Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു പ്രയോജനവും ഇല്ലാതെ ഇന്ത്യാക്കാരുടെ വീടുകളിൽ ഇരിക്കുന്ന 50 ലക്ഷം കോടിയുടെ സ്വർണം പണമാക്കാനുള്ള ശ്രമം ആരംഭിച്ച് മോദി; ഇന്നലെ തുടങ്ങിയ മൂന്ന് സ്വർണ്ണ പദ്ധതികളും വിഭാവനം ചെയ്യുന്നത് വിപണയുടെ ഉണർവ്വ്

ഒരു പ്രയോജനവും ഇല്ലാതെ ഇന്ത്യാക്കാരുടെ വീടുകളിൽ ഇരിക്കുന്ന 50 ലക്ഷം കോടിയുടെ സ്വർണം പണമാക്കാനുള്ള ശ്രമം ആരംഭിച്ച് മോദി; ഇന്നലെ തുടങ്ങിയ മൂന്ന് സ്വർണ്ണ പദ്ധതികളും വിഭാവനം ചെയ്യുന്നത് വിപണയുടെ ഉണർവ്വ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിപണിയുടെ ഉണർവ്വ് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നേരത്തേ പ്രഖ്യാപിച്ച മൂന്ന് സ്വർണ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു.

ഉത്തരേന്ത്യക്കാർ ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന ദീപാവലി ദിനത്തിന് മുമ്പാണ് പദ്ധതി തുടങ്ങിയത്. ഇന്ത്യയിലെ വീടുകളിലും ക്ഷേത്രങ്ങളിലുമായി 80,000 കോടി ഡോളർ (ഏകദേശം 50 ലക്ഷം കോടി രൂപ) വിലമതിക്കുന്ന 20,000 ടൺ സ്വർണം നിഷ്‌ക്രിയ ആസ്തിയായി ഇരിപ്പുണ്ട്. ഇതിൽ പറ്റാവുന്നത് ബാങ്കുകളിലെത്തിച്ച് പണമാക്കാനുള്ള സ്വർണം പണമാക്കൽ പദ്ധതി, സ്വർണത്തിന്റെ മൂല്യമുള്ള കടപ്പത്രങ്ങൾ വാങ്ങാവുന്ന സ്വർണ ബോണ്ട് പദ്ധതി, അശോകചക്രം ആലേഖനം ചെയ്ത ഇന്ത്യയുടെ ആദ്യ സ്വർണ നാണയം എന്നിവയാണ് പ്രധാനമന്ത്രി അവതരിപ്പിച്ച മൂന്ന് പദ്ധതികൾ.

ജനം വാങ്ങിക്കൂട്ടുന്ന സ്വർണത്തിന്റെ അളവു കുറയ്ക്കാനും ജനത്തിന്റെ കൈവശം വെറുതെയിരിക്കുന്ന 20,000 ടൺ സ്വർണം ധനകാര്യ രംഗത്തേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതികൾ. സ്വർണം വാങ്ങുന്നതിനോടാണ് സാധാരണക്കാർക്ക് താൽപ്പര്യം. അതുകൊണ്ട് തന്നെ നിക്ഷേപ രംഗത്ത് വൻ ഇടിവ് സംഭവിക്കുന്നു. എന്നാൽ കരുതലുകളും വ്യാവസായിക നിക്ഷേപമാക്കി മാറ്റാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് പദ്ധതി. വിപണിയിലേക്ക് കൂടുതൽ പണമെത്തുമ്പോൾ രാജ്യത്തിന്റെ സാമ്പത്തിക കരുത്ത് കൂടുമെന്നാണ് പ്രതീക്ഷ. ഇതിനോട് ഏവരും അനുകൂലമായി പ്രതികരിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ. കള്ളന്മാരെ പേടിച്ച് ലോക്കറുകളിൽ സൂക്ഷിക്കുന്ന സ്വർണം പോലും വികസനത്തിന് കരുത്താകുമെന്നാണ് മോദി സർക്കാരിന്റെ പ്രതീക്ഷ

സ്വർണനിക്ഷേപ പദ്ധതി

ഇതു പ്രകാരം കയ്യിലുള്ള സ്വർണം ബാങ്കിൽ നിക്ഷേപിച്ച് പലിശ വാങ്ങാം. മിനിമം നിക്ഷേപം 30 ഗ്രാം പരിശുദ്ധ സ്വർണം. 2.5% വരെ പലിശ ലഭിക്കും. ഹ്രസ്വകാല, മധ്യകാല, ദീർഘകാല നിക്ഷേപങ്ങൾ ലഭ്യം. ഹ്രസ്വകാല നിക്ഷേപങ്ങൾ തിരിച്ചെടുക്കുന്ന(റിഡംപ്ഷൻ) സമയത്ത് സ്വർണമായോ അല്ലെങ്കിൽ സ്വർണത്തിന്റെ അപ്പോഴത്തെ വിലയുടെ മൂല്യത്തിൽ രൂപയായോ മാറ്റാം. മധ്യകാല, ദീർഘകാല നിക്ഷേപങ്ങൾ റിഡംപ്ഷൻ സമയത്ത് സ്വർണത്തിന്റെ അപ്പോഴത്തെ വിലയുടെ മൂല്യത്തിൽ രൂപയാക്കി മാറ്റാം. തിരിച്ചറിയൽ ചട്ടങ്ങൾ ( കെവൈസി) ഈ പദ്ധതിക്ക് ബാധകമാണ്

സ്വർണ കടപ്പത്ര പദ്ധതി

സർക്കാർ ഇറക്കുന്ന കടപ്പത്രങ്ങൾ (ബോണ്ട്) ഒരു ഗ്രാം സ്വർണം അല്ലെങ്കിൽ അതിന്റെ ഗുണിതങ്ങൾ ആയിരിക്കും. ഏറ്റവും കുറഞ്ഞ നിക്ഷേപം രണ്ടു ഗ്രാം. പരമാവധി നിക്ഷേപം -500 ഗ്രാം. ബോണ്ടിന്റെ കാലയളവ്: എട്ടു വർഷം, ഇന്ററസ്റ്റ് പേമെന്റ് തീയതികളിൽ നടപ്പാക്കാവുന്ന വിധത്തിൽ അഞ്ചാം വർഷം മുതൽ എക്‌സിറ്റ് ഓപ്ഷനും ലഭ്യമാണ്. 2.75 % വാർഷിക പലിശ ലഭിക്കും. ഡിമാറ്റ്, പേപ്പർ രൂപത്തിൽ ലഭിക്കുന്ന കടപ്പത്രങ്ങളുപയോഗിച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ വ്യാപാരം നടത്താനാവും. വായ്പയ്ക്ക് ഈടായും നൽകാം

ഇന്ത്യൻ ഗോൾഡ് കോയിൻ

ഇന്ത്യ ആദ്യമായി പുറത്തിറക്കുന്ന സ്വർണ നാണയം. ഒരു വശത്ത് അശോക ചക്രം, മറുവശത്ത് ഗാന്ധിജിയുടെ മുഖം. 24 കാരറ്റ് പരിശുദ്ധം ( 999 ഫൈൻനെസ്). ബിഐഎസ് ഹോൾമാർക്ക് ചെയ്തത് കൃത്രിമം അസാധ്യമാക്കുന്ന പാക്കേജിങ് ഉറപ്പാക്കും. 5 ഗ്രാം, 10 ഗ്രാം നാണയങ്ങളായും 20 ഗ്രാം സ്വർണക്കട്ടി ആയും ലഭിക്കുന്നു. ന്മ ഇന്ത്യയിലൊട്ടാകെയുള്ള എംഎംടിസി സെന്ററുകളിൽ ലഭ്യം. ഇത് എളുപ്പത്തിൽ പണമാക്കി മാറ്റാമെന്നതാണ് സവിശേഷത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP