Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുതിയ കുഷ്യൻ സീറ്റുകൾ; സുന്ദരമായ ഇന്റീരിയർ; വെള്ളമടിച്ചു കയറാത്ത ജനാലകൾ' മുകളിലേക്ക് കേറാനും വീഴാതിരിക്കാനും സംവിധാനം; ഉയർന്ന ക്ലാസുകളെങ്കിലും ലോകോത്തരമാക്കാൻ ഉറച്ച് ഇന്ത്യൻ റെയിൽവേ; ഈ ചിത്രം നമ്മളെ മോഹിപ്പിക്കാതിരിക്കുമോ?

പുതിയ കുഷ്യൻ സീറ്റുകൾ; സുന്ദരമായ ഇന്റീരിയർ; വെള്ളമടിച്ചു കയറാത്ത ജനാലകൾ' മുകളിലേക്ക് കേറാനും വീഴാതിരിക്കാനും സംവിധാനം; ഉയർന്ന ക്ലാസുകളെങ്കിലും ലോകോത്തരമാക്കാൻ ഉറച്ച് ഇന്ത്യൻ റെയിൽവേ; ഈ ചിത്രം നമ്മളെ മോഹിപ്പിക്കാതിരിക്കുമോ?

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പൊട്ടിപ്പൊളിഞ്ഞ സീറ്റുകൾ. ദുർഗന്ധം വമിക്കുന്ന ടോയ്‌ലറ്റുകൾ. മനംമടുപ്പിക്കുന്ന ഭക്ഷണം...ഇന്ത്യയിലോടുന്ന യാത്രാ തീവണ്ടികളിൽ ബഹുഭൂരിപക്ഷത്തിലെയും ഉയർന്ന ക്ലാസ്സുകളിൽപ്പോലുമുള്ള സ്ഥിതിയാണിത്. കാലപ്പഴക്കം ചെന്ന കോച്ചുകളുമായി കിതച്ചോടുന്ന ഇന്ത്യൻ റെയിൽവേ മാറ്റത്തിന്റെ പാതയിലാണ്. കോച്ചുകളുടെ ഇന്റീരിയർ ഡിസൈനും സീറ്റുകളുടെ രൂപവും മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

കണ്ടുമടുത്ത റെയിൽവേ കോച്ചുകളുടെ രൂപമായിരിക്കില്ല പുതിയ റീഡിസൈൻഡ് കോച്ചുകളുടേത്. നീല ഡിസൈനോടുകൂടിയ മെത്തകളും യാത്രക്കാർക്ക് ചെലവിടാൻ കൂടുതൽ സ്ഥലവുമുള്ള ആകർഷണീയമായ ഇന്റീരിയർ ഡിസൈനോടുകൂടിയ കോച്ചുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്. സൗത്ത് സെൻട്രൽ റെയിൽവേയിലാകും പരീക്ഷണാടിസ്ഥാനത്തിൽ ഈ റീഡിസൈൻ ആദ്യം നടപ്പിലാക്കുക.

ആന്ധ്രപ്രദേശിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന തിരുമല എക്സ്‌പ്രസിൽ നവീകരിച്ച ഡിസൈനുകൾ പരീക്ഷിക്കാനാണ് സൗത്ത് സെൻട്രൽ റെയിൽവേ അധികൃതരുടെ തീരുമാനം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിസൈനാകും ഇതിനായി തയ്യാറാക്കുക. പലതരം ഡിസൈനുകൾ ഇപ്പോൾത്തന്നെ പരിഗണനയിലുണ്ട്. യാത്രക്കാർക്ക് കൂടുതൽ ആകർഷണീയവും സൗകര്യപ്രദവുമായ ഡിസൈനാകും തിരഞ്ഞെടുക്കപ്പെടുക.

തിരുപ്പതി മുതൽ വിശാഖപട്ടണം വരെയാണ് തിരുമല എക്സ്‌പ്രസ് ഓടുന്നത്. സൗത്ത് സെൻട്രൽ റെയിൽവേയിലെ ഏഴ് പ്രധാന ജങ്ഷനുകളിലൂടെ കടന്നുപോകുന്ന വണ്ടിയാണിത്. ട്രെയിനിൽ പരിസ്ഥിതിക്ക് ഇണങ്ങുന്ന തരത്തിലുള്ള ബയോ ടോയ്‌ലറ്റുകളും ഷവറുകളുമാകും ഉണ്ടാവുകയെന്ന് അധികൃതർ സൂചിപ്പിച്ചു. കുഷ്യനുകളും പുതിയതായും. ട്രെയിന്റെ ഉൾവശവും സീറ്റുകൾക്ക് അനുസൃതമായി ഡിസൈൻ ചെയ്യും.

ട്രെയിന്റെ പുറംവശത്ത് കലാസൃഷ്ടികൾകൊണ്ട് അലങ്കരിക്കാനും റെയിൽവേ ആലോചിക്കുന്നുണ്ട്. ശ്രീകാളഹസ്തിയിൽനിന്നുള്ള കലംകാരി, തിരുപ്പതിയിലെ ചന്ദ്രഗിരി കോട്ട, ശ്രീഹരിക്കോട്ട, അണ്ണാവരം ക്ഷേത്രം, വിജയവാഡയിലെ കനകദുർഗ ക്ഷേത്രം, കൊല്ലേരു ബേഡ് സാങ്ച്വറി, ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ്, ഗോദാവരി ആർച്ച് ബ്രിഡ്ജ് തുടങ്ങിയവ കോച്ചിന് മോടികൂട്ടാനായി കലാസൃഷ്ടികളായി പുനർജനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP