Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക നിലപാടുകൾക്ക് അന്താരാഷ്ട്ര അംഗീകാരം; ആഗോള റേറ്റിങ് ഏജൻസിയായ യു.എസിലെ മൂഡിസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഉയർത്തി; ജി.എസ്.ടി, ആധാർ സംവിധാനം, ആനുകൂല്യങ്ങൾ നേരിട്ട് കൈമാറ്റം, കിട്ടാക്കടം തിരിച്ചുപിടിക്കാൻ സ്വീകരിക്കുന്ന നടപടികൾ തുടങ്ങിയവക്കുള്ള അംഗീകാരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക നിലപാടുകൾക്ക് അന്താരാഷ്ട്ര അംഗീകാരം; ആഗോള റേറ്റിങ് ഏജൻസിയായ യു.എസിലെ മൂഡിസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഉയർത്തി;  ജി.എസ്.ടി, ആധാർ സംവിധാനം, ആനുകൂല്യങ്ങൾ നേരിട്ട് കൈമാറ്റം, കിട്ടാക്കടം തിരിച്ചുപിടിക്കാൻ സ്വീകരിക്കുന്ന നടപടികൾ തുടങ്ങിയവക്കുള്ള അംഗീകാരം

ന്യുഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്‌കരണത്തിന് അന്താരാഷ്ട്ര രംഗത്ത് വലിയ അംഗീകാരം, ആഗോള റേറ്റിങ് ഏജൻസിയായ യു.എസിലെ മൂഡിസ് ആണ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഉയർത്തിയത്, പതിമൂന്നു വർഷത്തിനു ശേഷം ആദ്യമായാണ് ഇന്ത്യയുടെ ആഭ്യന്തര, വിദേശ കറൻസി റേറ്റിങ് ഉയരുന്നത്.

പ്രധാന മന്ത്രിയുടെ സാമ്പത്തിക പരിഷ്‌കരണങ്ങൾക്ക് ഉള്ള അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നത്, ജി.എസ്.ടി, ആധാർ സംവിധാനം, ആനുകൂല്യങ്ങൾ നേരിട്ട് കൈമാറ്റം, കിട്ടാക്കടം തിരിച്ചുപിടിക്കാൻ സ്വീകരിക്കുന്ന നടപടികൾ തുടങ്ങിയവയാണ് റേറ്റിങ്ങ് ഉയർത്താൻ സഹായിച്ചത്.

ജി.എസ്.ടിയും നോട്ട് നിരോധനവും വരുത്തിവച്ച ഇമേജ് തകർച്ചയിൽ നിന്ന് കരകയറാൻ കേന്ദ്രസർക്കാരിന് ലഭിക്കുന്ന നല്ലൊരു പിടിവള്ളി ആയി മാറിയിരിക്കുകയാണ് മൂഡിയുടെ റേറ്റിങ്. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജൻസികളിൽ രണ്ടാം സ്ഥാനത്തുള്ള ഏജൻസിയായാണ് മൂഡിസ് അറിയപ്പെടുന്നത്.

നാണ്യപ്പെരുപ്പം നിയന്ത്രിക്കാനെടുത്ത നടപടികളും , നിക്ഷേപകർക്ക് ചുവപ്പു നാട ഒഴിവാക്കിയതും വിദേശ നിക്ഷേപം വർദ്ധിച്ചതും അടിസ്ഥാന സൗകര്യ വികസനവും ഭാരതത്തിന്റെ റേറ്റിങ് ഉയർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചതായി മൂഡി വ്യക്തമാക്കുന്നു.

റേറ്റിങ് ഉയർന്നതോടെ കേന്ദ്രസർക്കാരും കോർപറേറ്റുകളും എടുക്കുന്ന രാജ്യാന്തര കടമെടുപ്പിനുള്ള ചെലവ് കുറയും. ഇക്വിറ്റി മാർക്കറ്റുകളെയും ഇത് ഏറെ സ്വാധീനിക്കും. ബി.എ.എ3ൽ നിന്നും ബി.എ,എ2ആയാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ റേറ്റിങ് പോസിറ്റിവിൽ നിന്നും സ്റ്റേബിളിൽ എത്തി.

മൂഡിസിന്റെ പ്രഖ്യാപനം പുറത്തുവന്നത് ഇന്ത്യൻ വിപണിക്കും കരുത്തായിട്ടുണ്ട് സെൻസെക്സ് 382 പോയിന്റ് ഉയർന്ന് 33,388ൽ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 110 പോയിൻ. 10,324ലാണ് വ്യാപാരം തുടരുന്നത്.

സ്റ്റാൻഡേർഡ് ആൻഡ് പൂവേഴ്സ് (എസ് ആൻഡ് പി) രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വർഷമാണ് സ്ഥിരതയുള്ള സമ്പദ്വ്യവസ്ഥ എന്ന നിലയിലേക്കു ഭാരതത്തിന്റെ റേറ്റിങ്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP