Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുക്കർബർഗിന്റെ കമ്പനിയുടെ ഏഷ്യയിലെ ആദ്യ നിക്ഷേപം മലയാളിയുടെ സ്റ്റാർട്ടപ്പിൽ; ആറാം ക്ലാസ് മുതൽ +2 വരെ ഗണിതം, ശാസ്ത്രവും ബൈജൂസ് ആപ്പിലുടെ പഠിക്കാം

സുക്കർബർഗിന്റെ കമ്പനിയുടെ ഏഷ്യയിലെ ആദ്യ നിക്ഷേപം മലയാളിയുടെ സ്റ്റാർട്ടപ്പിൽ; ആറാം ക്ലാസ് മുതൽ +2 വരെ ഗണിതം, ശാസ്ത്രവും ബൈജൂസ് ആപ്പിലുടെ പഠിക്കാം

കണ്ണൂർ: ഫേസ്‌ബുക്ക് സ്ഥാപകൻ മാർക് സുക്കർബർഗിന്റെ കമ്പനിയുടെ ഏഷ്യയിലെ ആദ്യ നിക്ഷേപം മലയാളിയുടെ സ്റ്റാർട്ടപ്പ് കമ്പനിയിൽ. ബംഗളുരുവിൽ താമസിക്കുന്ന ബൈജു രവീന്ദ്രന്റെ എജ്യൂക്കേഷൻ ടെക്‌നോളജി സ്റ്റാർട്ടപ്പായ 'ബൈജൂസി'ലാണ് സുക്കർബർഗ് ഓഹരി എടുക്കുന്നത്. മൊബൈൽ ആപ്പിന്റെ സഹായത്തോടെ പഠനം എളുപ്പമാക്കുന്ന സംരംഭമാണ് ബൈജൂസ് ലേണിങ് ആപ്പ്.

332 കോടി രൂപയാണ് സുക്കർബർഗിന്റെയും ഭാര്യ ചാൻ സുക്കർബർഗിന്റെയും ഉടമസ്ഥതയിലുള്ള സിഎസ്‌ഐ ഇനിഷ്യേറ്റീവ് ബൈജുവിന്റെ കമ്പനിയിൽ നിക്ഷേപിക്കുന്നത്. ഇവരെ കൂടാതെ മറ്റു നാലു കമ്പനികളും ബൈജുവിന്റെ കമ്പനിയിൽ പണം നിക്ഷേപിക്കുന്നുണ്ട്. ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ വിവിധ നിക്ഷേപകരിൽ നിന്നായി ബൈജൂസ് 510 കോടി രൂപ സമാഹരിച്ചിരുന്നു.

കണ്ണൂർ അഴിക്കോട് സ്വദേശിയായ ബൈജു രവീന്ദ്രൻ തയാറാക്കിയ ആപ്പിൽ നിലവിൽ 2.5 ലക്ഷം പേർ പഠിക്കുന്നുണ്ട്. ആറാം ക്ലാസ് മുതൽ +2 വരെയുള്ള കുട്ടികൾക്ക് ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളാണ് ബൈജൂസ് മൊബൈൽ ആപ്പിലൂടെ പഠിപ്പിക്കുന്നത്. നിലവിൽ 550 ദശലക്ഷം ഡൗൺലോഡുകളും ബൈജുസ് ആപ്പിൽ ലഭ്യമായിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

2011ലാണ് ബൈജു ആദ്യമായി ഇന്റർനെറ്റ് വഴി ക്ലാസുകൾ ആരംഭിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP