Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനീസ് ഉത്പന്നങ്ങൾക്കെല്ലാം 25 ശതമാനം താരിഫ് നടപ്പിലാക്കി ഉത്തരവിറക്കി ട്രംപ്; തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ച് ചൈന; വിപണിയിൽ വമ്പൻ തിരിച്ചടി; മറ്റൊരു വ്യാപാര യുദ്ധത്തിന് തുടക്കമിട്ട് അമേരിക്ക

ചൈനീസ് ഉത്പന്നങ്ങൾക്കെല്ലാം 25 ശതമാനം താരിഫ് നടപ്പിലാക്കി ഉത്തരവിറക്കി ട്രംപ്; തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ച് ചൈന; വിപണിയിൽ വമ്പൻ തിരിച്ചടി; മറ്റൊരു വ്യാപാര യുദ്ധത്തിന് തുടക്കമിട്ട് അമേരിക്ക

മറുനാടൻ ഡെസ്‌ക്‌

ന്താരാഷ്ട്ര തലത്തിൽ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുന്ന തലത്തിലേക്ക് അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മുറുകുന്നു. ഏറെനാളായി തുടരുന്ന വ്യാപാരത്തർക്കം പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും വാഷിങ്ടണിൽ ചർച്ച നടത്തുന്നതിടെയാണ്, ചൈനീസ് ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവ വർധിപ്പിച്ചുകൊണ്ട് ട്രംപ് ഭരണകൂടം ഉത്തരവിറക്കിയത്. ആഗോള സമ്പദ്ഘടനയ്ക്കുതന്നെ ഈ വ്യാപാരത്തർക്കം ഭീഷണിയാകുമെന്നാണ് മുന്നറിയിപ്പ്.

25,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്കുമേൽ ഇപ്പോഴുള്ള പത്ത് ശതമാനം തീരുവ 25 ശതമാനമായി വർധിപ്പിക്കാനാണ് അമേരിക്കയുടെ തീരുമാനം. 32,500 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്കുമേലും ഇതേനിലയ്ക്ക് തീരുവ വർധിപ്പിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന മുന്നറിയിപ്പും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം മറ്റൊരു ദിശയിലേക്ക് നീങ്ങുനന്നുവെന്ന മുന്നറിയിപ്പുകൂടിയാണിത്.

അമേരിക്കയുടെ നടപടിയെ തെല്ലും ഭയക്കുന്നില്ലെന്ന് ചൈനയും പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്നാണ് ചൈനയുടെ പ്രഖ്യാപനം. ഇതോടെ, വ്യാപാരത്തർക്കം കൂടുതൽ രൂക്ഷമായി. ആഗോള വിപണിയിൽ ശക്തമായ സാന്നിധ്യമായ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരത്തർക്കം ഇതേനിലയ്ക്ക് തുടരുന്നത് ലോകത്തിന്റെ സമ്പദ്ഘടനയെ തകർക്കുമെന്ന് ലോകബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡ് മുന്നറിയിപ്പ് നൽകി ദിവസങ്ങൾക്കകമാണ് അമേരിക്കയുടെ ഇപ്പോഴത്തെ നടപടിയെന്നത് ശ്രദ്ധേയമാണ്.

ഇലക്ട്രോണിക്‌സ് ഉത്പന്ന രംഗത്ത് കുത്തകയായി വളർന്നുകൊണ്ടിരിക്കുന്ന ചൈനയ്ക്ക് കടുത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ നീക്കം. ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾക്കുപുറമെ, യന്ത്രസാമഗ്രികൾക്കും വാഹനോപകരണ മേഖലയ്ക്കും ഫർണീച്ചർ വ്യവസായത്തിനും അമേരിക്കൻ നടപടി തിരിച്ചടിയാകും. നിരാശാനജനകമെന്നാണ് ചൈനീസ് വാണിജ്യ മന്ത്രാലയം ഈ നീക്കത്തെ ആദ്യം വിശേഷിപ്പിച്ചത്. എന്നാൽ, ഇതിനെ നേരിടാൻ ചൈന സർവസജ്ജമാണെന്നും മന്ത്രാലയം വിശദീകരണം നൽകി.

വ്യാപാരത്തർക്കം പരിഹരിക്കാൻ ചൈനീസ് ഉപപ്രധാനമന്ത്രിയും പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സാമ്പത്തികോപദേഷ്ടാവുമായ ലിയു ഹേ വാഷിങ്ടണിൽ അമേരിക്കൻ പ്രതിനിധികളുമായി ചർച്ച നടത്തുന്നതിനിടെയാണ് ഈ നീക്കം. ട്രഷറി സെക്രട്ടറി സ്റ്റീവൻ മിനുചിനുവാണ് ചർച്ചയിൽ അമേരിക്കയെ പ്രതിനിധാനം ചെയ്യുന്നത്. ഒരുവർഷമായി തുടരുന്ന വ്യാപാരത്തർക്കത്തിനിടെ, 36,000 കോടി ഡോളറിന്റ ഉത്പന്നങ്ങൾക്കുമേൽ ഇരുരാജ്യങ്ങളും ഇറക്കുമതിത്തീരുവ ചുമത്തിയിട്ടുണ്ട്.

ഇരുരാജ്യങ്ങളും തമ്മിൽ വ്യാഴാഴ്ച നടന്ന ചർച്ചകളിൽ ആശാവഹമായ പുരോഗതിയില്ലെന്ന് വ്യക്തമാക്കുന്നതാണ് അമേരിക്കയുടെ ഇപ്പോഴത്തെ നടപടി. ചർച്ചയുടെ വിശദാംശങ്ങൾ മിനുചിൻ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ധരിപ്പിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് താക്കീതെന്നോണം ഇറക്കുമതിത്തീരുവ വർധിപ്പിക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. അമേരിക്കൻ കമ്പനികളുടെ ബൗദ്ധിക സ്വത്തുക്കൾ മോഷ്ടിക്കുന്നു, വ്യാപാര നിയമങ്ങളിൽ വിവേചനം കാട്ടുന്നു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചൈനക്കെതിരേ കഴിഞ്ഞവർഷം അമേരിക്ക വ്യാപാരത്തർക്കത്തിന് തുടക്കമിട്ടത്. അന്ന് 20,000 കോടി ഡോളറിന്റ ഇറക്കുമതിക്കേർപ്പെടുത്തിയ പത്ത് ശതമാനം തീരുവയാണ് ഇപ്പോൾ 25 ശതമാനമായി വർധിപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP