കിഴിവുകളും ഫാമിലി പെൻഷൻകാർക്ക് 15,000 രൂപയുടെ കിഴിവും ഉണ്ടാവില്ല. ആദായ നികുതി നിരക്കു കുറച്ചുവെന്ന പ്രഖ്യാപനം കേട്ട് ആശ്വസിക്കാൻ വരട്ടെ. നിരക്കിലെ കുറവുകൾ നിബന്ധനകൾക്കു വിധേയമാണ്. കുറഞ്ഞ നിരക്കിന്റെ ആനുകൂല്യം വേണമെങ്കിൽ വിവിധ വകുപ്പുകളിൽപ്പെടുന്ന കിഴിവുകൾ പലതും എടുക്കാൻ പാടില്ല.

നഷ്ടമാകുന്ന കിഴിവുകൾ

ശമ്പളത്തിൽ നിന്നുമുള്ള 50,000 രൂപയുടെ സ്റ്റാൻഡേഡ് ഡിഡക്ഷൻ, ലീവ് ട്രാവൽ കൺസഷൻ, ഹൗസ് റെന്റ് അലവൻസ്

10(14) വകുപ്പിൽ പറയുന്ന അലവൻസുകൾ (ചിലതൊഴികെ)

ഭവന വായ്പാ പലിശ (2 ലക്ഷം രൂപവരെ)

എൽഐസി, പിപിഎഫ്, കുട്ടികളുടെ ട്യൂഷൻ ഫീസ് എന്നിവയ്‌ക്കൊക്കെ ഇളവു ലഭിക്കുന്ന 80 സി (ഒന്നര ലക്ഷം രൂപ വരെ)
മെഡി ക്ലെയിമിനുള്ള 80 ഡി വകുപ്പു പ്രകാരമുള്ള 50,000 രൂപ വരെ കഴിവുകൾ.80 സിസിസി, 80 സിസിഡി, 90 ഡിഡിബി, 80 ഇ, 80 ഇഇ, 80 ഇഇഎ, 80 ജി,80 ജിജി മുതലായ കിഴിവുകൾ. ബിസിനസ് വരുമാനക്കാർക്ക് 31 (1) (iia) മുതലായ വകുപ്പുകൾ പ്രകാരമുള്ള അധിക ഡിപ്രിസിയേഷനും 35 (2എഎ) 35എഡി 35 സിസിസി വകുപ്പുകൾ പ്രകാരമുള്ള കിഴിവുകളും.ഫാമിലി പെൻഷൻകാർക്ക് 15,000 രൂപയുടെ കിഴിവും ഉണ്ടാവില്ല. വകുപ്പുകളിൽപ്പെടുന്ന കിഴിവുകൾ പലതും എടുക്കാൻ പാടില്ല.

അംഗീകൃത പെൻഷൻ സ്‌കീമിലേക്കുള്ള 80 സിസിഡി (2) പ്രകാരമുള്ള കിഴിവ് ലഭിക്കും.

ഇളവുകൾ എടുത്തുള്ള വരുമാനത്തിനുമേൽ കൂടിയ നിരക്കിൽ നികുതി നൽകണോ അതോ ഇളവുകളില്ലാതെയുള്ള വരുമാനത്തിന്മേൽ കുറഞ്ഞ നിരക്കിൽ നികുതി അടയ്ക്കണോ എന്ന് നികുതിദായകനു തീരുമാനിക്കാം. റിട്ടേൺ നൽകേണ്ട തീയതി 2021 ജൂലൈ 31നകം തിരഞ്ഞെടുക്കണമെന്നു മാത്രം. ഓഡിറ്റ് ബാധ്യതയുള്ളവർക്ക് 2021 സെപ്റ്റംബർ 30 വരെ സമയമുണ്ട്.

ഓഡിറ്റ് പരിധിയിൽ മാറ്റം

ഓഡിറ്റ് പരിധി ഒരു കോടിയിൽ നിന്ന് 5 കോടി രൂപയാക്കി. രണ്ടു നിബന്ധനകളുണ്ട്. പണമായുള്ള വരവ് മൊത്തം വിറ്റുവരവിന്റെ 5 ശതമാനത്തിൽ കൂടാൻ പാടില്ല. മൊത്തം ചെലവിന്റെ 5 ശതമാനത്തിലധികം പണമായി പാടില്ല.

അതായത് വരവിന്റെ 95 ശതമാനവും ചെലവിന്റെ 95 ശതമാനവും ബാങ്ക് വഴിയാണെങ്കിൽ മാത്രമേ 5 കോടിയിൽ താഴെ വിറ്റുവരവുള്ളവർക്ക് ഓഡിറ്റ് ഒഴിവിന്റെ ആനുകൂല്യമുള്ളൂ. (ആനുമാനിക സമ്പ്രദായത്തിൽ നികുതി അടയ്ക്കുന്നവർക്ക് 2 കോടി രൂപ വരെ ഓഡിറ്റ് ഒഴിവ് തുടരുന്നുണ്ട്).

ആദായനികുതി ബാധ്യത ഇനി എങ്ങനെ ?

പുതിയ ആദായ നികുതി പരിഷ്‌കരണം നടപ്പാക്കുകയാണെങ്കിലും, നികുതി ദായകന് നിലവിലെ രീതി തന്നെ തുടരാനുള്ള അവസരമുണ്ട്.
2 രീതികൾ ഓരോന്നും എത്രത്തോളം നികുതി ബാധ്യതയാണുണ്ടാക്കുക, ഇളവുകൾ പരമാവധി പ്രയോജനപ്പെടുത്തിയുള്ള പഴയ രീതിയാണോ ഇളവുകളില്ലാതെ കുറഞ്ഞ നിരക്കിലുള്ള പുതിയ രീതിയാണോ നല്ലത് ? പലവിധത്തിലുള്ള വരുമാനക്കാരുടെ ഉദാഹരണങ്ങൾ നോക്കാം.

ഓഹരി: നികുതി ഉടമ നൽകണം

ഓഹരിയിൽ നിന്നുള്ള ലാഭവിഹിതത്തിന് ഓഹരി ഉടമ തന്നെ നികുതി നൽകണം. മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള വരുമാനത്തിനും നികുതി നൽകണം. മ്യൂച്വൽ ഫണ്ടിന്റെ കാര്യത്തിൽ ചെലവുകൾക്ക് 57ാം വകുപ്പു പ്രകാരമുള്ള കിഴിവ് വരുമാനത്തിന്റെ 20 ശതമാനമായി പരിമിതപ്പെടുത്തും. 2003 മുതലാണ് ഓഹരിയിൽ നിന്നുള്ള ലാഭവിഹിതത്തിന് കമ്പനി ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്‌സ് നൽകണമെന്ന നിയമം കൊണ്ടുവന്നത്.

വിവാദ് സെ വിശ്വാസ് സ്‌കീം

ആദായനികുതി അപ്പീലുകൾ തീർപ്പാക്കാനുള്ള വിവാദ് സെ വിശ്വാസ് സ്‌കീം ഉപയോഗപ്പെടുത്തുന്നവർ നികുതി മുഴുവനും അടയ്ക്കണം. 2020 മാർച്ച് 31നകം അടച്ചാൽ പലിശ, പിഴ മുഴുവൻ ഒഴിവാകും. അതിനു ശേഷം 2020 ജൂൺ 30വരെ സ്‌കീം പ്രകാരം നികുതിക്കു പുറമെ കുറച്ചു തുകകൂടി അടയ്‌ക്കേണ്ടി വരും.

ഏതു രീതി തിരഞ്ഞെടുക്കണം?

പുതിയ നികുതി നിരക്കുകൾ പ്രഖ്യാപിച്ചപ്പോൾ ഇളവുകളോടു കൂടിയ പഴയ രീതിയിൽ തുടരാനുള്ള അവസരം നൽകിയതോടെ ഏതു രീതിയാകും ഗുണകരമെന്നത് പലർക്കും ആശയക്കുഴപ്പമായി. 80 സി പ്രകാരമുള്ള 1.5 ലക്ഷം രൂപ പൂർണമായി ഉപയോഗപ്പെടുത്താനുള്ളവർക്ക് 50,000 രൂപ അടിസ്ഥാന കിഴിവുകൂടി ചേരുന്നതോടെ 2 ലക്ഷം രൂപയുടെ ഇളവുകൾ ലഭിക്കും.

അങ്ങനെയുള്ളവരിൽ രണ്ടു വിഭാഗവും തുല്യ നികുതിയിലെത്തുക ആകെ വരുമാനം 12,25,000 രൂപയിലെത്തുമ്പോഴാണ്. അപ്പോൾ ഇരുവിഭാഗത്തിനും നികുതി ബാധ്യത 1,24,800 രൂപ (4,800 രൂപ സെസ് ഉൾപ്പെടെ) ആകും. അതിനു മുകളിലേക്കു വരുമാനം ഉയർന്നാൽ മാത്രമേ ഇളവുകൾ ഉപേക്ഷിച്ചുകൊണ്ടുള്ള പുതിയ നികുതി സ്ലാബിലേക്കു മാറേണ്ടതുള്ളൂ.

കാരണം 2 ലക്ഷം രൂപ ഇളവുകൾ കഴിച്ച് 10,25,000 രൂപയ്ക്കു മാത്രമേ പഴയ രീതിയിൽ നികുതി കൊടുക്കേണ്ടതുള്ളൂ. ഇതിനു പുറമേ, മെഡിക്ലെയിം ഇൻഷുറൻസ്, ഭവന വായ്പാ പലിശ എന്നിവയുമുള്ളവരാണെങ്കിൽ കുടുതൽ ഇളവു ലഭിക്കുമെന്നതിനാൽ പുതിയ രീതിയിലേക്കു മാറുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതില്ല.

അതേ സമയം, 80 സി, ഭവനവായ്പാ പലിശ തുടങ്ങിയ കിഴിവുകൾ ലഭിക്കാനില്ലാത്തവരും ശമ്പളവരുമാനക്കാർക്കുള്ള 50,000 രൂപയുടെ അടിസ്ഥാന കിഴിവിന് അർഹരല്ലാത്തവരുമാണെങ്കിൽ പുതിയ രീതി ഗുണകരമായേക്കാം. പക്ഷേ, ഇതു രണ്ടും തമ്മിൽ കണക്കു കൂട്ടി വ്യത്യാസം മനസ്സിലാക്കിയ ശേഷമേ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ. ഉദാഹരണമായി 7.5 ലക്ഷം രൂപ വരുമാനമുള്ള വ്യക്തിക്ക് 80 സി പ്രകാരം ഒരു ലക്ഷം രൂപയും 50,000 രൂപ അടിസ്ഥാന കിഴിവും ലഭ്യമാണെങ്കിൽ പഴയ രീതി പ്രകാരം 32,500 രൂപയാണ് നികുതി വരിക. ഇത് പുതിയ നിരക്കുകളിലാവുമ്പോൾ 37,500 രൂപ വരും.

പ്രോവിഡന്റ് ഫണ്ട് വിഹിതം കൂടിയാൽ നികുതി

തൊഴിലുടമ അംഗീകൃത പ്രോവിഡന്റ് ഫണ്ടിലേക്കു നൽകുന്ന വിഹിതത്തിന്, ശമ്പളത്തിന്റെ 12 ശതമാനത്തിൽ കൂടിയാൽ മാത്രമെ ജീവനക്കാരന് നികുതി ബാധ്യതയുള്ളൂ.അംഗീകൃത സൂപ്പർ ആനുവേഷൻ ഫണ്ടിലേക്കുള്ള വിഹിതത്തിന് ഒന്നര ലക്ഷം വരെ നികുതി കിഴിവുണ്ട്. നാഷനൽ പെൻഷൻ ഫണ്ടിലേക്കുള്ളതിന് ശമ്പളത്തിന്റെ 14% വരെ കിഴിവുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP