Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കശാപ്പ് നിരോധിച്ചിട്ടും മുയൽ വളർത്തലിന് ധനസഹായം നൽകി സർക്കാർ ഏജൻസികൾ; നബാർഡിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്നത് നിരവധി ഫാമുകൾ; സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് കേന്ദ്രത്തിന് കത്തെഴുതിയെങ്കിലും മറുപടിയില്ല

കശാപ്പ് നിരോധിച്ചിട്ടും മുയൽ വളർത്തലിന് ധനസഹായം നൽകി സർക്കാർ ഏജൻസികൾ; നബാർഡിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്നത് നിരവധി ഫാമുകൾ; സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് കേന്ദ്രത്തിന് കത്തെഴുതിയെങ്കിലും മറുപടിയില്ല

കന്നുകാലികളെ കശാപ്പുചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയുള്ള വിജ്ഞാപം പുറത്തിറങ്ങിയതോടെ മുയലുകളെ കൊല്ലുന്നത് നിരോധിച്ച് നേരത്തെ പുറത്തിറങ്ങിയ ഉത്തരവ് വീണ്ടും ചർച്ചയാകുന്നു. 

2014 ഓഗസ്റ്റിൽ കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അഥോറിറ്റി ആണ് മുയലുകളെ കൊല്ലുന്നത് നിയമവിരുദ്ധമാണെന്നു കാട്ടി ഉത്തരവിറക്കിയത്. മുയൽ, പൂച്ച, പട്ടി, നായ, ഒട്ടകം എന്നിവയെ കൊല്ലുന്നത് നിയമവിരുദ്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് എല്ലാ സംസ്ഥാനങ്ങൾക്കും നൽകുകയുംചെയ്തു.

മുയലിറച്ചി വ്യാപകമായി ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ വൻതോതിൽ മുയൽഫാമുകളും പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സബ്സിഡിയോടെ വായ്പയെടുത്ത് കർഷകർ ഫാമുകൾ നടത്തുന്നുണ്ട്. നബാർഡ് വായ്പയും നൽകുന്നുണ്ട്. ചെറുകിട കർഷകർക്കുപുറമേ വീടുകളിലും ഭക്ഷണാവശ്യത്തിനായി മുയലുകളെ വളർത്തുന്നുണ്ട്്്.

കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അഥോറിറ്റിയുടെ നിർദ്ദേശംവന്നതോടെ മുയൽഫാമുകൾ പൂട്ടേണ്ടിവരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. എതിർപ്പ് രൂക്ഷമായതിനെത്തുടർന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പ് ഇതുസംബന്ധിച്ച് കേന്ദ്രത്തിന് കത്തെഴുതി. നബാർഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ സബ്സിഡിയോടെയാണ് കേരളത്തിൽ കർഷകർ ഫാം നടത്തുന്നതെന്ന് അറിയിച്ചു.

ഇതുവരെ കേന്ദ്രത്തിൽനിന്ന് മറുപടിയൊന്നും ലഭിച്ചില്ല. മുയൽഫാമുകളുടെ പ്രവർത്തനം തുടർന്നു. പുതുതായി ഫാമുകൾ ഒന്നുംവന്നിട്ടില്ല. 2014- ലെ ഉത്തരവുപ്രകാരം കൊല്ലാൻപാടില്ലാത്ത മൃഗങ്ങളുടെ പട്ടികയിലാണ് മുയലെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം പറയുന്നു. അതിനാൽ നിരോധന ഉത്തരവ് നിലനിൽക്കുന്നു.

മണിപ്പുർ, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പട്ടി, പൂച്ച, മുയൽ എന്നിവയെ ഭക്ഷണാവശ്യത്തിനായി ഉപയോഗിക്കുന്നുണ്ട്. ഇതേത്തുടർന്നാണ് 2014-ൽ ഈ ജീവികളെ കൊല്ലുന്നതിന് നിയന്ത്രണമേർപ്പെടുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP