Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിപ്‌റ്റോകറൻസിയിൽ കാശ് നിക്ഷേപിച്ച് പണി മേടിച്ച മലയാളികളെത്തേടി നിയമനടപടിയുമെത്തുമോ? യുകെയിലെ മലയാളി തുടങ്ങിയ ഡിജിറ്റൽ കറൻസി അടക്കം 15 കറൻസി ഇടപാടുകളെക്കുറിച്ച് എഫ്.സി.എ. അന്വേഷണം തുടങ്ങി

ക്രിപ്‌റ്റോകറൻസിയിൽ കാശ് നിക്ഷേപിച്ച് പണി മേടിച്ച മലയാളികളെത്തേടി നിയമനടപടിയുമെത്തുമോ? യുകെയിലെ മലയാളി തുടങ്ങിയ ഡിജിറ്റൽ കറൻസി അടക്കം 15 കറൻസി ഇടപാടുകളെക്കുറിച്ച് എഫ്.സി.എ. അന്വേഷണം തുടങ്ങി

പെട്ടെന്ന് കാശുണ്ടാക്കാമെന്ന് കരുതി ഒരു വിഭാഗം യുകെ മലയാളികൾ നിരന്തരമായി പോൺസി സ്‌കീമിൽ കാശു നിക്ഷേപിക്കാറുണ്ട്. കാന്തിക കട്ടിലും മാജിക് ഫ്രായിങ് പാനും ടെലിഫോൺ സ്വിച്ചുമടക്കം അനേകം തട്ടിപ്പുകളാണ് ഇതിനിടയിൽ യുകെയിൽ ആരംഭിച്ച് പൊട്ടിപ്പോയത്. ഇതിലെല്ലാം പണം നഷ്ടപ്പെട്ടിട്ടും കടം വാങ്ങി കാശ് ഇട്ടിട്ടും പൊളിഞ്ഞ് പാളീസായിട്ടും മണ്ടത്തം തുടരുന്നവരാണ് അധികവും. അങ്ങനെയാണ ്ക്രിപ്‌റ്റോ കറൻസി നിക്ഷേപത്തിലേക്ക് ഇവരിറങ്ങിയത്. ബിറ്റ്‌കോയിൽ പോലെയുള്ള യഥാർഥ ക്രിപറ്റോ കറൻസി ഉള്ളപ്പോൾ തട്ടിപ്പ് കറൻസി തുടങ്ങിയവരാണ് ഇതിൽപ്്‌പെട്ട് പോയത്. സ്വന്തമായി ക്രിപ്‌റ്റോ കറൻസിയുണ്ടാക്കി ആളെ പറ്റിക്കാൻ ഇറങ്ങിയവരിൽ ഒന്നിലേറെ മലയാളികളുമുണ്ട്. മുമ്പ് ഇത്തരം കുപ്രസിദ്ധ തട്ടിപ്പുകൾ നടത്തി വിജയിച്ചവരാണ് ഇവർ. അത്തരത്തിൽ ഒരു തട്ടിപ്പ് കറൻസി അടക്കമുള്ള 18 കറൻസികളെക്കുറിച്ച് ഫിനാൻഷ്യൽ കണ്ടക്ട് അഥോറിറ്റി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒരുഘട്ടത്തിൽ ബിറ്റ്‌കോയിന് 20,000 ഡോളർവരെ വിലയുയർന്നപ്പോഴാണ് സാങ്കൽപ്പിക നാണയത്തിലെ പണമിടപാടിന് ആവശ്യക്കാരേറിയത്. ഇതോടെ, ക്രിപ്‌റ്റോകറൻസികൾ കൂണുപോലെ മുളച്ചുപൊന്തുന്ന സ്ഥിതിയായി. ഇന്ത്യയടക്കം പല രാജ്യങ്ങളും ക്രിപ്‌റ്റോ കറൻസിയിലെ നിക്ഷേപം നിരോധിക്കുകയും കടുത്ത നിയന്ത്രണങ്ങൾ വരികയും ചെയ്തതോടെ, ബിറ്റ്‌കോയിൻ വില താഴേക്ക് പതിച്ചു. ഇതോടൊപ്പം മറ്റു പല ചെറു കറൻസികളും ഇല്ലാതാവുകയും ചെയ്തു. ഇതിൽ പണം നഷ്ടപ്പെട്ടവരെക്കുറിച്ച് അന്വേഷിക്കുന്നതിനാണണ് എഫ്.സി.എ അന്വേഷണം നടത്തുന്നത്.

ഡിജിറ്റൽ കറൻസിയിലൂടെ നടന്നുവെന്ന് കരുതുന്ന എഴുപതോളം ഇടപാടുകളാണ് തുടക്കത്തിൽ പരിശോധിക്കുന്നത്. എന്നാൽ, ഇത് ഏതൊക്കെ സ്ഥാപനങ്ങളിലൂടെ നടന്ന ഇടപാടുകളാണെന്നത് പുറത്തുവിട്ടിട്ടില്ല. കോമൺസ് ട്രഷറി സമിതിയിലെ എംപിമാരുടെ ആവശ്യത്തെത്തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഇത്തരം കറൻസികളിൽ പണം നിക്ഷേപിക്കുന്നതും ഇടപാടുകൾ നടത്തുന്നതും സുരക്ഷിതമല്ലെന്ന് എഫ്.സി.എ മേധാവി ക്രിസ്റ്റഫർ വൂലാർഡ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ഇടപാടുകൾ തുടരുന്നുണ്ടെന്നാണ് സൂചന.

ഒരുഘട്ടത്തിൽ ബിറ്റ്‌കോയിൻ വില റോക്കറ്റുപോലെ കുതിച്ചുയരുകയായിരുന്നു. ആയിരം ഡോളറിൽത്താഴെയായിരുന്ന ബിറ്റ്‌കോയിൻ ചുരുങ്ങിയ സമയംകൊണ്ട് 20,000 ഡോളറിനടുത്തേക്ക് എത്തി. ഇതോടെ, വിവിധരാജ്യങ്ങളിൽ ക്രിപ്‌റ്റോകറൻസികൾ മുളച്ചുപൊന്താൻ തുടങ്ങി. ഇത്തരത്തിലൊരു ക്രിപ്‌റ്റോ കറൻസി യുകെയിൽ മലയാളിയുടെ നേതൃത്വത്തിലും ആരംഭിച്ചിരുന്നു. അതിലൂടെ നടന്ന ഇടപാടുകളും എഫ്.സി.എ അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന.

2017-ൽ ക്രിപ്‌റ്റോ കറൻസിക്ക് വലിയ ഡിമാൻഡായിരുന്നുവെങ്കിൽ, 2018-ൽ ക്രിപ്‌റ്റോ കറൻസിയുടെ തകർച്ചയാണ് വ്യക്തമായത്. ഇപ്പോൾ ബിറ്റ്‌കോയിന് വില നാലായിരം ഡോളറിൽത്താഴെയാണ്. മറ്റു കറൻസികളിൽ പലതും അപ്രത്യക്ഷമായിക്കഴിഞ്ഞു. എങ്ങനെയും പണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പണം നിക്ഷേപിക്കുന്നവരാണ് ക്രിപ്‌റ്റോകറൻസി തട്ടിപ്പിൽ കുടുങ്ങിയതും ഇപ്പോൾ അന്വേഷണം നേരിടുമെന്ന് ഭയക്കുകയും ചെയ്യുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP