Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജമ്മുകാശ്മീരിലെ നിയന്ത്രണങ്ങൾ പുനപരിശോധിക്കണമെന്ന് സുപ്രീംകോടതി പറയുമ്പോൾ കേന്ദ്രസർക്കാർ വരുത്തിവെച്ച നഷ്ടങ്ങൾ എങ്ങനെ മറികടക്കും; കണക്കുകൾ മൂടിവെക്കാനാകില്ലെന്ന് കേന്ദ്രം ഓർക്കുന്നത് നന്ന്; ഇന്റർനെറ്റ് സേവനം ലഭ്യമാകാതെ ഒരു ജനത തള്ളിനീക്കിയത് നാല് മാസക്കാലം

ജമ്മുകാശ്മീരിലെ നിയന്ത്രണങ്ങൾ പുനപരിശോധിക്കണമെന്ന് സുപ്രീംകോടതി പറയുമ്പോൾ കേന്ദ്രസർക്കാർ വരുത്തിവെച്ച നഷ്ടങ്ങൾ എങ്ങനെ മറികടക്കും; കണക്കുകൾ മൂടിവെക്കാനാകില്ലെന്ന് കേന്ദ്രം ഓർക്കുന്നത് നന്ന്; ഇന്റർനെറ്റ് സേവനം ലഭ്യമാകാതെ ഒരു ജനത തള്ളിനീക്കിയത് നാല് മാസക്കാലം

വി മുബഷിർ

ന്യൂഡൽഹി: ജമ്മുകാശ്മീരിൽ കേന്ദ്രസർക്കാർ നാല് മാസക്കാലമാണ് ഇന്റർനെറ്റ് സേവനം എടുത്തുകളഞ്ഞത്. ഇത് മൂലം ജമ്മുകാശ്മീരിലെ ജനങ്ങൾക്ക് അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റാൻ പറ്റാത്ത അവസ്ഥയുണ്ടായി. ഡിജിറ്റൽ മേഖല താറുമാറായി, ബാങ്കിങ് സേവനങ്ങളിൽ തടസ്സങ്ങൾ ഉണ്ടായി, ബിസിനസ് മേഖലയിൽ തളർച്ച രൂപപ്പട്ടു. എല്ലാം കുഴഞ്ഞുമറിഞ്ഞു നാല് മാസക്കാലം കേന്ദ്രസർക്കാറിന്റെ തെറ്റായ നിലപാട് മൂലം. അതേസമയം ഇത് കേന്ദ്രസർക്കാറിന്റെ ധിക്കാരമാണെന്ന ആക്ഷേപവും ഉയർന്നു. ഇന്റർനെറ്റ് സേവനം വിച്ഛേദിക്കുകയെന്നത് കേന്ദ്രസർക്കാറിന്റെ ഒരു ശീലമായി മാറിക്കഴിഞ്ഞു. കേന്ദ്രസർക്കാറിന്റെ ഈ നിലപാട് മൗലീകവകാശ ലംഘനമാണെന്നാണ് വിലിയരുത്തപ്പെടുക.

എന്നാൽ സുപ്രീം കോടതി തന്നെ ഇപ്പോൾ കേന്ദ്രസർക്കാറിന്റെ ഈ തെറ്റായ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുന്നു. ജമ്മുകാശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും പുനപരിശോധിക്കണമെന്നും, ഇന്റർനെറ്റ് സേവനം മൗലിക അവകാശമാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് സുപ്രീം കോടതി. അനിശ്ചിത കാലത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കുന്നത് അംഗീകരിക്കാൻ പറ്റില്ലെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. കാശ്മീരിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്തങ്ങളിലുള്ള ഹരജികൾ പരിഗണിക്കവെയാണ് സുപ്രീം കോടിതിയുടെ ഈ നിരീക്ഷണം.

അതേസമയം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടാണ് ജമ്മുകാശ്മീരിൽ ടെലികോം സേവനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. നിരോധാജ്ഞയുടെ പേരിൽ കേന്ദ്രസർക്കാർ ഇന്റർനെറ്റ് സേവനം നിരോധിക്കുന്ന ഭരണഘടനാ വിരുദ്ധമാണെന്നാണ് വിലയിരുത്തുന്നത്. ഇന്റർനെറ്റ് സേവനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയത് ജമ്മുവിൽ ഉണ്ടായ നഷ്ടം സർക്കാറിന് മൂടിവെക്കാനാകില്ല. ടെലികോം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ അടക്കം നഷ്ടത്തിലേക്ക് വഴുതി വീണു. രാജ്യത്തുണ്ടായ ഏറ്റവും വലിയ നഷ്ടമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇന്റർനെറ്റ് സേവനങ്ങൽ വിച്ഛേദിച്ച് കേന്ദ്രം നടത്തുന്ന നീക്കം ജനാധിപത്യ വിരുദ്ധവും, അഭിപ്രായ സ്വാതന്ത്രത്തിന് വിലേക്കേർപ്പെടുത്തുന്നതിന് തുല്യമാണെന്നാണ് മറ്റൊരു വാദം. എന്നാൽ ഇന്റർനെറ്റിനെ മാത്രം ആശ്രയിക്കുന്ന ഒറു സമൂഹത്തിന് നേര, ഭരണഘടം നടത്തുന്ന ഈ വിലയ്ക്ക് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പോലും ബാധിക്കും.

ജമ്മുകാശ്മീരിന് നഷ്ടം 2.4 ബില്യൺ ഡോളർ

കേന്ദ്രസർക്കാർ ജമ്മുകാശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം മേഖലയിൽ സാമ്പത്തിക നഷ്ടങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. വ്യാപാര മേഖലിയിൽ തന്നെ ഭീമമായ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇറക്കുമതി, കയറ്റുമതി വ്യാപാരത്തെയും, അടിസ്ഥാന സൗകര്യ വികസനത്തെയുമെല്ലാം കേന്ദ്രം നടപ്പിലാക്കിയ നയങ്ങൽ മൂലം ഗുരുതരമായി ബാധിച്ചു. അടുത്തിടെ കേന്ദ്രസർക്കാർ നടപ്പിലാക്കിയ പല നയങ്ങളിലും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞതിന് പിന്നാലെ മേഖലയിലെ വ്യാപാര മേഖലയിൽ 2.4 ബില്യൺ ഡോളർ നഷ്ടമാണ് ഉണ്ടാക്കിയത്.

കാശ്മീർ ചേമ്പർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി(കെസിസിഐ) Kashmir Chamber of Commerce and Industry (KCCI), told Reuters.ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. കാശ്മീരിന്റെ ഉപമേഖലയെയും വ്യാപാരം മേഖലയെയുമെല്ലാം അനുച്ഛേദം 370 റദ്ദ് ചെയ്തതിനെ തുടർന്ന് തളർച്ചയിലേക്കെത്തുന്നതിന് കാരണമായിട്ടുണ്ട്. ടെലികോം വ്യവസായ മേഖലയെ പോലും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്റർനെറ്റ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും, രാജ്യത്തെ മുഖ്യ കമ്പനികൾക്കുമെല്ലാം അനുച്ഛേദം 370 റദ്ദ് ചെയ്തതിനെ നഷ്ടം നേരിട്ടുണ്ട്.

ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതോടെ ടെലികോം കമ്പനികളും നഷ്ടത്തിൽ

ജമ്മുആൻഡ് കാശ്മീരിൽ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നായ ഭാരതി എയർടെല്ലിന് ഏകദേശം 25 ലക്ഷം മുതൽ 30 ലക്ഷം വരെയുള്ള വരിക്കാരെ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. വൊഡാഫോൺ ഐഡിയക്കും ജമ്മു ആൻഡ് കാശ്മീരിൽ ഉപഭോക്താക്കളെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തിലാണ് രാജ്യത്തെ മുൻനിര ടെലികോം കമ്പനികളായ ഭാരതി എയർടെല്ലിനും, വൊഡാഫോൺ ഐഡിയക്കും വൻ തിരിച്ചടി നേരിട്ടത്. ഐസിഐസിഐ സെക്യൂറിറ്റീസാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.

അതേസമയം ജമ്മു ആൻഡ് കാശ്മീരിന് പ്രത്യേക പദവി ഉറപ്പാക്കുന്ന ഭരണ ഘടനയിലെ 370 വകുപ്പ് നീക്കം ചെയ്ത് സംസ്ഥാനത്തെ രണ്ടാക്കി വിഭജിച്ചിരുന്നു. ഇതിനെ തുടർന്ന് മേഖലയിൽ ടെലികോം, ഇന്റർനെറ്റ് സേവനങ്ങൾക്ക് കേന്ദ്രസർക്കാർ റദ്ദ് ചെയ്തിരുന്നു. അതേസയം കേന്ദ്ര ഭരണ പ്രദേശമായി മാറിയ ഈ രണ്ട് മേഖലകളിൽ പുതുതായി അധികാരത്തിൽ വരുന്ന പ്രാദേശിക ഭരണ സംവിധാനങ്ങളുടെ സഹായത്തോടെ ഇന്റർനെറ്റ് സംവിധാനം ശക്തിപ്പെടുത്തുമെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ പാർലമെന്റിൽ വ്യക്തമാക്കിയിരിക്കുന്നത്.

നാല് മാസത്തോളം ഇന്റർനെറ്റ് സേവനം ജമ്മുകാശ്മീരിൽ നിർത്തിവെച്ചതിനെ തുടർന്നാണ് നിരവധി ഉപഭോക്താക്കൾക്ക് വാട്സാപ്പ് എക്കൗണ്ടുകൾ നഷ്ടമായിട്ടുണ്ട്. രാജ്യത്ത് കേന്ദ്രസർക്കാർ ഒരു നിയമം നടപ്പിലാക്കിയതിനെ തുടർന്നുള്ള പുകിലാണിത്. ആഗോള നിയമം അനുസരിച്ച് 120 ദിവസം വാട്സാപ്പ് ഉപയോഗിക്കാതിരുന്നാൽ എക്കൗണ്ട് നഷ്ടപ്പെടും. ഓട്ടോമാറ്റിക്കൽ ലെവലിലാണ് വാട്സാപ്പ് എക്കൗണ്ടുകൾ ഉപയോഗിക്കാതിരുന്നാൽ നഷ്ടപ്പെടുക. ജമ്മുകാശ്മീരിന് മാത്രമായി വാട്സാപ്പ് പ്രത്യേക ഫീച്ചറുകളൊന്നുമില്ല. എക്കൗണ്ടുകൾ നഷ്ടപ്പെട്ടതോടെ നിരവധി വാട്സാപ്പ് ഉപഭോക്താക്കളാണ് പ്രതിസന്ധിയിലായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP