Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുളിപ്പിച്ച് കുളിപ്പിച്ച് ട്രംപ് അമേരിക്കയെ മുക്കി കൊല്ലുമോ....? യൂറോപ്പിൽ നിന്നും കാനഡയിൽ നിന്നുമുള്ള സ്റ്റീലിനും അലുമിനിയത്തിനും താരിഫ് ഏർപ്പെടുത്തി ട്രംപ്; അമേരിക്കൻ ഉൽപന്നങ്ങൾക്ക് താരിഫ് ഏർപ്പെടുത്തി പ്രതികാരം ചെയ്യാൻ യൂറോപ്പ്;പൊട്ടിത്തെറിച്ച് കാനഡ; ദേശീയതയുടെ പേരിൽ സഖ്യകക്ഷികളെയെല്ലാം വെറുപ്പിച്ച് ട്രംപ്

കുളിപ്പിച്ച് കുളിപ്പിച്ച് ട്രംപ് അമേരിക്കയെ മുക്കി കൊല്ലുമോ....? യൂറോപ്പിൽ നിന്നും കാനഡയിൽ നിന്നുമുള്ള സ്റ്റീലിനും അലുമിനിയത്തിനും താരിഫ് ഏർപ്പെടുത്തി ട്രംപ്; അമേരിക്കൻ ഉൽപന്നങ്ങൾക്ക് താരിഫ് ഏർപ്പെടുത്തി പ്രതികാരം ചെയ്യാൻ യൂറോപ്പ്;പൊട്ടിത്തെറിച്ച് കാനഡ; ദേശീയതയുടെ പേരിൽ സഖ്യകക്ഷികളെയെല്ലാം വെറുപ്പിച്ച് ട്രംപ്

മറുനാടൻ മലയാളി ബ്യൂറോ

തീവ്ര അമേരിക്കൻ ദേശീയത ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുന്ന ട്രംപ് ഭരണകൂടം കാനഡയിൽ നിന്നും യൂറോപ്പിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലുമിനിയത്തിനും മേൽ താരിഫ് ഏർപ്പെടുത്തി. ഇതിനുള്ള തിരിച്ചടിയെന്നോണം അമേരിക്കൻ ഉൽപന്നങ്ങൾക്ക് താരിഫ് ഏർപ്പെടുത്തി പ്രതികാരം ചെയ്യാൻ യൂറോപ്പും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ മേൽ കടുത്ത താരിഫ് ഏർപ്പെടുത്തിയ ട്രംപിന്റെ നടപടിയിൽ കാനഡ കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ദേശീയതയുടെ പേരിൽ സഖ്യകക്ഷികളെയെല്ലാം വെറുപ്പിക്കുന്ന നടപടികളുമായിട്ടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് പോകുന്നത്. ഇത്തരത്തിലാണ് ട്രംപിന്റെ സമീപനങ്ങളെങ്കിൽ അദ്ദേഹം കുളിപ്പിച്ച് കുളിപ്പിച്ച് അമേരിക്കയെ മുക്കിക്കൊല്ലുമോയെന്ന ആശങ്കയും ശക്തമാകുന്നുണ്ട്.

ട്രാൻസ്- അറ്റ്ലാന്റിക്ക് വ്യാപാര പോരാട്ടത്തിന് തിരികൊളുത്തിക്കൊണ്ട് സ്റ്റീലിന് മേൽ 25 ശതമാനം താരിഫും അലുമിനിയത്തിന് മേൽ 10 ശതമാനം താരിഫുമാണ് ട്രംപ് ചുമത്തിയിരിക്കുന്നത്. യുഎസിന്റെ നടപടിക്കെതിരേ യൂറോപ്യൻ യൂണിയനും മെക്സിക്കോയും കാനഡയും അതിശക്തമായിട്ടാണ് തിരിച്ചടിച്ചിരിക്കുന്നത്. പ്രതികാരനടപടിയെന്നോണം യൂറോപ്യൻ യൂണിയൻ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഓറഞ്ച് ജ്യൂസ്, പീനട്ട് ബട്ടർ, മറ്റ് നിരവധി ഉൽപന്നങ്ങൾ തുടങ്ങിയവയ്ക്ക മേൽ കടുത്ത താരിഫുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പോർക്ക് ബെല്ലീസ്, ആപ്പിൾ, മുന്തിരി, ഫ്ലാറ്റ് സ്റ്റീൽ, തുടങ്ങിയവയ്ക്ക് മേൽ കടുത്ത താരിഫുകൾ ചുമത്തിക്കൊണ്ടാണ് മെക്സിക്കോ ട്രംപിന് ചുട്ട മറുപടിയേകിയിരിക്കുന്നത്.

ട്രംപിന്റെ നീക്കത്തോടുള്ള പ്രതികാരമെന്ന നിലയിൽ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലുമിനിയത്തിനും മേലാണ് കാനഡ താരിഫ് ചുമത്തിയിരിക്കുന്നത്. പ്രശ്നം പരിഹരിക്കാൻ യുഎസ്- യൂറോപ്യൻ യൂണിയൻ ഒഫീഷ്യലുകൾ പാരീസീൽ വച്ച് നടത്തിയ ഏറ്റവും ഒടുവിലത്തെ ചർച്ചയും പരാജയപ്പെട്ടതിനെ തുടർന്നാണ് ഇപ്പോഴത്തെ ട്രാൻസ്-അറ്റ്ലാന്റിക് വ്യാപാരയുദ്ധം തുടങ്ങിയിരിക്കുന്നത്. അമേരിക്കയുടെ നടപടികളെ പ്രതിരോധിക്കുന്നതിനും തിരിച്ചടിക്കുന്നതിനുമായുള്ള മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്നും വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ പരാതി നൽകുമെന്നുമാണ് യൂറോപ്യൻ യൂണിയൻ ട്രംപിന് നേരെ ഭീഷണി മുഴക്കിയിരിക്കുന്നത്.

ദേശീയ താൽപര്യങ്ങളുടെയും സുരക്ഷയുടെയും പേരിൽ യുഎസ് ഇത്തരത്തിൽ നീതിപൂർവകമല്ലാത്ത രീതിയിൽ താരിഫുകൾ ചുമത്തിയതിനെ ബ്രിട്ടനും അപലപിച്ചിട്ടുണ്ട്. ബ്രെക്സിറ്റിന് ശേഷം അമേരിക്കയും ബ്രിട്ടനും തമ്മിൽ ഉണ്ടാക്കാനൊരുങ്ങുന്ന വ്യാപാരക്കരാറിനെ ഇത് പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആശങ്കയും ബ്രിട്ടൻ പ്രകടിപ്പിക്കുന്നു. യുഎസ് ഈ വിധത്തിൽ താരിഫുകൾ ഏർപ്പെടുത്തുന്നത് കടുത്ത നിരാശയുണ്ടാക്കുന്നുവെന്ന് യുകെ ഗവൺമെന്റിന്റെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. യുകെയും മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും കാലാകാലങ്ങളായി അമേരിക്കയുമായി അടുത്ത ബന്ധം പുലർത്തി വരുന്നുണ്ടെന്നും അതിനാൽ സ്റ്റീലിനും അലുമിനിയത്തിനും മേൽ ചുമത്തിയിരിക്കുന്ന താരിഫുകൾ ഒഴിവാക്കണമെന്നും ബ്രിട്ടൻ ആവശ്യപ്പെടുന്നു.

ഒരിക്കലും നീതീകരിക്കാനാവാത്ത ഈ താരിഫ് ചുമത്തലിനെ ദേശീയ സുരക്ഷയുടെ പേര് പ റഞ്ഞ് ന്യായീകരിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. ട്രംപിന്റെ തീരുമാനത്തിൽ കടുത്ത ആശങ്കയുണ്ടെന്നാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റായ ജീൻ ക്ലൗഡ് ജങ്കർ പ്രതികരിച്ചിരിക്കുന്നത്. ഇത് ലോക വ്യാപാര സംഘടനയുടെ നിയമങ്ങളെ ധിക്കരിക്കുന്ന നടപടിയാണെന്നും ജങ്കർ ആരോപിക്കുന്നു. തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളിയും സഖ്യകക്ഷിയുമായ അമേരിക്കയുടെ നയത്തെ ശക്തമായി വിമർശിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡ്യൂ രംഗത്തെത്തിയിട്ടുണ്ട്.

ഇതിലൂടെ ദീർഘകാലമായി നിലനിൽക്കുന്ന സുരക്ഷാപങ്കാളിത്തമാണ് ഇല്ലാതാക്കാൻ പോകുന്നതെന്ന് ട്രൂഡ്യൂ മുന്നറിയിപ്പേകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP