Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീഡിയോകോണും ബാങ്കുകളെ പറ്റിച്ചുവെന്നുറപ്പായി; കൊടുത്ത് തീർക്കാനുള്ളത് 20,000 കോടിയുടെ കടം; ആരൊക്കെ അറിഞ്ഞുള്ള ഇടപാടാണെന്ന് മാത്രം ഇനി അറിഞ്ഞാൽ മതി; അവസാനിക്കുന്നത് ഇന്ത്യയിലെ വമ്പൻ ബ്രാൻഡുകളിൽ ഒന്ന്; നീരവ് മോദിക്കും വിജയ് മല്യക്കു പിന്നാലെ ബാങ്കിങ് രംഗത്തെ കുത്തുപാളയെടുപ്പിക്കുന്ന മറ്റൊരു തകർച്ച കൂടി

വീഡിയോകോണും ബാങ്കുകളെ പറ്റിച്ചുവെന്നുറപ്പായി; കൊടുത്ത് തീർക്കാനുള്ളത് 20,000 കോടിയുടെ കടം; ആരൊക്കെ അറിഞ്ഞുള്ള ഇടപാടാണെന്ന് മാത്രം ഇനി അറിഞ്ഞാൽ മതി; അവസാനിക്കുന്നത് ഇന്ത്യയിലെ വമ്പൻ ബ്രാൻഡുകളിൽ ഒന്ന്; നീരവ് മോദിക്കും വിജയ് മല്യക്കു പിന്നാലെ ബാങ്കിങ് രംഗത്തെ കുത്തുപാളയെടുപ്പിക്കുന്ന മറ്റൊരു തകർച്ച കൂടി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പ്രമുഖ ഇന്ത്യൻ കമ്പനിയായ വീഡിയോകോൺ ഇന്റസ്ട്രീസ് 2000 കോടി രൂപയുടെ കടം കയറി ബാങ്ക്റപ്സി നടപടികൾക്ക് വിധേയമാകാനൊരുങ്ങുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ബാങ്കുകളെ പറ്റിച്ചാണ് കമ്പനി ഈ തുക കൈപ്പറ്റിയിരിക്കുന്നതെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. ഇത് ആരൊക്കെ അറിഞ്ഞുള്ള ഇടപാടാണെന്ന് മാത്രം ഇനി അറിഞ്ഞാൽ മതിയെന്നാണ് റിപ്പോർട്ട്. ഇതോടെ ഇന്ത്യയിൽ വമ്പൻ ബ്രാൻഡുകളിലൊന്ന് കൂടി അവസാനിക്കാൻ പോവുകയാണ്. വീഡിയോകോണിനെതിരെ നടപടിയെടുക്കാൻ എസ്‌ബിഐയുടെ നേതൃത്വത്തിലുള്ള ഒരു പറ്റം ലെൻഡർമാർ അപേക്ഷ നൽകിയെന്ന് ഇന്നലെ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി) ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

അടുത്ത 180 ദിവസങ്ങൾക്കുള്ളിൽ വീഡിയോകോണിന്റെ പുതിയ ഉടമയുമായി ഒരു റെലസ്യൂഷൻ പ്രൊസസിന് നേതൃത്വം കൊടുക്കാനാണ് ബാങ്കുകൾ എൻസിഎൽടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 20,000 കോടിയുടെ കടബാധ്യതയുണ്ടായിട്ടും ഇത് കൃത്യമായി തിരിച്ചടക്കുന്നതിൽ കമ്പനി വീഴ്ച വരുത്തിയെന്നാണ് ആരോപണം. ബാങ്ക്റപ്റ്റ്സി കോടതിയിൽ ഇന്ന് വീഡിയോകോൺ ടെലികോമിനെതിരെ ഒരു വിചാരണ നടക്കുന്നുണ്ട്. വീഡിയോകോണിന്റെ ബിസിനസ് കുറഞ്ഞ് നഷ്ടത്തിലായതിനെ തുടർന്നാണ് കടം കയറിയിരിക്കുന്നത്. തൽഫലമായി വീഡിയോകോൺ ഗ്രൂപ്പിന് കീഴിലുള്ള ഡസൻ കണക്കിന് കമ്പനികളാണ് അടച്ച് പൂട്ടുന്നത്. ഇവയ്ക്കെല്ലാം കൂടി 44,000 കോടി രൂപയുടെ കടമാണുള്ളത്. ഇവയും ഇതേ പോലുള്ള നിയമനടപടികൾ നേരിടുന്നുണ്ട്.

വീഡിയോകോൺ ഇന്റസ്ട്രീസിനെതിരെയുള്ള പെറ്റീഷൻ സ്വീകരിക്കുകയും കെപിഎംജിയുടെ അനുജ് ജെയിനിനെ ഇൻസോൽവൻസി പ്രഫഷണലായി നിയോഗിക്കുകയും ചെയ്തുവെന്ന് എൽസിഎൽടി സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഈ നീക്കത്തിന്റെ പരിധിയിൽ കമ്പനിയുടെ സബ്സിഡിയറിയായ വീഡിയോകോൺ ഓയിൽ വെൻച്വേർസ് ഉൾപ്പെട്ടിട്ടില്ല.

ഇതിന് 12,000 കോടി രൂപയ്ക്കടുത്താണ് ലോൺ ബാധ്യതയുള്ളത്. കൂടാതെ ഓയിൽ വെൻച്വേർസിന് ബ്രസിലിലും മറ്റ് രാജ്യങ്ങളിലും നിരവധി വസ്തുവകകളുമുണ്ട്. തങ്ങളുടെ കേസിൽ 100 ശതമാനം ലെൻഡർമാർക്കും വീഡിയോകോണിനെ എൻസിഎൽടിക്ക് മുമ്പിലേക്ക് അയക്കാൻ താൽപര്യമില്ലെന്നാണ് വീഡിയോകോൺ ഇന്റസ്ട്രീസ് ചെയർമാനായ വേണുഗോപാൽ ധൂത് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചിരിക്കുന്നത്.

ഈ പ്രൊസസുമായി മുന്നോട്ട് പോയാൽ തന്നെ ലെൻഡർമാർക്ക് 80ശതമാനം വരെ ലോൺ തിരിച്ച് കൊടുക്കുമെന്നും തങ്ങൾക്ക് 8000 കോടി രൂപയുടെ ആസ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ ലെൻഡർമാരെ കൊണ്ട് പെറ്റീഷൻ പിൻവലിപ്പിക്കാൻ പരാജയപ്പെട്ടിരിക്കുകകകയാണ്. ഇൻസോൻവൻസി ആൻഡ് ബാങ്ക്റപ്സി കോഡ് പ്രകാരം അനുജ് ജെയിനിന് പ്രശ്നം പരിഹരിക്കാൻ വീഡിയോ കോണിന് 180 ദിവസം അനുവദിക്കാം. അവസാന തിയതി 90 ദിവസം വരെ നീട്ടാനും സാധിക്കും. റസല്യൂഷൻ പ്ലാൻ ഈ സമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ സാധിച്ചില്ലെങ്കിൽ കമ്പനി ലിക്യുഡേഷനിലേക്കെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP