Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കർഷകരോട് കാട്ടുന്ന ക്രൂരത മല്യയോടില്ല; വായ്പ തിരിച്ചിടച്ചില്ലെങ്കിൽ വേണ്ടെന്ന് വയ്ക്കും; കിങ്ഫിഷറിന് നൽകിയ 400 കോടി യൂണൈറ്റഡ് ബാങ്ക് എഴുതിത്തള്ളും; മറ്റ് ബാങ്കുകളും ഈ പാത പിന്തുടരും

കർഷകരോട് കാട്ടുന്ന ക്രൂരത മല്യയോടില്ല; വായ്പ തിരിച്ചിടച്ചില്ലെങ്കിൽ വേണ്ടെന്ന് വയ്ക്കും; കിങ്ഫിഷറിന് നൽകിയ 400 കോടി യൂണൈറ്റഡ് ബാങ്ക് എഴുതിത്തള്ളും; മറ്റ് ബാങ്കുകളും ഈ പാത പിന്തുടരും

കൊൽക്കത്ത: യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ വിജയ് മല്യയുടെ 400 കോടി കടം എഴുതിത്ത്തള്ളുന്നു. മല്യയുടെ കിങ്ഫിഷർ എയർലൈൻസിന് ബാങ്ക് നൽകിയ കടം വീണ്ടെടുക്കാനാവില്ലെന്ന് ബാങ്ക് വക്താക്കൾ പറഞ്ഞു.

കഴിഞ്ഞ രണ്ടുവർഷമായി ബാങ്കിന് പലിശ ലഭിക്കുന്നില്ല. 17 ബാങ്കുകളുടെ കൺസോർഷ്യം 7500 കോടി രൂപയാണ് കിങ്ഫിഷർ എയർലൈൻസിന് വായ്പയായി നൽകിയത്. ഇതിൽ 1000 കോടി തിരിച്ചുപിടിച്ചു. ഇനി കിട്ടാനുള്ള 6500 കോടി രൂപ ബാങ്കുകൾ എഴുതിത്ത്തള്ളുകയാണ്. യുണൈറ്റഡ് ബാങ്കാണ് ആദ്യമായി കടം തിരിച്ചുപിടിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്. മറ്റു ബാങ്കുകളും വൈകാതെ യുണൈറ്റഡ് ബാങ്കിന്റെ പാത പിന്തുടരും. സാധാരണ കർഷകന്റെ ചെറുകിട വായ്പകൾ പോലും തിരിച്ച് പിടിക്കാൻ അത്യാർത്തി കാണിക്കുന്ന ബാങ്കുകളാണ് മല്യയെ വെറുതെ വിട്ട് വായ്പ എഴുതി തള്ളുന്നത്.

കിങ് ഫിഷറിന്റെ അക്കൗണ്ടിൽ കാശൊന്നും എത്തുന്നില്ല. അതുകൊണ്ട് തന്നെ വായ്പാ തുക തിരിച്ചു പടിക്കാനാകില്ല. ചില കെട്ടിടങ്ങൾ ലേലം ചെയ്ത് കുറിച്ച് കാശ് കിട്ടുമായിരിക്കാം. എന്നാൽ അത് പലിശ ഇനത്തിൽ പോലും തികയില്ല. അതുകൊണ്ട് വായ്പ എഴുതി തള്ളുന്ന അവസ്ഥയാകും ഫലത്തിൽ ഉണ്ടാവുകയെന്ന് പൊതു മേഖലാ ബാങ്കായ യുണൈറ്റഡ് ബാങ്ക് വിശദീകരിക്കുന്നു. ഈ പാത മറ്റ് ബാങ്കുകളും പിന്തുടരുമ്പോൾ മല്യയ്ക്ക് വായ്പ മുഴുവനായി ഒഴിവായി കിട്ടും.

ഫലത്തിൽ നഷ്ടം ഖജനാവിനാകും. കിങ്ഫിഷർ എയർലൈൻസിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ വന്നപ്പോഴാണ് മല്യ ബാങ്കുകളുടെ സഹായം തേടിയത്. സ്വാധീനം ഉപയോഗിച്ച് എസ്‌ബിഐ അടക്കമുള്ള ബാങ്കുകളെ കൺസോർഷ്യം ഉണ്ടാക്കി. വലിയ തുക വായ്പയും വാങ്ങി. ഇത് തിരിച്ചടയ്ക്കാനുള്ള സാമ്പത്തിക സ്ഥിതിയിലേക്ക് മല്യ എത്തില്ലെന്ന് അന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. എന്നാൽ എല്ലാം ശരിയാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ഉൾപ്പെടെ നിലപാട് എടുത്തു. അങ്ങനെയാണ് അത്യപൂർവ്വ നടപടിയിലൂടെ ബാങ്കുകളുടെ കൺസോർഷ്യം വായ്പ നൽകിയത്. ഇതാണ് നഷ്ടമാകുന്നത്. എല്ലാം പൊതുമേഖലാ ബാങ്കുകളായതിനാൽ നഷ്ടം ഖജനാവിന് തന്നെയാണ്.

അതിനിടെ മദ്യ കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ചെയർമാൻ വിജയ് മല്യയെ പുറത്താക്കാൻ നിലവിലെ ഉടമകളായ ഡിയാജിയോ ശ്രമങ്ങൾ തുടങ്ങിയതായാണ് സൂചന. സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് നടപടി. ചെയർമാൻ സ്ഥാനത്തു നിന്ന് ഒഴിയാൻ തയ്യാറായില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കാൻ ഓഹരി ഉടമകളോട് ഡയറക്ടർ ബോർഡ് ശുപാർശ ചെയ്യും. യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ 55 ശതമാനം ഓഹരികൾ ഏതാണ്ട് 20,000 കോടി രൂപയ്ക്കാണ് ബ്രിട്ടീഷ് കമ്പനിയായ ഡിയാജിയോ ഏറ്റെടുത്തത്. ഇവർ നടത്തിയ അന്വേഷണത്തിൽ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ പ്രവർത്തന റിപ്പോർട്ടുകളിൽ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.

രണ്ടര വർഷം മുമ്പ് കിങ്ഫിഷർ എയർലൈൻസിന്റെ പ്രവർത്തനം നിലച്ചതുമുതൽ പ്രതിസന്ധിയിൽ പെട്ടിരിക്കുകയാണ് മല്യ. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ഏതാനും ബാങ്കുകൾ അദ്ദേഹത്തെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP