Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോയിഡയിലെ മൊബൈൽ ഫോൺ നിർമ്മാണ യൂണിറ്റിൽ സാംസങ് മുടക്കുന്നത് 4915 കോടി രൂപ; പ്രതിവർഷം നിർമ്മിക്കുന്നത് 12 കോടി മൊബൈൽ ഫോണുകൾ; ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാണ ഫാക്ടറി തുറന്നു മോദിയും ദക്ഷിണ കൊറിയൻ പ്രധാനമന്ത്രിയും

നോയിഡയിലെ മൊബൈൽ ഫോൺ നിർമ്മാണ യൂണിറ്റിൽ സാംസങ് മുടക്കുന്നത് 4915 കോടി രൂപ; പ്രതിവർഷം നിർമ്മിക്കുന്നത് 12 കോടി മൊബൈൽ ഫോണുകൾ; ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാണ ഫാക്ടറി തുറന്നു മോദിയും ദക്ഷിണ കൊറിയൻ പ്രധാനമന്ത്രിയും

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ലോകത്തെ മൊബൈൽ കമ്പനികളുടെ ഏറ്റവും വലിയ മാർക്കറ്റ് ഇന്ത്യയാണ്. ഇന്ത്യൻ വിപണിയിൽ വിറ്റഴിയുന്നതു പോലെ സ്മാർട്ട് ഫോണുകൾ മറ്റെവിടെയും വിറ്റഴിയുന്നില്ല. ഇനിയും വിശാലമായ സാധ്യതകളാണ് മൊബൈൽ കമ്പനികൾക്ക് മുന്നിലുള്ളത്. അതുകൊണ്ട് തന്നെ വിദേശ നിർമ്മിത ഫോണുകൾ ഇറക്കുമതി ചെയ്ത് വിൽക്കുന്ന രീതി മാറ്റി. ഇന്ത്യയിൽ നിർമ്മാണ യൂണിറ്റ് തുടങ്ങി മൊബൈൽ ഫോണുകൾ വിപണിയിൽ എത്തിക്കുക എന്ന തന്ത്രത്തിലേക്ക് കമ്പനികൾ മാറിക്കഴിഞ്ഞു. പ്രമുഖങ്ങളായ പല കമ്പനികളും ഇതിനോടകം ഇന്ത്യയിൽ നിർമ്മാണ യൂണിറ്റ് തുറന്നു കഴിഞ്ഞു. മേക്ക് ഇൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാറും ഇതിന് താൽപ്പര്യമെടുക്കുന്നുണ്ട്. മോദി സർക്കാറിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വലിയ മൊബൈൽ ഫോൺ ഫാക്ടറി നോയിഡയിൽ പ്രവർത്തനം തുടങ്ങി. പ്രധാനമന്ത്രി മോദിയും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.

ലോകപ്രശ്‌സതരാ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ സാംസങാണ് ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാണ ഫാക്ടറി ഇന്ത്യയിൽ തുറന്നത്. ഉത്തർ പ്രദേശിലെ നോയിഡയിലാണ് ഫാക്ടറി പ്രവർത്തിക്കുന്നത്. നോയിഡയിലെ ഫാക്ടറിയിലൂടെ പ്രതിവർഷം 68 ദശലക്ഷം മൊബൈൽ ഫോണുകൾ ഉത്പാദിപ്പിക്കുമെന്നും്. ഇത് 2020 വരെ ഘട്ടംഘട്ടമായി നടപ്പാകുന്ന വികസനത്തിലൂടെ പ്രതിവർഷം ഏകദേശം 120 ദശലക്ഷം മൊബൈൽ ഫോണുകൾ എന്ന തലത്തിലെത്തിക്കുമെന്ന് സാംസങ് അറിയിച്ചു. 

സാംസങിന്റെ ഗവേഷണ വിഭാഗവും ഇന്ത്യയിൽ പ്രവർത്തിക്കുമെന്നാണ് അറിയുന്നത്. ഇക്കാര്യം ഉദ്ഘാടന ചടങ്ങൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കുകയും ചെയ്തു. ലോകോത്തര കമ്പനിയായ സാംസങ്ങിന്റെ ഗവേഷണവികസന വിഭാഗം ഇന്ത്യയിലാണ് എന്നതിനൊപ്പം കമ്പനിയുടെ ഏറ്റവും വലിയ ഫാക്ടറിയും ഇന്ത്യയിലെത്തുന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2014 നു ശേഷം മൊബൈൽ ഫോൺ നിർമ്മാണ രംഗത്ത് മാത്രം ഇന്ത്യയിൽ നാലു ലക്ഷം തൊഴിലവസരങ്ങളുണ്ടായതായി പ്രധാനമന്ത്രി പറഞ്ഞു.

1996 ൽ ആരംഭിച്ച നോയിഡ ഫാക്ടറിയുടെ വികസനം കഴിഞ്ഞ വർഷം ജൂണിലാണ് പ്രഖ്യാപിക്കപ്പെട്ടത്. 4915 കോടി രൂപയാണ് ഇതിനായി സാംസങ് മുടക്കിയാണ് പുതിയ ഫാക്ടറിയുടെ നിർമ്മാണം. 1,29,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പ്ലാന്റാണ് ഉദ്ഘാടനം ചെയ്ത്. 23 വർഷം മുൻപ് ഇന്ത്യൻ വിപണിയിലേക്കു വന്ന സാംസങ് വിവിധ ഉത്പന്നങ്ങളിലൂടെ ഇന്നു രാജ്യത്തിന്റെ ഭാഗമാണ്. രാജ്യത്തെ സ്മാർട് ഫോൺ വിപണിയിലെ മൂന്നിലൊന്നു കയ്യടക്കിയ സാംസങ്ങിനു ഇന്ത്യയിൽ മാത്രം 70000 ജീവനക്കാരുണ്ട്.

രണ്ടായിരം വർഷം മുൻപ് തന്നെ ഇന്ത്യയുമായി വ്യാപാരം നടത്തിയിരുന്ന കൊറിയയുടെ വ്യാപാര ചരിത്രം ഉദ്ഘാടനച്ചടങ്ങിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഓർമിപ്പിച്ചു. ഇരുരാജ്യങ്ങളുടെയും വാണിജ്യരംഗത്തിന് പുതിയ ഫാക്ടറി മുതൽക്കൂട്ടാകുമെന്നും നേരിട്ട് 2,000 തൊഴിലവസരങ്ങൾക്കു കൂടി ഫാക്ടറിയിലെ വികസനം സഹായിക്കുമെന്നും മൂൺ ജെ പറഞ്ഞു.

പരോക്ഷമായി 35,000 തൊഴിലവസരങ്ങളാണ് പുതിയ ഫാക്ടറിയിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഫാക്ടറി വികസനത്തിലൂടെ 'മെയ്ക് ഇൻ ഇന്ത്യ'യെ മെയ്ക് ഫോർ ദ് വേൾഡ്' എന്ന തലത്തിലേക്കാണ് സാംസങ് കമ്പനി പരിവർത്തനം ചെയ്യുന്നതെന്ന് ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ച സാംസങ് ഇന്ത്യ സിഇഒ എച്ച്.സി.ഹോങ് പറഞ്ഞു. ഇന്ത്യയോട് കമ്പനിക്കുള്ള പ്രതിബദ്ധതയാണ് ഇത് കാട്ടുന്നത്. ഇന്ത്യൻ സർക്കാർ നയങ്ങൾക്കൊത്ത് പ്രവർത്തിക്കാനാണ് കമ്പനിയുടെ ശ്രമം. മൊബൈൽ ഫോണുകളുടെ ആഗോള കയറ്റുമതി കേന്ദ്രമാകാനുള്ള ഇന്ത്യൻ സ്വപ്നത്തിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ആപ്പിൾ കമ്പനിയുടെയും ചൈനീസ് മൊബൈൽ ഫോൺ കമ്പനികളായ ഷവോമി, ഓപ്പോ, വിവോ, ലെനോവ എന്നിവയിൽ നിന്നും കനത്ത മൽസരമാണ് ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട് ഫോൺ വിപണിയായ ഇന്ത്യയിൽ സാംസങ് നേരിടുന്നത്. ഇന്ത്യയിൽ തന്നെ ഉത്പാദനത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതോടെ രാജ്യത്തെ വിപണിയിലും മികച്ച പ്രകടനം കാട്ടാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷിക്കുന്നത്. 201617 ൽ വിവിധ ഉത്പന്നങ്ങളുടെ വിൽപനയിലൂടെ അരലക്ഷം കോടി രൂപ നേടിയ കമ്പനിയുടെ 34,000 കോടി രൂപ വരുമാനവും മൊബൈൽ വിൽപനയിലൂടെയായിരുന്നുവെന്നാണ് കണക്ക്. അതേസമയം ഐഫോൺ അടക്കമുള്ള കമ്പനികൾ ഹൈദരാബാദിൽ നിർമ്മാണ യൂണിറ്റ് തുടങ്ങാനുള്ള ഒരുക്കങ്ങളും നടത്തിവരികയാണ്. അതുകൊണ്ട് ഇന്ത്യൻ മൊബൈൽ മേഖലയിൽ വരാനിരിക്കുന്നത് കടുത്ത മത്സരത്തിന്റെ നാളുളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP