Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് ഏഴാം സ്ഥാനം; കനഡയും ഓസ്‌ട്രേലിയയും ഇറ്റലിയും ഇന്ത്യക്കു പിന്നിൽ; ആളോഹരി വരുമാനത്തിന്റെ കാര്യത്തിൽ ശരാശരി ഇന്ത്യക്കാരൻ ദരിദ്രനെന്നും പഠനം

ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് ഏഴാം സ്ഥാനം; കനഡയും ഓസ്‌ട്രേലിയയും ഇറ്റലിയും ഇന്ത്യക്കു പിന്നിൽ; ആളോഹരി വരുമാനത്തിന്റെ കാര്യത്തിൽ ശരാശരി ഇന്ത്യക്കാരൻ ദരിദ്രനെന്നും പഠനം

ന്യൂഡൽഹി: ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് ഏഴാം സ്ഥാനം. കനഡ, ഓസ്‌ട്രേലിയ, ഇറ്റലി എന്നീ രാജ്യങ്ങളെ മറികടന്നാണ് ഇന്ത്യ ആദ്യ പത്തിൽ ഏഴാമതെത്തിയത്. പട്ടികയിൽ ഒന്നാമത് അമേരിക്കയാണ്. രണ്ടാം സ്ഥാനം ചൈനയ്ക്കും.

'ന്യൂ വേൾഡ് വെൽത്ത്' റിപ്പോർട്ട് പ്രകാരം 5200 ബില്യൺ ഡോളറാണ് ഇന്ത്യക്കാരുടെ മൊത്തം സമ്പത്ത്. എന്നാൽ, ജനസംഖ്യ കൂടുതലുള്ളതുകൊണ്ടാണ് ഇന്ത്യ പട്ടികയിൽ ഇടംപിടിച്ചതെന്നും ആളോഹരി ധനം കണക്കുകൂട്ടുമ്പോൾ ശരാശരി ഇന്ത്യക്കാരൻ ഇപ്പോഴും ദരിദ്രൻതന്നെയാണെന്നും പഠനം പറയുന്നു.

പട്ടികയിൽ 10ാം സ്ഥാനത്തുള്ള ആസ്‌ട്രേലിയയിലെ ജനസംഖ്യ 22 ദശലക്ഷം മാത്രമാണ്. ഇന്ത്യയിലേത് 130 കോടിയും.

അതിവേഗം വളരുന്ന രാജ്യങ്ങളിൽ ഒന്നാമത് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ചൈനയാണ്. ജപ്പാൻ, ജർമനി, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു മുന്നിലുള്ളത്. ഇറ്റലി, കാനഡ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു പിന്നിലുള്ളത്. കഴിഞ്ഞവർഷം പട്ടികയിൽ ഇന്ത്യക്കു മുന്നിലുണ്ടായിരുന്ന ഇറ്റലിയെ ഇത്തവണ പിന്നിലാക്കുകയായിരുന്നു.

ആസ്‌ട്രേലിയയും ഇന്ത്യയും മികച്ച മുന്നേറ്റമാണ് നടത്തിയത്. സർക്കാർ ഫണ്ടുകൾ ഒഴിവാക്കി വ്യക്തികൾ മാത്രം കൈവശംവെക്കുന്ന സമ്പത്തിന്റെ കണക്കാണ് റിപ്പോർട്ടിന് ആധാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP