Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂല്യവർധിത നികുതിയിൽ കുടിശിക 6500 കോടിയോളം; പിരിച്ചെടുക്കാൻ മാപ്പക്കൽ പദ്ധിതി; സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിലൂടെ ധനമന്ത്രി തോമസ് ഐസക് ലക്ഷ്യമിടുന്നത് 5000കോടയെങ്കിലും തിരികെ പിടിക്കാൻ

മൂല്യവർധിത നികുതിയിൽ കുടിശിക 6500 കോടിയോളം; പിരിച്ചെടുക്കാൻ മാപ്പക്കൽ പദ്ധിതി; സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിലൂടെ ധനമന്ത്രി തോമസ് ഐസക് ലക്ഷ്യമിടുന്നത് 5000കോടയെങ്കിലും തിരികെ പിടിക്കാൻ

തിരുവനന്തപുരം: മൂല്യവർധിത നികുതിയിൽ കുടിശികയായിട്ടുള്ള 6500 കോടിയോളം രൂപ പിരിച്ചെടുക്കാൻ മാപ്പാക്കൽ പദ്ധതി വരുന്നു. പലിശയും പിഴയും ഒഴിവാക്കിയാകും മാപ്പാക്കൽ എന്നാണു സൂചന. ജനുവരി 31 ന് മന്ത്രി ടി.എം. തോമസ് ഐസക് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ പദ്ധതി പ്രഖ്യാപിക്കും.സംസ്ഥാനത്തു വ്യാപാരം തുടരുന്നവരിൽ നിന്നും അവസാനിപ്പിച്ചവരിൽ നിന്നും മൂല്യവർധിത നികുതി (വാറ്റ്) പിരിച്ചെടുക്കാനാണ് ഇത്.

2010-11 സാമ്പത്തിക വർഷം വരെയുള്ള കുടിശികയ്ക്കാണു മുൻപ് മാപ്പാക്കൽ പ്രഖ്യാപിച്ചതെങ്കിൽ കഴിഞ്ഞ ജൂൺ 17 വരെയുള്ള കുടിശികയ്ക്കു മുഴുവൻ ഇപ്പോൾ മാപ്പാക്കൽ നടപ്പാക്കാനാണു തീരുമാനം. ഇതിന്റെ ഭാഗമായി കുടിശികക്കാരുടെ വിവരങ്ങൾ ശേഖരിച്ചു ഡിമാൻഡ് നോട്ടിസ് അയച്ചു തുടങ്ങി. 2000 കോടി ലഭിക്കേണ്ടിടത്തു കഴിഞ്ഞ തവണത്തെ മാപ്പാക്കൽ വഴി കിട്ടിയതു വെറും 70 കോടി മാത്രമാണ്. ഇക്കുറി കുടിശികയിൽ 75% എങ്കിലും പിരിച്ചെടുക്കാനാണു പ്രതീക്ഷ.

കേന്ദ്ര ബജറ്റിനു തലേന്നായി ജനുവരി 31 നാണ് സംസ്ഥാന ബജറ്റ്. 25 ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ ബജറ്റ് സമ്മേളനം ആരംഭിക്കും മാർച്ച് 31 ന് മുൻപു സമ്പൂർണ ബജറ്റ് പാസാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP