Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അതിവേഗം മുന്നോട്ടു കുതിച്ച ഇന്ത്യൻ സാമ്പത്തിക രംഗത്തെ അഞ്ചു കൊല്ലം കൊണ്ട് നരേന്ദ്ര മോദി കുട്ടിച്ചോറാക്കിയോ? രാജ്യം നീങ്ങുന്നത് ബ്രസീലിനും ദക്ഷിണാഫ്രിക്കയ്ക്കും സമാനമായ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ സമിതി അംഗം; റതിൻ റോയിയുടെ വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് ആയുധമാക്കി കോൺഗ്രസ്; ഓഹരി വിപണിയിലെ കൂട്ടത്തകർച്ചയും വിരൽ ചൂണ്ടുന്നത് മോദി സർക്കാറിന് രണ്ടാമൂഴമില്ലെന്ന സൂചനകളെന്ന് വിലയിരുത്തൽ

അതിവേഗം മുന്നോട്ടു കുതിച്ച ഇന്ത്യൻ സാമ്പത്തിക രംഗത്തെ അഞ്ചു കൊല്ലം കൊണ്ട് നരേന്ദ്ര മോദി കുട്ടിച്ചോറാക്കിയോ? രാജ്യം നീങ്ങുന്നത് ബ്രസീലിനും ദക്ഷിണാഫ്രിക്കയ്ക്കും സമാനമായ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ സമിതി അംഗം; റതിൻ റോയിയുടെ വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് ആയുധമാക്കി കോൺഗ്രസ്; ഓഹരി വിപണിയിലെ കൂട്ടത്തകർച്ചയും വിരൽ ചൂണ്ടുന്നത് മോദി സർക്കാറിന് രണ്ടാമൂഴമില്ലെന്ന സൂചനകളെന്ന് വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡോ. മന്മോഹൻ സിങ് എന്ന സാമ്പത്തിക വിദഗ്ധൻ തുടർച്ചയായി രണ്ട് തവണ ഇന്ത്യയെ ഭരിച്ചപ്പോൾ ഏറ്റവും അധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ട കാലമായിരുന്നു അത്. സാമ്പത്തിക മേഖലയിൽ വലിയ തോതിൽ ഉണർവ്വുണ്ടായ സമയം. അതുകൊണ്ട് തന്നെ മന്മോഹൻ തുടങ്ങിവെച്ച സാമ്പത്തിക കുതിപ്പിന്റെ ബാറ്റൺ കൈയിലേന്തി കുതിക്കാനുള്ള മികച്ച സാധ്യത തന്നെ പിന്നീട് അധികാരത്തിൽ എത്തിയ നരേന്ദ്ര മോദിക്ക് ഉണ്ടായിരുന്നു. എന്നാൽ, ലക്ഷ്യബോധ്യമില്ലാത്ത സാമ്പത്തിക നടപടികളും നയങ്ങളും രാജ്യത്തിന്റെ സാമ്പത്തിക കുതിപ്പിനെ പിന്നോട്ടടിച്ചു. നോട്ടു നിരോധവും ജിഎസ്ടിയും കോടിക്കണക്കിന് ആളുകളെയാണ് തൊഴിൽരഹിതരാക്കിയത്. സാമ്പത്തിക വളർച്ചയെ തന്നെ ഇത് പിന്നോട്ടടിച്ചു. എന്നാൽ, രാജ്യത്തെ കാര്യങ്ങളെല്ലാം ശരിയായ ദിശയിൽ ആണെന്നായിരുന്നു സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു പോന്നത്.

ഈ പ്രചരണം ഒരു വശത്ത് നടക്കുമ്പോൾ തന്നെയാണ് രാജ്യത്തിന്റെ സാമ്പത്തിക നില പരുങ്ങലിൽ ആണെന്ന വാർത്തകളും പുറത്തുവരുന്നത്. ബ്രസീലിനും ദക്ഷിണാഫ്രിക്കയ്ക്കും സമാനമായ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ഇന്ത്യ നീങ്ങുന്നതെന്നാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ സമിതി അംഗം തന്നെ വ്യക്തമാക്കിയത്. രാജ്യം നേരിയ തോതിൽ സാമ്പത്തിക മാന്ദ്യത്തിലെന്ന് ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ റതിൻ റോയ് രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പ് നൽകിയത്. ഇത് തെരഞ്ഞെടുപ്പു വേളയിൽ ബിജെപിക്ക് തന്നെ തിരിച്ചടിയായി.

മാർച്ച മാസം പുറത്തുവന്ന റിപ്പോർട്ടിലാണ് സാമ്പത്തിക മാന്ദ്യം നേരിടുന്നുവെന്ന് ധനമന്ത്രാലയം സമ്മതിക്കുന്നത്. ഉപോഭോഗവും കയറ്റുമതിയും കുറയുന്നതും സ്ഥിരനിക്ഷേപത്തിലുണ്ടായ കുറവും ഇതിന് കാരണമായി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന മുന്നറിയിപ്പാണ് രതിൻ റോയ് നൽകുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ച കയറ്റുമതിയെ ആശ്രയിച്ചല്ല നിലനിൽക്കുന്നത്. അത് 10 കോടി ജനങ്ങളുടെ വാങ്ങൽ ശേഷിയിലാണ് സാമ്പത്തിക വളർച്ച. അതിനാൽ ഇന്ത്യയ്ക്ക് ചൈനയോ ദക്ഷിണ കൊറിയയോ ആകാനാവില്ല. പകരം ബ്രസിലിനെയും ദക്ഷിണാഫ്രിക്കയെയും പോലും ഇടത്തരം വരുമാനം മാത്രമുള്ള രാജ്യമാകും. രാജ്യത്തെ ഒരു കൂട്ടർ എന്നും ദാരിദ്ര്യത്തിൽ തന്നെയാകും. ഇടത്തരം വരുമാനക്കുടുക്കിൽ പെടുന്ന ഒരു രാജ്യത്തിന് അതിൽ നിന്ന് പുറത്തു കടക്കാനാവില്ലെന്ന മുന്നറിയിപ്പും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് നൽകുന്നു.

ഇന്ത്യൻ വൻ സാമ്പത്തിക ശക്തിയാകുമെന്ന പ്രചാരണം പ്രധാനമന്ത്രി നടത്തുമ്പോഴാണ് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള മുന്നറിയിപ്പുമായി രംഗത്തുവന്നത്. കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളാണ് മോദി- ജയ്റ്റലി ടീമിന്റെ നേട്ടമെന്ന വിമർശനവുമായി കോൺഗ്രസും രംഗത്തുവന്നു. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം നികുതി വരുമാനത്തിൽ 1.6 ലക്ഷം കോടി രൂപയുടെ കുറവുണ്ടായെന്നും, തൊഴിലില്ലായ്മ കുത്തനെ കൂടിയെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഗ്രാമീണ സമ്പദ് വ്യവസ്ഥ മോദി സർക്കാർ പാടെ തകർത്തുവെന്നും കോൺഗ്രസ് വിമർശിക്കുന്നു.

അതേസമയം സ്വന്തം സാമ്പത്തിക ഉപദേഷ്ടാവും സാമ്പത്തിക രംഗത്തെ തകർച്ചയുടെ കാര്യം ചൂണ്ടിക്കാട്ടിയതിന് പിന്നാലെ ഓഹരി വിപണിയിൽ തുടർച്ചയായി ഉണ്ടാകുന്ന ഇടിവും മോദി സർക്കാറിന് തിരിച്ചടി നൽകുന്നത്. മോദി സർക്കാറിന് ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഹിന്ദി ഹൃദയഭൂമിയിലെ തെരഞ്ഞെടുപ്പു നടന്നു കൊണ്ടിരിക്കവേ ബിജെപിയുടെ സാധ്യത മങ്ങലേൽക്കുന്നു എന്ന സൂചനയുണ്ട്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാര് അധികാരത്തിൽ എത്തുമെന്നുമാണ് വിലയിരുത്തലുകൾ പുറത്തുവന്നത്. ഇതിനിടെ ഓഹരി വിപണിയിലെ ഇടിവ് ബിജെപിക്ക് അനൂകലമല്ല കാര്യങ്ങളെന്ന വിലയിരുത്തലിലേക്ക് നീങ്ങുന്നുണ്ട്.

ഗുജറാത്തികളാണ് ഓഹരി വിപണികളിൽ ഏറ്റുവും സജീവമായി ഇടപെടുന്നത്. വീണ്ടും മോദി വരില്ലെന്ന സൂചനയെ തുടർന്ന് ഓഹരി വിപണിയിൽ വലിയ ഇടിവാണ് ഉണ്ടായത്. തുടർച്ചയായ മൂന്നാം നാളിലും ഇന്ത്യൻ ഓഹരി സൂചികകൾ വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സെൻസെക്സ് 487 പോയിന്റ് തകർന്ന് 37,789ലും നിഫ്റ്റി 138 പോയിന്റ് ഇടിഞ്ഞ് 11,359ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരുമാസത്തിനിടെ സെൻസെക്സും നിഫ്റ്റിയും വ്യാപാരം പൂർത്തിയാക്കുന്ന ഏറ്റവും കുറഞ്ഞ നിലയാണിത്. സീ എന്റർടെയ്ന്മെന്റ്, ബജാജ് ഫിനാൻസ്, ടാറ്രാ മോട്ടോഴ്സ്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഓട്ടോ, സൺഫാർമ, ബജാജ് ഫിൻസെർവ്, എൻ.ടി.പി.സി., എസ്.ബി.ഐ എന്നിവയാണ് ഏറ്റവും വലിയ നഷ്ടം നേരിട്ട പ്രമുഖ ഓഹരികൾ.

അമേരിക്ക-ചൈന വ്യാപാരയുദ്ധവും വിദേശ നിക്ഷേപത്തിലെ കൊഴിഞ്ഞുപോക്കും അടക്കം ഓഹരി വിപണിയുടെ തകർച്ചക്ക് വഴിവെച്ചിട്ടുണ്ട്. ഈയാഴ്ച ഇതുവരെ സെൻസെക്സ് നേരിട്ടത് 1,174 പോയിന്റുകളുടെ നഷ്ടം. നിഫ്റ്റി 353 പോയിന്റും ഇടിഞ്ഞു അഞ്ച ലക്ഷം കോടിയുടെ നഷ്ടവും നിക്ഷേപകർക്കുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP