Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പദ്ധതി ചെലവ് 12,000 ൽ നിന്നം 8,000 ആയി വെട്ടിക്കുറച്ച് ടാറ്റ സ്റ്റീൽ ലിമിറ്റഡ്; രാജ്യത്തെ ഏറ്റവും വലിയ ഉരുക്ക് നിർമ്മാതാക്കളുടെ നീക്കം ആശങ്കയോടെ കണ്ട് ബിസിനസ് ലോകം; വാഹന വിപണിയുടെ തകർച്ച മറ്റു മേഖലകളിലും പ്രതിഫലിക്കുമ്പോൾ

പദ്ധതി ചെലവ് 12,000 ൽ നിന്നം 8,000 ആയി വെട്ടിക്കുറച്ച് ടാറ്റ സ്റ്റീൽ ലിമിറ്റഡ്; രാജ്യത്തെ ഏറ്റവും വലിയ ഉരുക്ക് നിർമ്മാതാക്കളുടെ നീക്കം ആശങ്കയോടെ കണ്ട് ബിസിനസ് ലോകം; വാഹന വിപണിയുടെ തകർച്ച മറ്റു മേഖലകളിലും പ്രതിഫലിക്കുമ്പോൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ വർഷങ്ങൾക്കിടയിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ 2019-20 സാമ്പത്തിക വർഷം തങ്ങളുടെ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കാൻ പദ്ധതിയിട്ടിരുന്ന 12,000 കോടി രൂപ 8,000 കോടിയായി ടാറ്റ സ്റ്റീൽ ലിമിറ്റഡ് വെട്ടിക്കുറച്ചു.  യൂറോപ്പിലെയും ഇന്ത്യയിലെയും പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിരുന്ന തുകയിൽ 20 -25% വരെ കുറവുണ്ടാകുമെന്ന് ടാറ്റ സ്റ്റീൽ സിഇഓ യും എംഡിയുമായ ടി വി നരേന്ദ്രൻ പറഞ്ഞു.

ടാറ്റയുടെ യഥാർഥ പദ്ധതി പ്രകാരം ഇന്ത്യയിൽ മാത്രമായി 8,000 കോടി മുതൽമുടക്കാൻ ആയിരുന്നു തീരുമാനം. ഒഡീഷയിലെ കലിംഗനഗർ സ്റ്റീൽ പ്ലാന്റ് വിപുലീകരിക്കാനും പദ്ധതിയിട്ടിരുന്നു. 5 മില്ല്യണിൽ നിന്നും പ്ലാന്റിന്റെ ശേഷി 8 മില്ല്യൺ ആയി വർധിപ്പിക്കും. 2022 ഓടെ ആയിരിക്കും ഇത് പൂർത്തിയാക്കുക. രാജ്യത്തിന്റെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഉരുക്ക് നിർമ്മാതാക്കളാണ് ടാറ്റ. വാഹന വിപണിയുടെ തകർച്ച സാമ്പത്തിക രംഗത്തെയാകെ ഉലയ്ക്കുന്നുവെന്നതിലേക്ക് ടാറ്റയുടെ നടപടി വിരൽ ചൂണ്ടുന്നു. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയോടെ കാര്യങ്ങൾ മെച്ചെടുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് നരേന്ദ്രൻ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP