Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സന്ദർശനത്തിനായി മോദി അമേരിക്കയിൽ എത്തിയതിന്റെ പ്രതിഫലനം കണ്ടുതുടങ്ങി; 'സ്റ്റാൻഡേർഡ് ആൻഡ് പുവർ' ഇന്ത്യയുടെ റേറ്റിങ് ഉയർത്തി

സന്ദർശനത്തിനായി മോദി അമേരിക്കയിൽ എത്തിയതിന്റെ പ്രതിഫലനം കണ്ടുതുടങ്ങി; 'സ്റ്റാൻഡേർഡ് ആൻഡ് പുവർ' ഇന്ത്യയുടെ റേറ്റിങ് ഉയർത്തി

ന്യൂഡൽഹി: അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതിന്റെ ഗുണസൂചനകൾ ലഭ്യമായി തുടങ്ങി. ആഗോള റേറ്റിങ് ഏജൻസിയായ സ്റ്റാൻഡേർഡ് ആൻഡ് പുവർ ഇന്ത്യയുടെ റേറ്റിങ് ഉയർത്തി. ബിബിബി നെഗറ്റീവിൽനിന്ന് 'സ്റ്റേബിൾ' ആയാണ് റേറ്റിങ് ഉയർത്തിയത്.

ജൂണിലവസാനിച്ച പാദത്തിൽ രാജ്യം സാമ്പത്തിക വളർച്ച കൈവരിച്ചതും ധനകമ്മി മൊത്തം ആഭ്യന്തര ഉദ്പാദനത്തിന്റെ 4.1 ശതമാനത്തിലെത്തിക്കുമെന്ന് മോദി സർക്കാർ പ്രഖ്യാപിച്ചതും രാജ്യത്തിന് നേട്ടമായി. സ്ഥിരതയുള്ള രാഷ്ട്രീയ സാഹചര്യവും സാമ്പത്തിക പരിഷ്‌കാരങ്ങളുമാണ് റേറ്റിങ് ഉയർത്തുന്നതിന് പ്രേരകമായത്. രാജ്യത്ത് നടന്നുവരുന്ന സാമ്പത്തിക പരിഷ്‌കരണങ്ങൾ ഫലം കണ്ടുതുടങ്ങിയതായി എസ്ആൻഡ്പി വ്യക്തമാക്കി.

റേറ്റിങ് ഉയർത്തിയതോടെ, മൂന്ന് ദിവസത്തെ തുടർച്ചയായ നഷ്ടത്തിൽനിന്ന് ഓഹരി വിപണി കരകയറി. സെൻസെക്‌സ് സൂചികയിൽ 200 പോയന്റിലേറെ നേട്ടമുണ്ടായി. പ്രധാനമന്ത്രി മോദി അമേരിക്കയിൽ സന്ദർശിക്കുന്ന വേളിയിൽ നിരവധി ബഹുരാഷ്ട്ര കമ്പനികളുമായി കരാർ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ഇന്ത്യയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ഒരുക്കാനും ഇടയാക്കുമെന്ന പ്രതീക്ഷയിൽ കൂടിയാണ് ഏജൻസി റേറ്റിങ് ഉയർത്തിയത്.

ഇന്ത്യയിൽ കൂടുതൽ വിദേശ നിക്ഷേപം ഒരുക്കാൻ തങ്ങൾക്ക് സഹായമൊരുക്കാൻ തക്കവണ്ണമുള്ള നടപടികൾ കൈക്കൊള്ളണമെന്ന് അമേരിക്കൻ ഭരണകൂടത്തോട് അവിടുത്തെ ബിസിനസ് സംരംഭകർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ച മോദിയുടെ നീക്കത്തെ ലോകരാജ്യങ്ങൾ വൻ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP