Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിലയൻസ് ക്യാപ്റ്റൽ ജനറൽ ഇൻഷുറൻസ് കമ്പനിയുടെ 26 ശതമാനം ഓഹരി പങ്കാളിത്തം വിൽക്കാൻ തീരുമാനം

റിലയൻസ് ക്യാപ്റ്റൽ ജനറൽ ഇൻഷുറൻസ് കമ്പനിയുടെ 26 ശതമാനം ഓഹരി  പങ്കാളിത്തം വിൽക്കാൻ തീരുമാനം

റിലയൻസ് ക്യാപ്റ്റൽ ജനറൽ ഇൻഷുറൻസ് കമ്പനിയുടെ 26 ശതമാനം ഓഹരി പങ്കാളിത്തം വിൽക്കാൻ തീരുമാനിച്ചതായി വിരം. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ളതാണിത്. ഏതെങ്കിലുമൊരു വിദേശ സ്ഥാപനത്തിനാവും ഓഹരി വിൽക്കുക. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്.


എന്നാൽ, ഏതൊക്കെ കമ്പനികളുമായാണ് ചർച്ച നടത്തുന്നതെന്നോ എത്ര കോടിയുടെ ഇടപാടാണെന്നോ വ്യക്തമായിട്ടില്ല. മ്യൂച്വൽ ഫണ്ട്, ലൈഫ് ഇൻഷുറൻസ് സംരംഭങ്ങളിലെ 26 ശതമാനം വീതം ഓഹരി ജാപ്പനീസ് ധനകാര്യ സേവന സ്ഥാപനമായ നിപ്പോൺ ലൈഫിന് റിലയൻസ് നേരത്തെ തന്നെ വിറ്റിരുന്നു. ഈ സംരംഭങ്ങളിൽ കൂടുതൽ ഓഹരികൾ വിൽക്കാനും റിലയൻസിന് പദ്ധതിയുണ്ട്.

റിലയൻസ് ക്യാപ്പിറ്റൽ അസറ്റ് മാനേജ്‌മെന്റ് (മ്യൂച്വൽ ഫണ്ട്) കമ്പനിയിലെ 26 ശതമാനം ഓഹരികൾ 1,450 കോടി രൂപയ്ക്കാണ് നിപ്പോൺ സ്വന്തമാക്കിയത്. റിലയൻസ് ലൈഫിലെ 26 ശതമാനം 3,000 കോടി രൂപയ്ക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP