Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രൂഡ് ഓയിൽ വിലയിടിഞ്ഞപ്പോൾ പാക്കിസ്ഥാൻ പോലും പെട്രോളിന് 29 രൂപ കുറച്ചു; കോർപ്പറേറ്റ് മോടിയിൽ അഭിരമിക്കുന്ന മോദിക്ക് എന്നിട്ടും കുലുക്കമില്ല; കേന്ദ്രത്തിന്റെ നിസ്സംഗതയിൽ എണ്ണക്കമ്പനികൾ തടിച്ചു കൊഴുക്കുന്നു

ക്രൂഡ് ഓയിൽ വിലയിടിഞ്ഞപ്പോൾ പാക്കിസ്ഥാൻ പോലും പെട്രോളിന് 29 രൂപ കുറച്ചു; കോർപ്പറേറ്റ് മോടിയിൽ അഭിരമിക്കുന്ന മോദിക്ക് എന്നിട്ടും കുലുക്കമില്ല; കേന്ദ്രത്തിന്റെ നിസ്സംഗതയിൽ എണ്ണക്കമ്പനികൾ തടിച്ചു കൊഴുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഭീകരവാദത്തിന്റെ കാര്യത്തിൽ പാക്കിസ്ഥാനെ നമുക്ക് കുറ്റപ്പെടുത്താം. പക്ഷേ ചില കാര്യങ്ങളിൽ പാക് സർക്കാരിനെ കൈയടിച്ച് പ്രോൽസാഹിപ്പിക്കേണ്ടിയും വരും. ആഗോള വിപണയിൽ ക്രൂഡ് ഓയിൽ വില കുത്തന ഇടിയുകയാണ്. അന്തരാഷ്ട്ര വിപണിയിലെ മാറ്റത്തിന് അനുസരിച്ച് വില നിശ്ചയിക്കാനാണ് എണ്ണ കമ്പനികൾക്ക് കേന്ദ്ര സർക്കാർ വില നിയന്ത്രണാധികാരം നൽകിയത്. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ ഇന്ത്യയിലെ എണ്ണ കമ്പനികൾ അറിയുന്നില്ല. ഇവരോട് പറയാനുള്ളത് പാക്കിസ്ഥാനിലെ പത്രങ്ങൾ വായിക്കണമെന്നാണ്. അവിടെ എന്താണ് ഇക്കാര്യത്തിൽ സംഭവിക്കുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രദ്ധിക്കണം.

രാജ്യത്തെ എണ്ണ കമ്പനികൾ ഇന്നലെ യോഗം ചേർന്നിരുന്നു. ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുന്ന സാഹചര്യത്തിലായിരുന്നു യോഗം. പുതുവൽസര സമ്മാനമായി പെട്രോളിന്റേയും ഡീസലിന്റേയും വില കുറയ്ക്കുമെന്നും വാർത്തകളെത്തി. കേന്ദ്ര സർക്കാർ ഇതിനായി സമ്മർദ്ദം ശക്തമാക്കിയെന്ന നിലയിലായിരുന്നു റിപ്പോർട്ടുകൾ. പക്ഷേ ഒന്നും നടന്നില്ല. ക്രൂഡ് ഓയിൽ വില കുറയുന്ന സാഹചര്യത്തിൽ എണ്ണ കമ്പനികളുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താമെന്ന പൊതു അഭിപ്രായമാണ് എണ്ണ കമ്പനികൾ പങ്കുവച്ചത്. അതോടെ പുതുവൽസര ദിനത്തിൽ പെട്രോൾഡീസൽ വില കുറയുമെന്ന സാധാരണക്കാരുടെ പ്രതീക്ഷ അസ്ഥാനത്തായി.

ബാരലിന് 110 ഡോളർ ക്രൂഡ് ഓയിൽ വില ആയിരുന്നപ്പോൾ ലിറ്ററിന് 74 രൂപയോട് അടുത്തായിരുന്നു കേരളത്തിലെ പെട്രോൾ വില. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് ഇന്ന് 57 ഡോളറാണ് വില. അതായത് ആറു മാസത്തിനിടെ പകുതി വില കുറഞ്ഞു. അപ്പോഴും കേന്ദ്ര സർക്കാരോ എണ്ണകമ്പനികളോ അന്താരാഷ്ട്ര വിണയിലെ വിലയന്തരം കാണുന്നില്ല. എട്ട് രൂപയോളം മാത്രമാണ് ഇന്ത്യയിൽ പെട്രോളിനും ഡീസലിനും ഈ കാലയളവിൽ കുറഞ്ഞത്. ഇനി പാക്കിസ്ഥാനിൽ സംഭവിക്കുന്നത് എന്തെന്ന് നോക്കാം. വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് പാക്കിസ്ഥാൻ. അതുകൊണ്ട് തന്നെ പെട്രോൾഡീസൽ വില കുറച്ചാൽ വലിയ വരുമാന നഷ്ടം നവാസ് ഷെരീഫ് സർക്കാരിനുണ്ടാകും. എന്നിട്ടും ജനങ്ങളിലേക്ക് അന്താരഷ്ട്ര എണ്ണ വിലയിലെ മാറ്റമെത്തിക്കാനാണ് നവാസ് ഷെരീഷ് തീരുമാനിച്ചത്.

നാല് മാസത്തിനിടെ പെട്രോൾ ലിറ്ററിന് 29 രൂപ 69 പൈസയാണ് പാക്കിസ്ഥാനിൽ കുറഞ്ഞത്. പുതുവൽസരത്തിന് കുറച്ചത് 6 രൂപ 25 പൈസ. ഡീസലിന് ഇന്നലെ 7രൂപ 86 പൈസയുടെ വില വ്യത്യാസം ഇന്നലെ പാക്കിസ്ഥാനിൽ ഉണ്ടായി. ലൈറ്റ് സ്പീഡ് ഡീസലിന് 25 രൂപയോളമാണ് നാല് മാസത്തിനിടെ കുറഞ്ഞത്. മണ്ണെണ്ണയുടേയും വില വലിയ തോതിൽ നാല് മാസത്തിനിടെ പാക് സർക്കാർ കുറച്ചു. എണ്ണ വില ഇടിയുന്നത് തുടർന്നാൽ ഇനിയും വില കുറയ്ക്കുമെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര സംഘർഷങ്ങളിലെ സാമ്പത്തിക ബാധ്യതകൾക്കിടെ പരാധീനതകൾ മാത്രം പറയുന്ന ഒരു രാജ്യമാണ് പാക്കിസ്ഥാൻ. അവർ പോലും ചെയ്യുന്നത് ലോക സാമ്പത്തിക ശക്തിയായി മാറിയെന്ന് അവകാശപ്പെടുന്ന കേന്ദ്ര സർക്കാർ ഇന്ത്യയിൽ നടപ്പാക്കുന്നില്ല.

ഇന്ത്യൻ കറൻസിയുമായി തട്ടിച്ചു നോക്കുമ്പോൾ പാക് രൂപയ്ക്ക് വലിയ വ്യത്യാസമില്ല. നേരിയ മുൻതൂക്കം മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യൻ രൂപയുടെ മുല്യവുമായി താരതമ്യം ചെയ്താലും ഇരുപത് രൂപയിലധികം കുറവ് നാല് മാസത്തിനിടെ പാക്കിസ്ഥാനിൽ പെട്രോൾ വിലയിലുണ്ടായി. കഴിഞ്ഞ ദിവസം ഇന്ത്യയിലെ എണ്ണ കമ്പനികളും ക്രൂഡ് ഓയിലെ വില താരതമ്യം ചെയ്തിരുന്നു. എന്നാൽ ആസ്തിയിലുണ്ടായ നഷ്ടങ്ങൾ നികത്താൻ ഈ സമയം ഉപയോഗിക്കാമെന്ന പൊതു ധാരണയാണ് ഉണ്ടായത്. എല്ലാം വർഷവും ശതകോടികൾ ലാഭമുണ്ടാക്കുന്ന പൊതുമേഖലാ എണ്ണ കമ്പനികൾക്ക് എന്ത് ആസ്തി നഷ്ടമാണ് സമൂഹ സേവനത്തിലൂടെ ഉണ്ടായതെന്ന് ആർക്കുമറിയില്ല.

അന്താരാഷ്ട്ര എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകൾക്കൊപ്പം നീങ്ങാനായി സർക്കാർ കൈമാറിയ വില നിയന്ത്രണാധികാരം കമ്പനികളുടെ വളർച്ചയ്ക്ക് മാത്രമേ ഗുണം ചെയ്യൂ എന്ന വിലയിരുത്തലും ഇതോടെ സജീവമായി. ഓഹരി വിപണിയിൽ നിക്ഷേപകർക്ക് നേട്ടമുണ്ടാകുന്ന തരത്തിൽ എണ്ണ ഇടിവ് സമർത്ഥമായി ഉപയോഗിക്കുകയാണ് പൊതുമേഖലാ സ്ഥാപനങ്ങൾ. ക്രൂഡ് ഓയിൽ വില ബാരലലിന് 40 ഡോളറായാലും അതിന്റെ പ്രതിഫലനമൊന്നും ഇന്ത്യയിൽ ഉണ്ടാകാനിടയില്ലെന്നാണ് സൂചന. നികുതി വരുമാന നഷ്ടമുണ്ടാകുമെന്ന് ഉറപ്പുള്ളതിനാൽ വലിയ വില വ്യത്യാസങ്ങൾ വരുത്താൻ കേന്ദ്രസംസ്ഥാന സർക്കാരുകളും എണ്ണ കമ്പനികളിൽ സമ്മർദ്ദം ചെലുത്തുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP