Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യം നേരിടുന്നത് അസാധാരണ മാന്ദ്യം; ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി; ഇറക്കുമതി രംഗം 6 ശതമാനവും കയറ്റുമതി രംഗം ഒരു ശതമാനവും തളർച്ച നേരിടുന്നു; അസംസ്‌കൃത ഉൽപ്പന്ന നിർമ്മാണരംഗവും കിതപ്പിൽ; എൻഡിഎ ഭരത്തിൽ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മോദിയുടെ മുൻ ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം

രാജ്യം നേരിടുന്നത് അസാധാരണ മാന്ദ്യം; ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി; ഇറക്കുമതി രംഗം 6 ശതമാനവും കയറ്റുമതി രംഗം ഒരു ശതമാനവും തളർച്ച നേരിടുന്നു; അസംസ്‌കൃത ഉൽപ്പന്ന നിർമ്മാണരംഗവും കിതപ്പിൽ; എൻഡിഎ ഭരത്തിൽ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മോദിയുടെ മുൻ ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സർവ്വ രംഗത്തും വിലക്കയറ്റം കൊണ്ടു ആളുകൾ പൊറുതി മുട്ടുന്നതിന് പുറമേ വ്യവസായ രംഗവും മാന്ദ്യത്തിലാണ്. നിരവധി പേർക്കാണ് മാന്ദ്യത്തെ തുടർന്ന് തൊഴിൽ നഷ്ടം ഉണ്ടായത്. ജിഎസ്ടിയും നോട്ടു നിരോധനവും നടപ്പിലാക്കിയതിനെ തുടർന്നാണ് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം ചുവടു വെച്ചത്. മാന്ദ്യത്തെ മറികടക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളും വേണ്ട വിധത്തിൽ ഫലം കണ്ടില്ല. എന്തായാലും രാജ്യം നേരിടുന്നത് അസാധാരണ മാന്ദ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം വ്യക്തമാക്കി.

ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണിതെന്നും അദ്ദേഹം പറഞ്ഞു. 2011-16 കാലയളവിൽ ജിഡിപി 2.5 ശതമാനം പോയിന്റുകൾ അധികമായി കണക്കാക്കിയിരുന്നുവെന്ന് അരവിന്ദ് സുബ്രഹ്മണ്യൻ നേരത്തേ വെളിപ്പെടുത്തിയിരുന്നു. അഭ്യന്തര വളർച്ചാ നിരക്കിനെ ഒരു സമ്പദ് വ്യവസ്ഥയുടെ സമൃദ്ധിയുടെ സൂചകമായി കണക്കാക്കുന്നതിൽ ജാഗ്രത വേണമെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ആഗോള തലത്തിൽ ഈ സൂചകം അംഗീകരിക്കപ്പെട്ടതിനാൽ ആഭ്യന്തര വളർച്ചാ നിരക്കുകളിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. എൻഡിടിവി എക്സിക്യുട്ടീവ് ചെയർമാൻ പ്രണോയ് റോയിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അരവിന്്ദ് സുബ്രഹ്മണ്യം നിലപട് അറിയിച്ചത്.

കയറ്റുമതി ഇറക്കുമതി നിരക്കുകൾ, ആഭ്യന്തര അസംസ്‌കൃത വസ്തു വ്യവസായ രംഗത്തിന്റെ വളർച്ച, ഉപഭോക്തൃ ഉൽപ്പന്ന നിർമ്മാണ വ്യവസായ മേഖലയുടെ വളർച്ച തുടങ്ങിയവ സാമ്പത്തിക അഭിവൃദ്ധിയുടെ സൂചകങ്ങളായി കണക്കാക്കാം. എന്നാൽ ഇറക്കുമതി രംഗം 6 ശതമാനവും കയറ്റുമതി രംഗം ഒരു ശതമാനവും തളർച്ച നേരിടുന്നു. അസംസ്‌കൃത ഉൽപ്പന്ന നിർമ്മാണരംഗം 10 ശതമാനവും ഉപഭോക്തൃ ഉൽപ്പന്ന വ്യവസായ മേഖല രണ്ട് വർഷം മുൻപ് 5 ഉം ഇപ്പോൾ ഒരു ശതമാനവും കിതപ്പിലാണ്. ഈ രംഗത്തെല്ലാമുള്ള തളർച്ചയെ 2000 -2002 കാലത്തെ മാന്ദ്യവുമായി താരതമ്യപ്പെടുത്താം. അന്ന് ജിഡിപി നിരക്ക് 4,5 ശതമാനമായിരുന്നു കൂടാതെ മേൽപറഞ്ഞ രംഗങ്ങളിലെ വളർച്ചാഗതി പോസിറ്റീവുമായിരുന്നു. അതായത് ഇന്ത്യ ഇപ്പോൾ നേരിടുന്നത് അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയാണ്. ഇന്ത്യയുടെ ഏറ്റവും വലിയ മാന്ദ്യവുമാണിതെന്നും അരവിന്ദ് സുബ്രഹ്മണ്യൻ പറയുന്നു.

നിക്ഷപം, കയറ്റുമതി, ഇറക്കുമതി, വളർച്ച, ഇതാണ് തൊഴിലുകൾ സൃഷ്ടിക്കുന്നത്. ക്ഷേമപദ്ധതികൾക്കായി സർക്കാർ എത്ര പണം ചെലവഴിക്കുന്നുവെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലാണ്. ജനങ്ങളുടെ വരുമാനം അല്ലെങ്കിൽ കൂലി, സർക്കാരിന്റെ വരുമാനം എല്ലാം ഇടിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 2018-19 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 8 ശതമാനമായിരുന്ന ഇന്ത്യൻ ജിഡിപി. 2019-20 കാലയളവിലെ രണ്ടാം പാദത്തിൽ 4.5 ശതമാനത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഇക്കാര്യങ്ങളടക്കം വിശകലനം ചെയ്താണ് അരവിന്ദ് സുബ്രഹ്മണ്യൻ നിലപാട് വ്യക്തമാക്കിയത്. 2014 മുതൽ 2018 ജൂൺ വരെയാണ് അദ്ദേഹം നരേന്ദ്ര മോദിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി സേവനം അനുഷ്ഠിച്ചത്. ഐഐഎം അഹമ്മദാബാദ്, ഒക്സ്ഫോർഡ് സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ വ്യക്തിത്വമാണ് അരവിന്ദ് സുബ്രഹ്മണ്യൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP