Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൻസ്രാവിനെ ചെറുമീൻ വിഴുങ്ങുന്ന കാലം! അനിൽ അംബാനിയുടെ ബിഗ് സിനിമാസിനെ അങ്കമാലി ആസ്ഥാനമായ കാർണിവൽ ഗ്രൂപ്പ് ഏറ്റെടുത്തു; ഇടപാട് 700 കോടി രൂപയ്ക്ക്

വൻസ്രാവിനെ ചെറുമീൻ വിഴുങ്ങുന്ന കാലം! അനിൽ അംബാനിയുടെ ബിഗ് സിനിമാസിനെ അങ്കമാലി ആസ്ഥാനമായ കാർണിവൽ ഗ്രൂപ്പ് ഏറ്റെടുത്തു; ഇടപാട് 700 കോടി രൂപയ്ക്ക്

കൊച്ചി: അങ്കമാലി ആസ്ഥാനമായ കാർണിവൽ ഗ്രൂപ്പ് ബിഗ് സിനിമാസിനെ ഏറ്റെടുത്തു. 700 കോടി രൂപയ്ക്കാണ് അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനു കീഴിലുള്ള ബിഗ് സിനിമാസിനെ ഏറ്റെടുത്തത്. ഇതോടെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ മൾട്ടിപ്ലക്‌സ് കമ്പനിയെന്ന പദവിയിലേക്കു കാർണിവൽ ഗ്രൂപ്പ് ഉയർത്തപ്പെടുകയാണ്. സിനിമാ തിയറ്റർ മേഖലയിലെ ഏറ്റവും വലിയ ഇടപാടാണിത്.

റിലയൻസ് മീഡിയ വർക്‌സിന്റെ കീഴിലാണിപ്പോൾ ബിഗ് സിനിമാസ്. ഇതിന്റെ ഓഹരിയുടെ 80 ശതമാനമാണ് കാർണിവൽ ഗ്രൂപ്പ് ഏറ്റെടുത്തത്. പിവിആർ, ഇനോക്‌സ് എന്നിവയാണ് ഇപ്പോൾ രാജ്യത്തെ മൾട്ടിപ്ലകസ് മേഖലയിലെ കുത്തകകൾ. ഇവർക്കു പിന്നിൽ മൂന്നാം സ്ഥാനം പിടിച്ചു വൻ കുതിപ്പിനൊരുങ്ങുകയാണ് കാർണിവൽ. ബിഗ് സിനിമാസിന് രാജ്യമെമ്പാടുമായി 258 സ്‌ക്രീനുകളാണുള്ളത്.

ബിഗ് സിനിമാസിനു മുമ്പായി കാർണിവൽ ഗ്രൂപ്പ് മറ്റൊരു തീയറ്റർ ഗ്രൂപ്പിനെയും സ്വന്തമാക്കിയിരുന്നു. മുംബൈയിലെ എച്ച്ഡിഐഎല്ലിൽ നിന്നാണ് 33 സ്‌ക്രീനുകൾ അടുത്തിടെ ഇവർ സ്വന്തമാക്കിയത്. നിലവിൽ കാർണിവൽ സിനിമാസിന് 50 പ്രദർശന സ്‌ക്രീനാണുള്ളത്. ഏറ്റെടുത്ത 33 സക്രീനുകൾ അടക്കം 75 സ്‌ക്രീനുകൾ കൂടി അടുത്തുതന്നെ തുടങ്ങാനാണ് ഗ്രൂപ്പിന്റെ പദ്ധതി.

മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തെമ്പാടും 1000 മൾട്ടിപ്ലക്‌സ് സ്‌ക്രീൻ എന്ന ലക്ഷ്യത്തിലേക്കാണ് കാർണിവൽ ഗ്രൂപ്പിന്റെ നീക്കം. ബിഗ് സിനിമാസിന് വേരോട്ടമില്ലാത്ത കേരളത്തിൽ സാന്നിധ്യമുറപ്പിക്കുകയെന്നതും കാർണിവൽ ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യമാണെന്നു സിഇഒ സി വി സുനിൽ പറഞ്ഞു.

നേരത്തെ, മുൻനിര ട്രാവൽ പോർട്ടലായ യാത്രാ ഡോട്ട്‌കോമിൽ നിന്നു തങ്ങളുടെ ഓഹരികൾ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് റിലയൻസ്. താരതമ്യേന ചെറിയ നിക്ഷേപങ്ങളിൽ നിന്നും വിട്ട് തങ്ങളുടെ പ്രധാന ബിസിനസ് മേഖലഖലിൽ ശ്രദ്ധിക്കാനാണ് റിലയൻസിന്റെ നീക്കം.

ഇന്ത്യയിലെ തിയേറ്ററുകളിൽ ഏതാണ്ട് എട്ട് ശതമാനം 1700 സ്‌ക്രീനുകളുള്ള മൾട്ടിപ്ലെക്‌സുകളാണ്. ഇതിൽ 454ഉം പിവിആർ സിനിമാസിന്റേതാണ്. കേരളത്തിൽ മൾട്ടിപ്ലക്‌സുകളുടെ സാധ്യത തിരിച്ചറിഞ്ഞ് നടൻ ദിലീപും ഈ മേഖലയിലേക്കു തിരിയുന്നതായി വാർത്തകളുണ്ടായിരുന്നു. ചാലക്കുടിയിൽ ദിലീപിന്റെ മൾട്ടിപ്ലക്‌സ് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP