Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌നാപ്ഡീലിലൂടെ ഇന്ത്യൻ ഓൺലൈൻ വിപണി ലക്ഷ്യമിട്ട് ചൈനീസ് ഭീമൻ, 30 ലക്ഷം ഡോളറിന്റെ നിക്ഷേപം സ്‌നാപ്ഡീലിൽ ചൈനീസ് കമ്പനി നടത്തുമെന്ന് സൂചന

സ്‌നാപ്ഡീലിലൂടെ ഇന്ത്യൻ ഓൺലൈൻ വിപണി ലക്ഷ്യമിട്ട് ചൈനീസ് ഭീമൻ, 30 ലക്ഷം ഡോളറിന്റെ നിക്ഷേപം സ്‌നാപ്ഡീലിൽ ചൈനീസ് കമ്പനി നടത്തുമെന്ന് സൂചന

മുബൈ: വിലകൂടിയ ഇലക്ട്രോണിക് മുതൽ പാവവരെ നീളുന്ന ചൈനീസ് ഉൽപ്പനങ്ങൾ കൊണ്ട് നിറഞ്ഞു കഴിഞ്ഞു ഇന്ത്യൻ വിപണി. അതിനപ്പുറത്തേക്ക് ഓൺലൈൻ കച്ചവടവും ഇന്ത്യയിൽ പൊടിപൊടിക്കുന്നു. അതിന്റേയും സാധ്യതകളിലേക്ക് ചൈനക്കാർ കണ്ണെറിയുന്നുവെന്നാണ് സൂചന.

അമേരിക്കൻ ഓൺലൈൻ വിപണിയിൽ റിക്കോർഡ് നിക്ഷേപത്തിനൊരുങ്ങുന്ന ചൈനീസ് കമ്പനിയായ അലിബാബ ഇന്ത്യയേയും ലക്ഷ്യമിട്ടു കഴിഞ്ഞു. സ്‌നാപ്ഡീൽ ഡോഡ് കോമിൽ ഓഹരി പങ്കാളിത്തമെടുത്ത് ഇന്ത്യൻ ഓൺലൈൻ കച്ചവടത്തിൽ പങ്കാളിയാകാനാണ് ചൈനീസ് കമ്പനിയുടെ ശ്രമം. എന്നാലിതിനോട് അലിബാബയുടേയോ സ്‌നാപ്ഡീലിന്റേയോ പ്രതിനിധികൾ പ്രതികരിക്കാൻ തയ്യാറായിട്ടുമില്ല.

സ്‌നാപ്ഡീലുമായി ചൈനീസ് കമ്പനി പ്രാഥമിക ചർച്ചകൾ തുടരുകയാണ്. പത്ത് ലക്ഷം കോടി രൂപയുടെ ആസ്തിയാണ് അലിബാബ എന്ന കമ്പനിക്കുള്ളത്. സ്‌നാപ്ഡീലിൽ 30 ലക്ഷം ഡോളറാണ് അലിബാബ മുതൽ മുടക്കാൻ ഉദ്ദേശിക്കുന്നത്. ഇന്ത്യൻ വിപണിയിൽ അലിബാബയുമായി സഹകരിക്കുന്ന ഇറക്കുമതിക്കാരുണ്ട്. അതിനപ്പുറത്തേക്ക് ഇന്ത്യയിലെ നേരിട്ടുള്ള വിപണി ഇടപെടലാണ് സ്‌നാപ്ഡീലുമായുള്ള കരാറിലൂടെ അലിബാബ ലക്ഷ്യമിടുന്നത്.

ഇന്ത്യൻ ഓൺലൈൻ വിപണിയിൽ ഇ-ബെ, ആമസോൺ എന്നിവരിൽ നിന്ന് കടുത്ത മത്സരമാണ് സ്‌നാപ്ഡീൽ നേരിടുന്നത്. ഇതിനെ മറികടക്കാൻ ചൈനീസ് കമ്പനിയുമായുള്ള സഹകരണത്തിലൂടെ കഴിയുമെന്നാണ് സ്‌നാപ്ഡീലിന്റെ പ്രതീക്ഷ. ഇ-ബെയും ആമസോണും ഒത്തുചേർന്നാൽ പോലും അലിബാബയുടെ സാമ്പത്തിക കരുത്തിനെ മറികടക്കാനാകില്ല. അതുകൊണ്ട് തന്നെ ചൈനീസ് കമ്പനിയുമായുള്ള സഹകരണത്തിലൂടെ ഇന്ത്യൻ ഓൺലൈൻ വിപണിയിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാമെന്നാണ് സ്‌നാപ്ഡീലിന്റെ കണക്കുകൂട്ടൽ.

ചൈനീസ് സാങ്കിതക വിദ്യയിലൂന്നിയ ചെലവ് കുറഞ്ഞ സാധനങ്ങൾ ഇന്ത്യൻ ഓൺലൈൻ വിപണിയിൽ സജീവമാക്കാനും ഈ കൂട്ടുകെട്ടിലൂടെ കഴിയുമെന്നാണ് സ്‌നാപ്ഡീൽ വിലയിരുത്തുന്നത്. ഈയിലെ 40 ലക്ഷം ഡോളർ ഫണ്ട് സമാഹരിച്ചതിലൂടെ കൂടുതൽ വിപണി ഇടപെടലിന് സ്‌നാപ്ഡീലിന് കഴിഞ്ഞിരുന്നു. ജപ്പാനിലെ ചില ഗ്രൂപ്പുകളുമായും ഫണ്ട് സമാഹരണമെന്ന ലക്ഷ്യത്തോടെ സ്‌നാപ്ഡീൽ ചർച്ചകൾ നടത്തുന്നതായും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP