Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ട്രംപിന്റെ തീരുമാനവും ഇറാൻ-ഇസ്രയേൽ സംഘർഷവും എണ്ണവില കുത്തനെ ഉയർത്തും; പെട്രോൾ വില ലിറ്ററിന് ഒന്നര പൗണ്ടിലേക്ക് ഉടൻ ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകൾ

ട്രംപിന്റെ തീരുമാനവും ഇറാൻ-ഇസ്രയേൽ സംഘർഷവും എണ്ണവില കുത്തനെ ഉയർത്തും; പെട്രോൾ വില ലിറ്ററിന് ഒന്നര പൗണ്ടിലേക്ക് ഉടൻ ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകൾ

ണ്ണ വില മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നത്. ഇറാനുമായുള്ള അണ്വായുധ കരാറിൽ നിന്നും അമേരിക്കയെ പിൻവലിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനവും ഇറാൻ-ഇസ്രയേൽ സംഘർഷവുമാണ് എണ്ണവില കുത്തനെ ഉയർത്തുന്നതിന് കാരണമായിരിക്കുന്നത്. തൽഫലമായി പെട്രോൾ വില ലിറ്ററിന് ഒന്നര പൗണ്ടിലേക്ക് ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രൂഡ് ഓയിലിന്റെ വിലക്കയറ്റമാണ് എണ്ണവില വർധിക്കുന്നതിലേക്ക് വഴിയൊരുക്കിയിരിക്കുന്നത്.

നിലവിൽ ക്രൂഡ് ഓയിൽ വില ബാരലിന് 77.75 ഡോളറായാണ് ഉയർന്നിരിക്കുന്നത്. 2014 നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 2009 അവസാനത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 140 ഡോളറിലേക്ക് ഉയർന്നിരുന്നു. ഈ ആഴ്ച പുറത്ത് വന്നിരിക്കുന്ന ഗവൺമെന്റ് കണക്കുകൾ പ്രകാരം ഒരു ലിറ്റർ പെട്രോളിന് വരുന്ന ശരാശരി വില 1.23 പൗണ്ടാണ്. ഡീസലിനാകട്ടെ ഇത് 1.27 പൗണ്ടാണ്. ഇത് പ്രകാരം ശരാശരി കാറുള്ള ഒരു കുടുംബത്തിന് എണ്ണയടിക്കുന്നതിനായി 70 പൗണ്ട് വരെ ചെലവാക്കേണ്ടി വരും. ഒരു വർഷം മുമ്പ് പെട്രോളിന് ലിറ്ററിന് വെറും 8 പെൻസ് മാത്രമായിരുന്നു. അതേ സമയം ഡീസലിന് ലിറ്ററിന് പത്ത് പെൻസിൽ താഴെ മാത്രമായിരുന്നു വില.

എം3യിൽ ഷെൽ നടത്തുന്ന ഫ്ലീറ്റ് സർവീസായ വൺ സ്റ്റോപ്പ് അവരുടെ ഫ്യൂവൽ സേവ് അൺലീഡഡ് പെട്രോളിന് ലിറ്ററിന് ഇന്നലെ 141.9 പെൻസാണ് ഈടാക്കിയിരുന്നത്.ഇത് പ്രകാരം ഒരു സൂപ്പർമാർക്കറ്റ് പമ്പിൽ നൽകേണ്ട വിലയേക്കാൾ 20 പെൻസ് കൂടുതലാണിത്. ലിവർ പൂളിലെ സെഫ്റ്റൻ സ്ട്രീറ്റിലെ ബിപി ഗാരേജിൽ ഒരു ലിറ്റർ പെട്രോളിന് 125.9 പെൻസാണ് വില. ഡീസലിനാകട്ടെ 128.9 പെൻസാണ് വില. ഇത്തരത്തിൽ വിവിധ ഇടങ്ങളിൽ ഇന്ധനത്തിനുള്ള വിലയിലുള്ള ഏറ്റക്കുറച്ചിലിൽ മോട്ടോറിസ്റ്റുകൾ ഉത്കണ്ഠ പുലർത്തുന്നുണ്ട്.

കൺഫ്യൂസ്ഡ്.കോം നടത്തിയ ഒരു സർവേ പ്രകാരം ബ്ലാക്ക്പൂൾ, വിഗാൻ, എഡിൻബർഗ്, ബ്രാഡ്ഫോർഡ്, ലിവർപൂൾ എന്നിവിടങ്ങളിലെ ഡ്രൈവർമാർ പെട്രോളിന് ലിറ്ററിന് 1.21 പൗണ്ട് മുതല് 1.22 പൗണ്ട് വരെയാണ് നൽകുന്നത്. എന്നാൽ ലെർവിക്കിലുള്ളവർ നൽകുന്നത് 1.31 പൗണ്ടാണ്. ഔട്ടർ ഹെബ്രൈഡീസിലുള്ളവർ നൽകുന്നത് 1.29 പൗണ്ടാണ്.

എന്നാൽ കിർക്ക് വാൾ, ഐസിൽ ഓഫ് മാൻ, വെസ്റ്റ് ലണ്ടൻ എന്നിവിടങ്ങളിലുള്ളവർ നൽകുന്നത് ലിറ്ററിന് 1.27 പൗണ്ടാണ്. ഡീസലിന് ഡ്രൈവർമാർ ലിറ്ററിന് നൽകേണ്ടി വരുന്ന വില 1.24 പൗണ്ടിനും 1.33 പൗണ്ടിനുമിടയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP