Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആഭ്യന്തര വിമാന നിരക്കുകൾ പകുതിയായി കുറയ്ക്കാനുറച്ച് കേന്ദ്രം; ഇന്ധന-സേവന നികുതികൾ കുറയ്ക്കും

ആഭ്യന്തര വിമാന നിരക്കുകൾ പകുതിയായി കുറയ്ക്കാനുറച്ച് കേന്ദ്രം; ഇന്ധന-സേവന നികുതികൾ കുറയ്ക്കും

തിരുവനന്തപുരം: ആഭ്യന്തര വിമാനയാത്രയ്ക്ക് വേണ്ടിവരുന്ന ചെലവ് പകുതിയായി കുറയ്ും. കേന്ദ്രസർക്കാരിന്റെ പുതിയ സിവിൽ വ്യോമയാന നയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ധന നികുതിയും സേവന നികുതിയും പൂർണമായി ഒഴിവാക്കും.

നികുതി ഒഴിവാക്കുമ്പോൾ ടിക്കറ്റ് ചാർജ് ആനുപാതികമായി വർദ്ധിപ്പിക്കാതിരുന്നാൽ ടിക്കറ്റ് നിരക്ക് നിലവിലുള്ളതിന്റെ പകുതിയായി കുറയും. അതിന് വിമാനക്കമ്പനികൾ തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. കേന്ദ്ര സർക്കാരിന്റെ ആനുകൂല്യം സ്വന്തമാക്കാൻ കമ്പനികൾ തീരുമാനിച്ചാൽ യാത്രക്കാരുടെ പ്രതീക്ഷ പാളും. എന്തായും ഇതിന് വിമാനക്കമ്പിനികളെ അനുവദിക്കില്ലെന്ന സൂചനയാണ് കേന്ദ്ര സർക്കാർ നൽകുന്നത്.

ഒരു മണിക്കൂർ വ്യോമദൈർഘ്യമുള്ള സ്ഥലങ്ങളിൽ നികുതിയുൾപ്പെടെ ടിക്കറ്റ് നിരക്ക് 2500 രൂപയിൽ ഒതുക്കുന്നതിനുള്ള സാദ്ധ്യതകളാണ് സർക്കാർ തേടുന്നത്. ഇക്കാര്യത്തിൽ ചർച്ച അന്തിമഘട്ടത്തിലാണ്. വിദേശരാജ്യങ്ങളിലെപ്പോലെ ആഭ്യന്തര യാത്രാമേഖലയിൽ വിമാനയാത്രയ്ക്ക് കൂടുതൽ പ്രാമുഖ്യം നൽകിയുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്. ഇതനുസരിച്ച് വിവിധ വിമാനക്കമ്പനികളുമായി ചർച്ചകൾ ആരംഭിച്ചു.തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് 7000ത്തിനും 13000 ത്തിനും ഇടയിലാണ് ഇപ്പോഴത്തെ വിമാനനിരക്കെങ്കിൽ ഇന്ധന നികുതിയും സേവന നികുതിയും പൂർണമായി ഒഴിവാക്കിയാൽ അത് 4500-6000ആയി കുറയും.

കാരണം ഇപ്പോഴത്തെ നിരക്കിൽ അയ്യായിരം രൂപയോളം ഇന്ധനനികുതിയുടെ പേരിലുള്ള എയർസർവീസ് ചാർജാണ്. ഇതിന് പുറമേ 5.6 ശതമാനം സർവീസ് ടാക്‌സും കൂടാതെ മറ്റ് നികുതികളുമാണ്. തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് 2500 രൂപ മുതൽ 4000 രൂപവരെയാണ് ട്രെയിനിൽ എ.സി ടിക്കറ്റ് നിരക്ക്. പുതിയ നിർദ്ദേശം നടപ്പാക്കുകയാണെങ്കിൽ തിരുവനന്തപുരത്തുനിന്ന് ചെന്നൈ, മുംബയ്, കൊച്ചി, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് എ.സി ട്രെയിൻ നിരക്കിന് അല്പം കൂടിയ നിരക്കിൽ വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയും.

കിങ് ഫിഷറും ഡെക്കാൻ എയർവേസും പോലെ കുറഞ്ഞ നിരക്കിൽ വിമാനയാത്രാസൗകര്യം നൽകാൻ മുന്നോട്ടുവന്ന സ്ഥാപനങ്ങളെ നഷ്ടത്തിലെത്തിച്ചത് ജെറ്റ് ഫ്യൂവൽ നികുതിയിലെ വൻ ബാദ്ധ്യതയാണ്. ഇത് തിരിച്ചറിഞ്ഞാണ് നയം മാറ്റം. രാജ്യത്ത് 430 വിമാനത്താവളങ്ങളാണുള്ളത്. ഇതിൽ 90 വിമാനത്താവളങ്ങളാണ് നിലവിൽ പ്രവർത്തിക്കുന്നത്. ബാക്കി വിമാനത്താവളങ്ങൾ വികസിപ്പിക്കുന്നതിന് 50 കോടി രൂപയുടെ പാക്കേജും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP