1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jun / 2019
17
Monday

റബർവില പകുതിയായതോടെ പാലായും കാഞ്ഞിരപ്പള്ളിയും മൂകം; വാഹനങ്ങളില്ല, ആളനക്കമില്ല, ആഘോഷവും ആഡംബരവുമില്ല; രക്ഷിക്കാൻ രാഷ്ടീയക്കാരും പത്രങ്ങളുമില്ലാതെ ഒറ്റപ്പെടലിന്റെ വേദനയിൽ റബർ കർഷകർ

March 10, 2015 | 09:38 AM IST | Permalinkറബർവില പകുതിയായതോടെ പാലായും കാഞ്ഞിരപ്പള്ളിയും മൂകം; വാഹനങ്ങളില്ല, ആളനക്കമില്ല, ആഘോഷവും ആഡംബരവുമില്ല; രക്ഷിക്കാൻ രാഷ്ടീയക്കാരും പത്രങ്ങളുമില്ലാതെ ഒറ്റപ്പെടലിന്റെ വേദനയിൽ റബർ കർഷകർ

അരുൺ

കോട്ടയം: പണ്ട്, റബറിനു വിലകൂടിയിരുന്ന സമയത്ത് മഹീന്ദ്ര കമ്പനിക്കാരുടെ ഒരു സംഘം മുംബൈയിലെ ആസ്ഥാനത്തുനിന്നു കോട്ടയത്തു വന്നു. അവരുടെ പുതുപുത്തൻ മോഡൽ ജീപ്പ് പടപടാന്നു വിറ്റഴിയുന്നു. രൊക്കം പണം കൊടുത്ത് കോട്ടയം ജില്ലയിലെ പാലായിലേക്കാണ് സർവ ജീപ്പും ഓടിച്ചുപോകുന്നത് . കാര്യമെന്താണെന്നു പഠിക്കാനാണു സംഘമെത്തിയത്. ഇവിടെയെത്തിയപ്പോഴാണു മനസിലായതു റബർകൃഷിയിലൂടെ പണം കുന്നുകൂടിയ പാലായിലെയും കാഞ്ഞിരപ്പള്ളിയിലെയും കർഷകരാണു ജീപ്പിനു വേണ്ടി ഇരച്ചെത്തുന്നതെന്ന്.

ഇപ്പോൾ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു.റബറിനു വില പകുതിയായതോടെ പാലായും കാഞ്ഞിരപ്പള്ളിയുമൊക്കെ ശ്്മശാനമൂകതയിലായി. ആഡംബരവാഹനങ്ങളെക്കൊണ്ടു നിറഞ്ഞിരുന്ന പാതകളിൽ ആളനക്കം കുറവ്. വീടുകളിൽ ആഡംബരങ്ങളോ അടിച്ചുപൊളിയോ ഇല്ല. റബർകൃഷി പലരും ഉപേക്ഷിച്ചിരിക്കുന്നു. മിക്കയിടത്തും റബർ വെട്ടാതെയും റീപ്ലാന്റ് ചെയ്യാതെയും വെറുതേയിട്ടിരിക്കുന്ന തോട്ടങ്ങൾ കാടുകയറിയിരിക്കുന്നു. റബർ വില പകുതിയായിട്ടും വെട്ടുകൂലിയിൽ ഒട്ടും കുറവില്ലാത്തതിനാൽ വെട്ടാതിരിക്കുന്നതാണു ലാഭകരമെന്ന് കർഷകർ മനസിലാക്കിയതോടെ റബർവെട്ടു തൊഴിലാളികളുടെ കഞ്ഞിയിലും പാറ്റ വീണു. കാഞ്ഞിരപ്പള്ളിയിലെ ഹ്യൂണ്ടായ് ഷോറൂമിലെ കണക്കനുസരിച്ച് റബറിനു വിലയുണ്ടായിരുന്ന രണ്ടുവർഷം മുമ്പത്തേക്കാൾ പ്രതിമാസം 10 വണ്ടികൾ കുറവാണ് ഈ വർഷം ചെലവാകുന്നത്. ബൈക്കുകളാണെങ്കിൽ പാലാ യമഹാ ഷോറൂമിലെ കണക്കുപ്രകാരം എട്ടെണ്ണത്തിന്റെ കുറവാണു കാണിക്കുന്നത്. പലരും റബർ വെട്ടി മറ്റു കൃഷികളിലേക്കുമാറി. ഉദാഹരണത്തിന് പാലാ കാപ്പിൽ തങ്കച്ചൻ നാലേക്കർ റബർതോട്ടം വെട്ടി തേക്കും വാഴയും വച്ചതു അടുത്തനാളിലാണ്. കാഞ്ഞിരപ്പള്ളി പാംബ്ലാനിയിൽ സേവിച്ചൻ അഞ്ചേക്കർ റബർതോട്ടം വെട്ടി കപ്പയും വാഴയും വച്ചു.

വിലയിടിവിന്റെ ലക്ഷണം കണ്ടുതുടങ്ങിയപ്പോൾത്തന്നെ കപ്പകൃഷിയിലേക്കു ചുവടുമാറിയ മിടുക്കന്മാർക്കും കിട്ടി ഇരുട്ടടി. കഴിഞ്ഞവർഷം കിലോഗ്രാമിനു 25-28 രൂപ പച്ചക്കപ്പയ്ക്കു കിട്ടിക്കൊണ്ടിരുന്ന സ്ഥാനത്ത് ഈ വർഷം അതു 8-10 രൂപയായി. എല്ലാവരും ഒരുപോലെ ചിന്തിച്ചതാണു വിനയായതും കുത്തുപാളയെടുപ്പിച്ചതും. കഴിഞ്ഞവർഷത്തെ വിലക്കൂടുതൽ കണ്ട കർഷകരെല്ലാംതന്നെ ഈ വർഷം കപ്പകൃഷിയെ ആശ്രയിച്ചതോടെ കപ്പ ഉത്പാദനം കൂടിപ്പോയതാണു വിലകുറയാൻ കാരണം. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ ഒതുങ്ങിയിരുന്ന റബർകൃഷിയുടെ വിജയം കണ്ടിട്ടാണ് പിന്നീട് കണ്ണൂർ, കാസർകോട്,വയനാട്, മലപ്പുറം ജില്ലകളിലേക്കു കുടിയേറിയത്. ഇപ്പോൾ അവിടെയൊക്കെ ജീവിതനിലവാരം താണുതുടങ്ങി.

പെൺകുട്ടികളെ വിവാഹം ആലോചിക്കുമ്പോൾ ചെറുക്കന് ജോലിയില്ലെങ്കിലും കുടുംബത്ത് പത്ത് റബർ ഉണ്ടായാൽ മതിയായിരുന്നു പണ്ട്്. ഇപ്പോൾ വിവാഹമാർക്കറ്റിൽ വിലയില്ലാത്തവരായി മാറിക്കഴിഞ്ഞിരിക്കുന്നു റബർകർഷകരുടെ കുടുംബങ്ങൾ. എന്തിനേറെ വിവാഹത്തിന്റെ ആർഭാടങ്ങളെല്ലാം ഒഴിവാക്കി. സ്ത്രീധനത്തിന്റെയും കല്യാണസാരിയുടെ പോലും മേനി കുറഞ്ഞു. ഒരു കോടിയും കാറും കൊടുത്തവർ പകുതിയിലൊതുക്കി. 40,000 രൂപയുടെ കല്യാണസാരി വാങ്ങിയ സ്ഥാനത്തു പകുതിവിലയുടെ സാരിയായി. സദ്യയുടെ ധാരാളിത്തമില്ല. കോട്ടയം വിൻഡ്‌സർ കാസിലിലും ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലും റിസെപ്ഷനും സദ്യയുമൊക്കെ വച്ചിരുന്നവർ അതതു പ്രദേശത്തെ പള്ളി ഓഡിറ്റോറിയവും കമ്യൂണിറ്റി ഹാളും കൊണ്ടൊക്കെ തൃപ്തിപ്പെടാൻ പഠിച്ചു. ആഡംബരവാഹനങ്ങളിൽമാത്രം പുറത്തേക്കിറങ്ങിയിരുന്നവർ ഇപ്പോൾ ഇരുചക്രവാഹനങ്ങളിലായി ചുറ്റൽ.

റബർകൃഷിയിലേക്കു കടന്നവരിൽ കൂടുതലും ക്രിസ്ത്യാനികളാണ്, പ്രത്യേകിച്ചു കത്തോലിക്കർ. മണ്ണും കൃഷിയും ഏതുനിമിഷവും ചതിക്കുമെന്ന് വർഷങ്ങളുടെ അനുഭവത്തിലൂടെ മനസിലാക്കിയവർ പെൺമക്കളെ നഴ്‌സിംഗിനയച്ചു. പിന്നെ ഇംഗ്ലണ്ട്, അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കും. അതുകൊണ്ട് ആ കുടുംബങ്ങളൊക്കെ നരകിക്കാതെ രക്ഷപ്പെട്ടു. അങ്ങനെ മധ്യകേരളവും. അല്ലായിരുന്നെങ്കിൽ സംസ്ഥാനമൊന്നാകെ വിവരമറിഞ്ഞേനെ. പണ്ടു നറുക്കിട്ടെടുത്തു കൊലപാതകം നടത്തിയിരുന്നവരെന്നു കളിയാക്കി പറഞ്ഞിരുന്ന പാലാക്കാർ ഇന്നു പൊതുവേ ഒതുങ്ങിക്കഴിയുകയാണ്. പാലാ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനടുത്തുള്ള ഹോട്ടലിൽ നൂറ് ഊണു ചെലവാകുമ്പോൾ 30 എണ്ണം സ്‌പെഷലായിരുന്നെങ്കിൽ ഇന്നതു 10 ആയി കുറഞ്ഞു.

ടൗണിലെ പ്രധാന സൂപ്പർമാർക്കറ്റിൽ മാസം രണ്ടായിരം രൂപയുടെ പച്ചമീൻ വാങ്ങിയിരുന്ന കുടുംബം ഇന്നു 500 രൂപയുടെ മീൻ മാത്രം വാങ്ങും. അതും മത്തി, അയല പോലുള്ള വില കുറഞ്ഞ മീനുകൾ. പാലായിലെ പച്ചക്കറിച്ചന്തയിൽ ഒരുദിവസം 25,000 രൂപയുടെ പച്ചക്കറി വാങ്ങിയിരുന്നിടത്തു 6,000 രൂപയുടെ പച്ചക്കറി മാത്രമേ ചെലവാകുന്നുള്ളൂ. വിവാഹവസ്ത്രങ്ങളെടുക്കാൻ കൊച്ചിയിൽ പോകുന്നവരുണ്ടെങ്കിൽ മനസിലാക്കാം, അതു വിദേശത്തു ജോലിയെടുത്തു രക്ഷപ്പെട്ടവരാണെന്ന്. പഴയ റബർ കർഷക പ്രമുഖർക്കൊക്കെ നാട്ടിലെ തുണിക്കടയിലെ വസ്ത്രങ്ങൾ മതി. എപ്പോഴുമെപ്പോഴും സ്വർണാഭരണങ്ങൾ മാറിയെടുക്കുന്ന സ്ത്രീജനങ്ങളുടെ നിർബന്ധബുദ്ധിയും അപ്രത്യക്ഷമായി.

പിറന്നാൾ ആഘോഷം മുതൽ വിവാഹം വരെയുള്ള എല്ലാ ചടങ്ങുകളെയും റബ്ബർ വിലയിടിവ് കാര്യമായി ബാധിച്ചു. പലരും പിറന്നാൾ ആഘോഷങ്ങൾ വേണ്ടെന്നു വച്ചുതുടങ്ങി. റബർ വിലയിടിവ് കണ്ട് ഇവിടങ്ങളിലെ മറ്റു വ്യാപാര മേഖലകളിലുള്ളവർ ആദ്യമൊന്ന് ആനന്ദിച്ചതാണ്. പക്ഷേ അതിന് അധികം ആയുസുണ്ടായില്ല, പതിയെ എല്ലാ മേഖലകളിലേക്കും മാന്ദ്യം വ്യാപിച്ചു. നാലാളുകൂടുന്ന കവലകളിലേക്ക് ആൾക്കാർ ഇറങ്ങാതെയായി. റബ്ബർ വില ഇടിഞ്ഞതോടെ നിർമ്മാണ വ്യാവസായിക കച്ചവടമേഖലകളെല്ലാം തകിടംമറിഞ്ഞു.

ലോട്ടറിവിൽപനക്കാരനോട് ചോദിച്ചാൽ അവൻ പറയും ആരും എടുക്കുന്നില്ല, ഓട്ടോക്കാരനും ടാക്‌സിക്കാരനും പറയും കളം പോരാ, ചെറുകിട കച്ചവടക്കാർക്ക് കച്ചവടമില്ല. എന്തിനേറെപ്പറയുന്നു ബാർബർഷോപ്പുകളിൽ പോലും തിരക്കില്ല. മാസത്തിൽ മൂന്നുതവണ ബാർബർഷോപ്പിലെത്തിയിരുന്നവർ ഇപ്പോഴത് ഒരു തവണയാക്കി ചുരുക്കി, മുതലാവില്ലത്രേ. റിയൽ എസ്റ്റേറ്റുകാരൊക്കെ കളം കാലിയാക്കി. റബർതോട്ടം ഏക്കറിനു കോടികൾ പറഞ്ഞിടത്തു സ്ഥലം വിൽക്കാനോ വാങ്ങാനോ ആളില്ല. ജീവിക്കാൻ തീരെ ഗതിയില്ലാതെ കർഷകർ 10-15 സെന്റ് വീതം വിൽക്കുമ്പോൾ അതിനു ബ്രോക്കർമാരുടെ ഇടപെടലിന് കർഷകർ അവസരം കൊടുക്കാറില്ല.

റബറിന് പലതവണ വിലയിടിയുകയും കൂടുകയുമൊക്കെ ചെയ്തു. എന്നാൽ മുൻപൊരിക്കലും ഇല്ലാത്തവിധത്തിൽ വിലയിടിഞ്ഞുതുടങ്ങിയത് 2013 അവസാനത്തോടുകൂടിയാണ്. റബർവില ഏറ്റവും കൂടുതൽ ഉയർന്നു നിന്ന(250-260 രൂപ )സമയത്ത് മുൻപു സൂചിപ്പിച്ച പാലാ, കാഞ്ഞിരപ്പള്ളി മേഖലയിൽ ഉള്ളവരുടെ ജീവിതം ആഘോഷപൂർണമായിരുന്നു എന്നു പറയാതെ വയ്യ. ഈ മേഖലകളിലുള്ളവരുടെ ആർഭാട ജീവിതത്തിന്റെ തിരശീല വീഴുന്നതിന് പ്രധാന കാരണം ഈ റബർ വിലയിടിവ് തന്നെ. ഇപ്പോഴത്തെ റബർവില 110-130 രൂപയായി ഇടിഞ്ഞപ്പോൾ അതിനു പരിഹാരം കാണാൻ ഒരു നേതാവും രംഗത്തില്ല. പണ്ടൊക്കെ കർഷകരുടെയും ഇൻഫാം പോലുള്ള കർഷകസംഘടനകളുടെയും വോട്ടുബാങ്കു ലക്ഷ്യമിട്ടു കേരളാകോൺഗ്രസ്് പോലുള്ള രാഷ്ട്രീയപാർട്ടികൾ രംഗത്തിറങ്ങുമായിരുന്നു. ദീപികയും മംഗളവും പോലുള്ള പത്രങ്ങളും. ഇപ്പോൾ റബർ കർഷകരെ ആർക്കും വേണ്ടാതായി. ആ ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുകയാണ് പാലാ, കാഞ്ഞിരപ്പള്ളി തുടങ്ങിയ പ്രദേശങ്ങളും കണ്ണൂർ, കാസർകോട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ റബർ മേഖലകളും.

കർഷകന്റെ നടുവൊടിക്കുന്ന മട്ടിൽ വില പകുതിയിലേറെ ഇടിയാൻ കാരണം എന്തെന്നു കൃത്യമായി ഉത്തരവാദപ്പെട്ടവർ പറയുന്നില്ല. ഏതായാലും രാജ്യത്താകെ ഒരു കോടിയിലേറെ ഹെക്ടറിലാണു റബർകൃഷിയുള്ളതായി കണക്കാക്കപ്പെടുന്നത്. ചൈനയിൽ ഒളിമ്പിക്‌സ് വരുംമുമ്പു അവിടെ വികസനപ്രവർത്തനത്തിനായി കണ്ടമാനം റബർ വാങ്ങിച്ചെടുത്തതു റബർവില കൂട്ടാൻ ഇടയാക്കി. റബറിനു വിലയുണ്ടായിത്തുടങ്ങിയതോടെ ഉത്പാദനം കൂടി. പിന്നീട് അതിനനുസരിച്ചു ഉപഭോഗമില്ലാതായി. അമിതമായി ശേഖരിക്കപ്പെട്ട റബർ ചെലവഴിച്ചു തീരണമെങ്കിൽ നാലഞ്ചു വർഷം കൂടിയെടുക്കുമത്രേ. 2020 ഓടെ റബറിനു വില കൂടുമെന്നാണു റബർ ബോർഡ് പറയുന്നത്. ഈ പ്രതീക്ഷയിലാണ് ഇനിയും റബർ വെട്ടിയിട്ടില്ലാത്ത കർഷകർ.

എന്നാൽ റബർകൃഷിയുടെ മേധാവിത്വം വിദേശരാജ്യങ്ങളേറ്റെടുത്തിരിക്കുകയാണ്. ആഫ്രിക്കൻ രാജ്യങ്ങൾ, തായ്‌ലൻഡ്, ഇന്തോനേഷ്യ, കംബോഡിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ കൊണ്ടുപിടിച്ച കൃഷിയിലാണ്്. അവിടെ ഉത്പാദനച്ചെലവു കുറവാണത്രേ, പ്രത്യേകിച്ചു പണിക്കുലി. അതുകൊണ്ട് ആ രാജ്യക്കാർക്കു റബർകൃഷി ഇപ്പോൾത്തന്നെ ലാഭമാണ്.അങ്ങനെ വരുമ്പോൾ നമ്മുടെ റബറിന് ഭാവിയിലും ആവശ്യക്കാരില്ലാതെ വരുമെന്ന അവസ്ഥ കർഷകരെ വേദനിപ്പിക്കുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ഇവൻ എന്റെ സീനിയറായിരുന്നു... ചെറുപ്പം മുതൽ അക്രമ സ്വഭാവം കാണിക്കാറുണ്ടായിരുന്ന ഇവൻ പലപ്പോഴും ഞങ്ങളുമായി ഏറ്റുമുട്ടിയിട്ടുണ്ട്.. പൊലീസിൽ ജോലി കിട്ടിയെന്ന് കേട്ടപ്പോൾ ഇവന്റെ കയ്യിൽ വന്നു പെടുന്ന സാധാരണക്കാരെ കുറിച്ചായിരുന്നു ആധി മുഴുവനും; പൊലീസുകാരിയെ ചുട്ടുകൊന്നു അജാസിനെ കുറിച്ച് അഭിഭാഷകന്റെ വാക്കുകൾ ഇങ്ങനെ
കടമായി നൽകിയ ഒന്നേമുക്കാൽ ലക്ഷം തിരിച്ചു വാങ്ങാതെ നിർബന്ധിച്ചത് കല്യാണം കഴിക്കാൻ; കാശ് അക്കൗണ്ടിലിട്ടിപ്പോൾ തിരിച്ചും അക്കൗണ്ടിലേക്ക് തന്നെ ഇട്ടു; ഭർത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി; കുടുംബത്തിനൊപ്പം ഉറച്ചു നിൽക്കുന്ന പൊലീസുകാരിയുടെ ഉറച്ച മനസ്സ് ക്രൂരതയുടെ കനൽ ആളിക്കത്തിച്ചു; മുമ്പും കൊല്ലാൻ ശ്രമിച്ചു; ശല്യം അതിരുവിട്ടപ്പോൾ വള്ളിക്കുന്നം എസ് ഐയെ എല്ലാം അറിയിച്ചത് മൂന്ന് മാസം മുമ്പ്; സൗമ്യയെ ചുട്ടെരിച്ച അജാസിന്റെ പകയുടെ ചുരുൾ അഴിയുമ്പോൾ
പാക്കിസ്ഥാനികൾക്ക് ടെലിവിഷൻ തല്ലിപ്പൊട്ടിച്ച് പ്രതിഷേധിക്കാം; ത്രിവർണ പതാകയേന്തി തെരുവിലിറങ്ങിയ ഇന്ത്യക്കാർ പടക്കം പൊട്ടിച്ചും ലഡ്ഡു വിതരണം ചെയ്തു വിജയാഘോഷം തുടങ്ങി; ഇന്ത്യയുടെ ചുണക്കുട്ടിക്കളെ തോൽപ്പിക്കാൻ സർഫറാസിനും കൂട്ടർക്കും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ നൽകിയ ഉപദേശവും വെറുതേയായി; ലോകകപ്പിൽ പാക്കിസ്ഥാനെ ഏഴാം തവണയും തോൽപ്പിച്ചതിന്റെ ആഘോഷം സോഷ്യൽ മീഡിയയിലും പൊടിപൊടിക്കുന്നു
മോക്ക..മോക്ക..ഏഴാം ഏറ്റുമുട്ടലിലും ലോകകപ്പിൽ ഇന്ത്യയെ തൊടാനാവാതെ പാക്കിസ്ഥാൻ; മഴ മുടക്കിയ മാഞ്ചസ്റ്ററിൽ ഡിഎൽ മെത്തേഡിൽ ഇന്ത്യൻ വിജയം 89 റൺസിന്; ഭുവനേശ്വറിന് പരിക്ക് പറ്റി മടങ്ങിയിട്ടും അവസരം മുതലാക്കാനാകാതെ പാക്കിസ്ഥാൻ; വീണ്ടും പാക്കിസ്ഥാനെ ചതിച്ചത് മധ്യനിരയുടെ മോശം ഫോം; സെഞ്ച്വറി വീരൻ രോഹിത് `ഹിറ്റ്മാൻ` ശർമ്മ കളിയിലെ ബഹുകേമൻ; ആനന്ദനൃത്തം ചവിട്ടി ഇന്ത്യൻ ആരാധകർ
പെൺകുട്ടികളെ 'പ്രണയക്കെണി'യിൽ വീഴ്‌ത്തി ലൈംഗികമായി പീഡിപ്പിക്കാൻ 23കാരന് ഒത്താശ നൽകിയത് 'പെറ്റമ്മ' ! കൊണ്ടോട്ടിയിലും മാനന്തവാടിയിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ യുവാവും അമ്മയും റിമാൻഡിൽ; യുവതിയെ തട്ടിക്കൊണ്ട് പോയി ക്രൂരബലാത്സംഗത്തിനിരയാക്കിയ നിലമ്പൂർ എരുമമുണ്ട ഫോറസ്റ്റ് ഓഫീസറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മഞ്ചേരി കോടതി
ഫോൺ ബ്ലോക്ക് ചെയ്തപ്പോൾ വീട്ടിലെത്തി പൊലീസുകാരിയുടെ മേൽ പെട്രോൾ ഒഴിച്ചു; അന്ന് കലി തീർത്തത് മതിവരുവോളം ഷൂ കൊണ്ട് അടിച്ചും; ഒഴിവാക്കിയത് 'നീ ഇവിടെ നിന്ന് പോ' എന്ന് കാല് പിടിച്ച് കരഞ്ഞ്; അന്ന് അജാസ് മടങ്ങിയതും വിവാഹമെന്ന പ്രതീക്ഷ ഉള്ളിലൊതുക്കി; കടം തിരികെ വാങ്ങാത്തതിന് പറഞ്ഞ ന്യായം ഉദ്രവിച്ചതിന്റെ കുറ്റബോധം; എല്ലാം പൊലീസിനോട് മുമ്പ് പറഞ്ഞിരുന്നുവെന്ന അമ്മയുടെ വാദം തള്ളി വള്ളികുന്നം എസ്‌ഐയും; സൗമ്യയെ പൊലീസുകാരൻ തീ കൊളുത്തി കൊന്നത് ആലോചിച്ച് ഉറപ്പിച്ച് തന്നെ
സ്ഥാനാർത്ഥിയായപ്പോൾ പറഞ്ഞത് ഇന്ത്യാ-പാക്ക് മത്സരം ഉപേക്ഷിക്കണമെന്ന്; ലക്ഷക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോൾ നിന്ന നിൽപ്പിൽ മലക്കം മറിഞ്ഞ് ഗൗതം ഗംഭീർ; പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിന് തൊട്ട് മുൻപ് ഇന്ത്യാ പാക്ക് മത്സരത്തിന് കമന്ററി പറഞ്ഞ് മുൻ ലോകകപ്പ് ഹീറോ; ബിജെപി എംപി ഗൗതം ഗംഭീറിനെ പരിഹസിച്ച് സോഷ്യൽ മീഡിയ
'ഒരു നാട്ടിലെ ആളുകളെ മുഴുവൻ തീവ്രവാദിയെന്നു വിളിച്ച പി.സി ജോർജ്ജിന്റെ പരിപാടിയിൽ പങ്കെടുക്കരുത്'; പൂഞ്ഞാർ മണ്ഡലത്തിലെ വോട്ടർമാർ ആസിഫ് അലിയുടെ ഫേസ്‌ബുക്ക് പേജിൽ ക്യാമ്പെയിൻ ചെയ്തതിന് പിന്നാലെ പി.സിയുടെ പരിപാടിയിൽ പങ്കെടുക്കാതെ താരം; വർഗ്ഗീയവാദിയായ ഒരാൾ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കരുതെന്ന് പ്രതിഷേധക്കാർ
ലാലേട്ടനും മുഖ്യമന്ത്രിയും പങ്കെടുത്ത ചടങ്ങിൽ ഫാൻസ് വക 'ആർപ്പുവിളിയും കൈയടിയും'; പിണറായിയുടെ പ്രസംഗത്തിനിടയിൽ മോഹൻലാലെന്ന് ഓരോ തവണ ഉച്ചരിക്കുമ്പോഴും അലകടലായി ആരാധകർ; പ്രസംഗം മുന്നോട്ട് കൊണ്ടു പോകാൻ പറ്റില്ലെന്നായപ്പോൾ അതൃപ്തി തുറന്ന് പറഞ്ഞ് പിണറായി; ഒരുപാട് പ്രസംഗിക്കാനുണ്ടെങ്കിലും വാക്കുകൾ ചുരുക്കുന്നു എന്ന പറഞ്ഞതിനൊപ്പം ' പ്രായത്തിന്റെ ഒരു പ്രത്യേകതയായിട്ട് കണ്ടാൽ മതിയെന്നും' ഫാൻസിനോട് ഓർമ്മപ്പെടുത്തൽ
യസീദി പെൺകുട്ടികളെ ചന്തയിലും വാട്‌സ് ആപ്പിലും ടെലിഗ്രാമിലും ലേലം ചെയ്ത് വിറ്റുകോടികൾ സമ്പാദ്യം; കോടീശ്വരന്മാരിൽ നിന്നും സംഘടനകളിൽ നിന്നും ചില രാജ്യങ്ങളിൽ നിന്നും സംഭാവനയായി ശതകോടികൾ; പെട്രോൾ കള്ളക്കടത്തിലൂടെ പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളർ; മോചനദ്രവ്യമായി പ്രതിവർഷം വാരിക്കൂട്ടിയിരുന്നത് 20 ദശലക്ഷം ഡോളർ; എല്ലാം സ്വരുക്കൂട്ടിയിട്ടും യുദ്ധമുഖത്ത് ഭക്ഷണം നൽകാൻപോലും കഴിയാതെ ഐഎസ് പൊളിഞ്ഞത് എങ്ങനെ?
കടമായി നൽകിയ ഒന്നേമുക്കാൽ ലക്ഷം തിരിച്ചു വാങ്ങാതെ നിർബന്ധിച്ചത് കല്യാണം കഴിക്കാൻ; കാശ് അക്കൗണ്ടിലിട്ടിപ്പോൾ തിരിച്ചും അക്കൗണ്ടിലേക്ക് തന്നെ ഇട്ടു; ഭർത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി; കുടുംബത്തിനൊപ്പം ഉറച്ചു നിൽക്കുന്ന പൊലീസുകാരിയുടെ ഉറച്ച മനസ്സ് ക്രൂരതയുടെ കനൽ ആളിക്കത്തിച്ചു; മുമ്പും കൊല്ലാൻ ശ്രമിച്ചു; ശല്യം അതിരുവിട്ടപ്പോൾ വള്ളിക്കുന്നം എസ് ഐയെ എല്ലാം അറിയിച്ചത് മൂന്ന് മാസം മുമ്പ്; സൗമ്യയെ ചുട്ടെരിച്ച അജാസിന്റെ പകയുടെ ചുരുൾ അഴിയുമ്പോൾ
സൗമ്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് കത്തിക്കാളുന്ന അഗ്നിനാളങ്ങൾ; അജാസ് വ്യക്തി വൈരാഗ്യത്തിൽ കത്തിയമർന്നത് ഒന്നര വയസുള്ള പിഞ്ചു കുഞ്ഞടക്കം മൂന്ന് കുട്ടികളുടെ അമ്മ; അവധി കഴിഞ്ഞ് പത്ത് ദിവസം മുമ്പ് ഭർത്താവ് ഗൾഫിലേക്ക് മടങ്ങിയതിന് പിന്നാലെ ഞെട്ടിക്കുന്ന ദുരന്തം; ഒരു പൊലീസുകാരിയെ പട്ടാപ്പകൽ പൊലീസുകാരൻ ചുട്ടുകൊന്ന ദാരുണ സംഭവം കേരളത്തിൽ ആദ്യം; മാവേലിക്കരയിലെ കൊലപാതകത്തിൽ നടുങ്ങി കേരളം
രാപകൽ തയ്യൽ ജോലി ചെയ്യുന്ന അമ്മ; വർഷങ്ങളായി തളർന്ന് കിടക്കുന്ന അച്ഛൻ പുഷ്പാകരൻ; കഷ്ടപാടുകൾക്കിടെ പൊലീസുകാരിയായത് കഷ്ടപ്പെട്ട് പഠിച്ച്; സജീവിനെ ജീവിത പങ്കാളിയാക്കിയത് രണ്ടാംവർഷ ബിരുദ പഠനത്തിനിടെ; പ്ലംബറായ ഭർത്താവ് തുടർപഠനം സാധ്യമാക്കിയപ്പോൾ കിട്ടിയെ പൊലീസ് ഉദ്യോഗം; പിന്നെ സജീവ് ജീവിതം പച്ചപിടിപ്പിക്കാൻ സൗദി വഴി എത്തിയത് ലിബിയയിലും; അജാസിന്റെ പകയെടുത്തത് രണ്ട് കുടുംബങ്ങളുടെ വലിയ പ്രതീക്ഷയെ; പെട്രോൾ ഒഴിച്ച് കത്തിച്ചത് ഓടി രക്ഷപ്പെടാൻ നോക്കിയ സഹപ്രവർത്തകയെ
അസുഖകാര്യം അറിയാതെ നടിയോട് എന്താണ് ഇപ്പോൾ അഭിനയിക്കാത്തത് എന്ന് ഫെയ്‌സ് ബുക്കിൽ ചോദിച്ചു; രോഗാവസ്ഥ തുറന്നു പറഞ്ഞതോടെ നേരിട്ട് കണ്ട് ആശ്വാസമേകി; മുടിയൊന്നുമില്ലാത്ത രൂപം കണ്ടിട്ടും വിവാഹ അഭ്യർത്ഥ നടത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം മിന്നുകെട്ടും; വീണ്ടും വീണ്ടും വില്ലനായി ട്യൂമർ എത്തിയപ്പോൾ നടിയെ തള്ളിപ്പറഞ്ഞ് ഭർത്താവും; സോഷ്യൽ മീഡിയ ആഘോഷമാക്കിയ ശരണ്യാ ശശിയുടെ ദാമ്പത്യം തകർച്ചയിൽ; ആശുപത്രിക്കടക്കിയിലുള്ള 'കറുത്ത മുത്തിനെ' സഹായിക്കാൻ ഫെഫ്കയെത്തും
പൊലീസ് ഗ്രൗണ്ടിലെ ഡ്രില്ലിൽ തുടങ്ങിയ പരിചയം; പണമിടപാടുകളോടെ ബന്ധം സൗഹൃദമായി; ഇടപാടുകൾ അറിയാമായിരുന്നത് ചുരുക്കം സഹപ്രവർത്തകർക്കും; മലപ്പുറത്തെ പഴയ കണ്ടക്ടർ നാട്ടുകാർക്കും വീട്ടുകാർക്കും സുഹൃത്തുക്കൾക്കും പിടികൊടുക്കാത്ത വ്യക്തി; എ ആർ ക്യാമ്പിൽ നിന്ന് ലോക്കലിലേക്ക് മാറി ട്രാഫിക്കിൽ; തമാശകളിലോ ചർച്ചകളിലോ പങ്കുചേരാത്ത പ്രകൃതവും; സൗമ്യയെ ചുട്ടെരിച്ച് കൊന്നത് ആർക്കും പിടികിട്ടാത്ത ക്രിമിനൽ പൊലീസുകാരൻ
വാഴക്കാല സ്വദേശിയായ അജാസ് സൗമ്യയുമായി പരിചയപ്പെടുന്നത് കെഎപി തൃശ്ശൂർ ബറ്റാലിയനിലെ പരിശീലന വേളയിൽ; അടുപ്പത്തിൽ ഉണ്ടായ ഉലച്ചിൽ പൊലീസുകാരനിൽ പകയായി വളർന്ന് ഒടുവിൽ ആളിക്കത്തി; ഈ മാസം ഒമ്പതാം തീയ്യതി മുതൽ മെഡിക്കൽ ലീവിൽ പ്രവേശിച്ച അജാസ് സൗമ്യയെ വകവരുത്താൻ എത്തിയത് കരുതിക്കൂട്ടി തന്നെ; യുവതി പോകുന്നത് എവിടെയെന്ന് അടക്കം പരിശോധിച്ചു കൊലപാതം; സൗമ്യയെ നാട്ടുകാർക്ക് പരിചയം കുടുംബത്തിനായി അധ്വാനിക്കുന്ന മിടുക്കിയായ യുവതി എന്ന നിലയിൽ
ലേഹ്യവും കഷായവും വിൽക്കുന്ന കൂട്ടത്തിൽ സ്നേഹം കൂടി വിൽക്കുമായിരുന്നു എന്ന് അറിയില്ലായിരുന്നു; കുഴപ്പം സംഭവിച്ചത് ലക്ഷ്മിയെ അവർ ട്രാപ്പിലാക്കുന്നതോടെ; കാന്തവും ഇരുമ്പും തമ്മിലുള്ള ബന്ധമായിരുന്നു ലക്ഷ്മിയും ലതയും തമ്മിൽ; ലക്ഷ്മിയുടെ വീട്ടിലെ നാല് സിസിടവികളും ബന്ധിപ്പിച്ചിരുന്നത് പ്രകാശ് തമ്പിയുടെ മൊബൈലിലേക്ക്; ബാലഭാസ്‌കറിന്റെ മരണത്തിൽ സംശയിക്കുന്നത് പൂന്തോട്ടത്തുകാരെ തന്നെ; വിവാദങ്ങൾ കത്തിപടരുമ്പോൾ ബാലുവിന്റെ അച്ഛൻ ഉണ്ണി മറുനാടനോട് പറഞ്ഞത്
എന്റെ ചേട്ടൻ കാശ്മീർ മുതൽ കന്യാകുമാരി വരെ അലഞ്ഞ് നടന്നപ്പോൾ എന്തേ നിങ്ങളാരും കൂടെ പോയില്ല? എകെ ആന്റണിയുടെ മുഖത്ത് നോക്കി പരസ്യമായി ചോദ്യങ്ങൾ ഉന്നയിച്ച് പ്രിയങ്കാ ഗാന്ധി; കോൺഗ്രസിനെ രക്ഷിക്കാൻ രാഹുലിന് കഴിയില്ലെന്ന് ബോധ്യമായപ്പോൾ പ്രിയങ്ക തന്നെ ചുമതല ഏൽക്കുമെന്ന സൂചനകൾ ശക്തം; രാഹുലിനെ വട്ടുതട്ടി കൊണ്ടിരുന്ന മുതിർന്ന നേതാക്കളെല്ലാം ഞെട്ടലിൽ; ഓരോ സംസ്ഥാനത്തും ചെറുപ്പക്കാരെ പണി ഏൽപ്പിക്കാൻ കൃത്യമായ പദ്ധതിയൊരുക്കി അണിയറയിൽ പ്രിയങ്ക നിറയുന്നു
സെമി ന്യൂഡിന് 100 ഡോളർ; ഫുൾ നൂഡ് കാണാൻ 500 ഡോളറും; പണം കൊടുക്കുന്നതിന് അനുസരിച്ച് നഗ്നതയുടെ അതിപ്രസരം നിറഞ്ഞ ചിത്രങ്ങൾ കാണാം; കച്ചവടം കൂട്ടാൻ ടെലഗ്രാമിൽ പരസ്യവും കേസിൽ നിന്ന് തലയൂരാൻ ഫെയ്‌സ് ബുക്കിൽ നവോത്ഥാനവും; ഓൺലൈൻ സെക്‌സ് റാക്കറ്റിനെ പൊളിച്ച 'ഓപ്പറേഷൻ ബിഗ് ഡാഡി'യിൽ കുടുങ്ങി ജാമ്യത്തിൽ ഇറങ്ങിയ രശ്മി നായർ പാട്രിയോൺ ക്രൗഡ് ഫണ്ടിങ് സോഷ്യൽ മീഡിയാ ആപ്പ് വഴി ഇന്ത്യൻ നിയമങ്ങളെ പുച്ഛിച്ചു തള്ളി പണമുണ്ടാക്കുന്നത് ഇങ്ങനെ
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
നാട്ടിൽ നിന്നും ഓടിച്ചത് നക്‌സലെന്ന് മുദ്രകുത്തി; അമ്മയ്ക്ക് ബലിയിടാൻ പോലും അനുവാദം നൽകാതിരുന്നത് മതം മാറിയെന്ന കാരണം പറഞ്ഞ്; ബാലചന്ദ്രൻ ചുള്ളിക്കാടിനെ സമ്പന്നതയുടെ തിളപ്പിൽ സഹോദരൻ ജയചന്ദ്രൻ ദ്രോഹിച്ചത് എങ്ങനെയൊക്കെ എന്ന് എണ്ണമിട്ട് പറഞ്ഞ് നടൻ സലിംകുമാർ; സഹോദരനെ ബാലചന്ദ്രൻ ചുള്ളിക്കാട് ഏറ്റെടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സലിം കുമാർ
പുറത്ത് സ്ത്രീ സമത്വവും നവോത്ഥാന പ്രസംഗവും തകൃതി; ഉള്ളിൽ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച് ആഘോഷം; ബിഗ്ബോസ് താരം ദിയ സനയും പൊതുപ്രവർത്തകയായ അഡ്വക്കേറ്റ് ബബിലയും അടങ്ങിയ പുരോഗമനവാദികൾ രഹസ്യമായി നടത്തുന്ന തെറി വിളിക്കൂ സങ്കടം അകറ്റൂ എന്ന സീക്രട്ട് ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത്; കണ്ണടിച്ച് പോകുന്ന തെറിവിളി പുറത്തായതോടെ ഗ്രൂപ്പ് പൂട്ടി പുരോഗമനവാദികൾ
ഓപ്പറേഷൻ ബിഗ് ഡാഡി ഫെയിം രശ്മി നായർ തന്റെ മാനേജർ എന്ന് പറഞ്ഞ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ പരസ്യം നൽകിയത് മറുനാടൻ എഡിറ്ററുടെ നമ്പർ; രശ്മിയെ ബന്ധപ്പെട്ടവർക്ക് നൽകുന്നതും എഡിറ്ററുടെ നമ്പർ; നിലയ്ക്കാത്ത കാളുകളുമായി ലോകം എമ്പാടുമുള്ള മലയാളികളായ ഞരമ്പ് രോഗികൾ; വിളിച്ചവരിൽ ബംഗാളികളും ഹിന്ദിക്കാരും വരെ; പൊലീസിൽ പരാതി നൽകിയും വിളിച്ചവരുടെ നമ്പർ പുറത്തുവിട്ടു ഷാജനും
യസീദി പെൺകുട്ടികളെ ചന്തയിലും വാട്‌സ് ആപ്പിലും ടെലിഗ്രാമിലും ലേലം ചെയ്ത് വിറ്റുകോടികൾ സമ്പാദ്യം; കോടീശ്വരന്മാരിൽ നിന്നും സംഘടനകളിൽ നിന്നും ചില രാജ്യങ്ങളിൽ നിന്നും സംഭാവനയായി ശതകോടികൾ; പെട്രോൾ കള്ളക്കടത്തിലൂടെ പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളർ; മോചനദ്രവ്യമായി പ്രതിവർഷം വാരിക്കൂട്ടിയിരുന്നത് 20 ദശലക്ഷം ഡോളർ; എല്ലാം സ്വരുക്കൂട്ടിയിട്ടും യുദ്ധമുഖത്ത് ഭക്ഷണം നൽകാൻപോലും കഴിയാതെ ഐഎസ് പൊളിഞ്ഞത് എങ്ങനെ?
യൂസ് ഇറ്റ്, കിടുവാണ് എന്ന് സജസ്റ്റ് ചെയ്തപ്പോളും ടോയ്സ് ഉപയോഗിക്കുന്നതിനോട് ഒരിക്കലും പൊരുത്തപ്പെടാൻ സാധിച്ചില്ല; കാമുകിയുടെ പിറന്നാളിന് കാമുകൻ കൊടുത്ത ഗിഫ്റ്റ് കണ്ട് ശരിക്കും ഞെട്ടിപ്പോയി... ഒരു വൈബ്രേറ്റർ! കാമുകൻ കിടുവാണേൽ ഇതിന്റെ ഒക്കെ വല്ല ആവിശ്യം ഉണ്ടോ എന്ന് ചോദിക്കുന്നവരോട്: രണ്ടിന്റേയും ഫീൽ വേറേ വേറേ ആകാം; സ്ത്രീ സ്വയംഭോഗാനുഭവങ്ങളുമായി സെക്സ് ടോയ്സുകളെ പരിചയപ്പെടുത്തി ശ്രീലക്ഷ്മി അറക്കൽ: സോഷ്യൽ മീഡയിയിൽ തെറിവിളിക്കാരും സജീവം
കടമായി നൽകിയ ഒന്നേമുക്കാൽ ലക്ഷം തിരിച്ചു വാങ്ങാതെ നിർബന്ധിച്ചത് കല്യാണം കഴിക്കാൻ; കാശ് അക്കൗണ്ടിലിട്ടിപ്പോൾ തിരിച്ചും അക്കൗണ്ടിലേക്ക് തന്നെ ഇട്ടു; ഭർത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി; കുടുംബത്തിനൊപ്പം ഉറച്ചു നിൽക്കുന്ന പൊലീസുകാരിയുടെ ഉറച്ച മനസ്സ് ക്രൂരതയുടെ കനൽ ആളിക്കത്തിച്ചു; മുമ്പും കൊല്ലാൻ ശ്രമിച്ചു; ശല്യം അതിരുവിട്ടപ്പോൾ വള്ളിക്കുന്നം എസ് ഐയെ എല്ലാം അറിയിച്ചത് മൂന്ന് മാസം മുമ്പ്; സൗമ്യയെ ചുട്ടെരിച്ച അജാസിന്റെ പകയുടെ ചുരുൾ അഴിയുമ്പോൾ