Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട് വയ്ക്കാൻ വസ്തുവാങ്ങിയെന്നും സംഭാവന നൽകിയെന്നും കള്ളം പറഞ്ഞ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്താൽ ഇനി കുടുങ്ങും; ശമ്പള വരുമാനക്കാർ തെറ്റായ വിവരങ്ങൾ നൽകിയാൽ നടപടിയെന്ന് ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ്

വീട് വയ്ക്കാൻ വസ്തുവാങ്ങിയെന്നും സംഭാവന നൽകിയെന്നും കള്ളം പറഞ്ഞ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്താൽ ഇനി കുടുങ്ങും; ശമ്പള വരുമാനക്കാർ തെറ്റായ വിവരങ്ങൾ നൽകിയാൽ നടപടിയെന്ന് ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ്

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി: ശമ്പള വരുമാനക്കാരായ നികുതിദായകർ തെറ്റായ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്താൽ നടപടിയുണ്ടാകുമെന്ന് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്. തെറ്റായ വരുമാനമോ, കുറഞ്ഞ വരുമാനമോ ഫയൽ ചെയ്യുന്നതായി മൂന്ന് നഗരങ്ങളിൽ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. ബെംഗളൂരു,മുംബൈ, ലുധിയാന എന്നീ നഗരങ്ങളിലാണ് ക്രമക്കേടുകൾ ശ്രദ്ധയിൽ പെട്ടത്.

ആദായനികുതി നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം ഇത്തരം കുറ്റങ്ങൾ ശിക്ഷാർഹമാണ്. ക്രമക്കേടുകൾ ശ്രദ്ധയിൽ പെട്ടാൽ അത് മറ്റ് ഏജൻസികൾക്ക് കൈമാറുമെന്നും ഐടി വകുപ്പ് മുന്നറിയിപ്പ് നൽകി. മൂന്ന് നഗരങ്ങളിൽ നടത്തിയ പരിശോധനയിൽ വീട് വയ്ക്കാൻ വസ്തുവില്ലാത്തവർ നികുതി ആനുകൂല്യങ്ങൾ കൈപ്പറ്റിയതായി കണ്ടെത്തി. സ്ഥാപനങ്ങൾക്ക് സംഭാവനകൾ നൽകിയെന്ന വ്യാജരേഖകൽ കാട്ടി നികുതി ഇളവിനായി ചില ശമ്പള വരുമാനക്കാർ റിട്ടേണുകൾ ഫയൽ ചെയ്തു.ബെംഗളൂരുവിൽ വ്യാജ ചാർട്ടേഡ് അക്കൗണ്ടന്റ് വഴി മുൻനിര ടെക്‌നോളജി കമ്പനികളിലെ ചില ജീവനക്കാർ തെറ്റായ വിവരങ്ങൾ ഫയൽ ചെയ്തതായും കണ്ടെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP